സ്വർണം, വെള്ളി വായ്പകളിലെ നിയമങ്ങളിൽ പരിഷ്കരണം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ജൂൺ 6 ന് പുറത്തിറങ്ങിയ പുതിയ നിയമപ്രകാരം കടം കൊടുക്കുന്നവർക്ക് പെരുമാറ്റച്ചട്ടങ്ങൾ കർശനമാക്കുന്നതിനൊപ്പം കടം വാങ്ങുന്നവർക്ക് അനുയോജ്യമായ പരിഷ്കാരങ്ങളും അവതരിപ്പിക്കുന്നു. ഇത് സാധാരണക്കാർക്കും ഏറെ ഗുണപരമാവും.
അതായത് നിലവിൽ സ്വർണം വാങ്ങുന്ന വില കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വർണ പണയത്തിലൂടെ വായ്പയ്ക്ക് അപേക്ഷിച്ചാൽ ഉയർന്ന തുകയും നേടാനാവും. ആർബിഐ പുതുക്കിയ നിയമങ്ങൾ എല്ലാ വാണിജ്യ ബാങ്കുകൾക്കും, എൻബിഎഫ്‌സികൾക്കും, സഹകരണ ബാങ്കുകൾക്കും, ഭവന ധനകാര്യ കമ്പനികൾക്കും ബാധകമാണ്.
സ്വർണം, വെള്ളി ആഭരണങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ നാണയങ്ങൾ ഈടായി വായ്പ എടുക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട 8 പ്രധാന കാര്യങ്ങൾ അറിയാം....;
- ഉയർന്ന എൽടിവി (ലോൺ ടു വാല്യൂ റേഷ്യോ)
സ്വർണത്തിൻ്റെ മൂല്യത്തിൻ്റെ 85% വായ്പയായി ലഭിക്കും. ഇത് വരെ 75% മാത്രമായിരുന്നു വായ്പ. ഈ പുതിയ ലോൺ-ടു-വാല്യൂ (LTV) പരിധി പലിശ ഉൾപ്പെടെ 2.5 ലക്ഷം വരെയുള്ള മൊത്തം വായ്പാ തുക ലഭിക്കുന്നതിന് സഹായിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ സ്വർണത്തിൻ്റെ മൂല്യം 1 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾക്ക് 85,000 രൂപ വരെ കടം വാങ്ങാം.
- 2.5 ലക്ഷത്തിൽ താഴെയുള്ള വായ്പകൾക്ക് ക്രെഡിറ്റ് പരിശോധനയില്ല
2.5 ലക്ഷത്തിൽ താഴെയുള്ള സ്വർണ വായ്പകൾക്ക് വിശദമായ വരുമാന വിലയിരുത്തലോ ക്രെഡിറ്റ് പരിശോധനകളോ നടത്തേണ്ട ആവശ്യമില്ല. കുറഞ്ഞ വരുമാനക്കാർക്കും ഗ്രാമീണ പ്രദേശങ്ങളിലെ വായ്പക്കാർക്കും ഈ മാറ്റം ഏറെ സുഗമമാവും.

- ബുള്ളറ്റ് തിരിച്ചടവ് വായ്പകൾക്ക് 12 മാസത്തെ പരിധി
ഒറ്റത്തവണയായി തിരിച്ചടക്കുന്ന ബുള്ളറ്റ് റീപേയ്മെൻ്റ് വായ്പകളുടെ പലിശയും മുതലും ഇപ്പോൾ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം.
- സ്വർണത്തിന്റെയും വെള്ളിയുടെയും പണയ പരിധി
- ഒരു കിലോ വരെ ഭാരമുള്ള സ്വർണാഭരണങ്ങൾ
- 50 ഗ്രാം വരെയുള്ള സ്വർണ നാണയങ്ങൾ
- 10 കിലോ വരെ ഭാരമുള്ള വെള്ളി ആഭരണങ്ങൾ
- 500 ഗ്രാം വരെ വെള്ളി നാണയങ്ങൾ
ഈ പരിധികൾ എല്ലാവർക്കും ബാധകമാണ്.
- സ്വർണം വേഗത്തിൽ തിരികെ ലഭിക്കും
സ്വർണം, വെള്ളി ആഭരണങ്ങൾ പണയം വെച്ച് എടുത്ത തുക തിരിച്ചടച്ച് കഴിഞ്ഞാൽ വായ്പ അവസാനിപ്പിച്ച അതേ ദിവസം അല്ലെങ്കിൽ 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ആഭരണം തിരികെ നൽകണം. ഒരു പക്ഷേ ആഭരണം വായ്പക്കാരന് തിരികേ നൽകുന്നതിന് കാലതാമസം ഉണ്ടായാൽ കടം കൊടുത്തവർ വായ്പക്കാരന് നഷ്ടപരിഹാരമായി പ്രതിദിനം 5,000 രൂപ നൽകണം.
- നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം
പണയം വച്ച സ്വർണമോ വെള്ളിയോ ഓഡിറ്റ് ചെയ്യുമ്പോഴോ റിട്ടേൺ ചെയ്യുമ്പോഴോ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, കടം കൊടുക്കുന്നവർ കടം വാങ്ങുന്നവർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകണം.
- ലേലം കൂടുതൽ സുതാര്യമാവണം....
സ്വർണ്ണം ലേലം ചെയ്യുന്നതിന് മുമ്പ് കടം കൊടുക്കുന്നവർ കൃത്യമായ അറിയിപ്പ് നൽകണം.
കരുതൽ വില വിപണി മൂല്യത്തിന്റെ കുറഞ്ഞത് 90% ആയിരിക്കണം
ലേലത്തിൽ നിന്നുള്ള മിച്ചം തുക 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കടം വാങ്ങുന്നയാൾക്ക് തിരികെ നൽകണം.
- പ്രാദേശിക ഭാഷയിൽ വിവരങ്ങൾ അറിയിക്കണം...
വായ്പാ നിബന്ധനകളും മൂല്യനിർണ്ണയ വിശദാംശങ്ങളും കടം വാങ്ങുന്നയാൾ പ്രാദേശിക ഭാഷയിലോ അല്ലെങ്കിൽ മറ്റുള്ളവർക്ക് മനസിലാവുന്ന രീതിയിൽ പങ്കിടണം.
ഈ നിയമങ്ങൾ എപ്പോഴാണ് ബാധകമാകുക?
2026 ഏപ്രിൽ 1 മുതൽ ഈ നിയമങ്ങളെല്ലാം പ്രാബല്യത്തിൽ വരും. ഈ തീയതിക്ക് മുന്നെ നൽകുന്ന വായ്പകൾക്ക് നിലവിലെ മാനദണ്ഡങ്ങൾ തന്നെ പാലിക്കും. സ്വർണ വായ്പയിൽ ഒരു ഏകീകൃതതവും, സുതാര്യവുമായ നിയമം കൊണ്ടുവരാനാണ് ഈ പരിഷ്കാരത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications