സ്വർണം ഒരു ദീർഘകാല ആസ്തിയാണ്. പണത്തിന് ആവശ്യം വരുമ്പോഴെല്ലാം ആളുകൾ സ്വർണാഭരണങ്ങൾ പണയം വെക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യുന്നു. ആളുകൾ വെള്ളി ആഭരണങ്ങൾ ധരിക്കാറുണ്ടെങ്കിൽ അവ വായ്പക്കായി ഉപയോഗിക്കാറില്ല. എന്നാൽ ഇനി അതും സാധ്യമാവും. വെള്ളി ആഭരണങ്ങളും പണയം വെക്കാൻ സാധിക്കുമെന്ന് ആർബിഐയുടെ പുതിയ നിയമപ്രകാരം വ്യക്തമാക്കുന്നു. 2026 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക മാർഗ നിർദ്ദേശങ്ങളും ആർബിഐ പ്രഖ്യാപിച്ചു.
വർഷങ്ങൾക്കു മുന്നേ കുറഞ്ഞ ഡിമാൻഡുള്ളതും, വില കുറഞ്ഞതുമായ ലോഹമായിരുന്നു വെള്ളി. കാലിൽ പാദസരമായി ഉപയോഗിച്ചിരുന്ന വെള്ളി പിന്നീട് സ്വർണം പോലെ എല്ലാ ആഭരണ രൂപത്തിലും വിപണിയിലെത്തി. ഇന്ന് സ്വർണത്തിൻ്റെ മൂല്യത്തിനൊപ്പം കുതിക്കുന്നു എന്നത് വെള്ളിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു.
വെള്ളി വായ്പകൾ
ഇനി മുതൽ സ്വർണം പോലെ വെള്ളിയും പണയം വെക്കാം. ഇത് ഒരുതരത്തിൽ ആശ്വാസകരമായ വാർത്തയാണ്. സ്വർണത്തിൻ്റെ വില ഉയർന്നതു പോലെ സമീപകാലത്തായി വെള്ളി വിലയിലും കുത്തനെ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത് വെള്ളി വില സ്വർണത്തേക്കാൾ ഉയരുമെന്നാണ്.
ഉയർന്ന എൽടിവി നിരക്ക്
സ്വർണ മൂല്യത്തിന്റെ 85% വരെയാണ് വായ്പയായി ലഭിക്കുന്നത്. ഈ ലോൺ-ടു-വാല്യൂ (LTV) പരിധി പ്രകാരം, നിങ്ങൾ 1 ലക്ഷം രൂപ വിലയുള്ള ആഭരണം പണയം വെച്ചാൽ 85,000 രൂപ വരെ ഇപ്പോൾ വായ്പയെടുക്കാം. പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന ബുള്ളറ്റ് തിരിച്ചടവ് വായ്പകൾ ഇപ്പോൾ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം എന്ന നിയമവും നിലവിൽ വന്നു.

ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് പണയം വയ്ക്കാവുന്ന സ്വര്‍ണ്ണം- വെള്ളി വായ്പകൾക്കുള്ള പരിധികളെ കുറിച്ച് അറിഞ്ഞിരിക്കാം;
- സ്വര്‍ണ്ണാഭരണം: 1 കിലോ വരെ
- സ്വര്‍ണ നാണയം: 50 ഗ്രാം വരെ
- വെള്ളി ആഭരണങ്ങള്‍: 10 കിലോ വരെ
- വെള്ളി നാണയം: 500 ഗ്രാം വരെ
ആർബിഐയുടെ പുതിയ നയങ്ങൾ
ഏറ്റവും പുതിയ നിയം അനുസരിച്ച് വായ്പ അടച്ചു തീർത്താൽ അതേ ദിവസം തന്നെ അല്ലെങ്കിൽ 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പണയം വെച്ച സ്വർണമോ, വെള്ളിയോ വായ്പ നൽകുന്നവർ തിരികെ നൽകണം. ഇതിൽ വീഴ്ച പറ്റിയാൽ വായ്പ നൽകുന്നയാൾ കടം വാങ്ങുന്നയാൾക്ക് നഷ്ടപരിഹാരമായി 5,000 രൂപ എല്ലാ ദിവസവും നൽകേണ്ടി വരും.
ഏതെങ്കിലും കാരണവശാൽ പണയം വച്ച സ്വർണ്ണമോ വെള്ളിയോ ഓഡിറ്റ് സമയത്തോ മറ്റേതെങ്കിലും സമയത്തോ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, വായ്പ നൽകുന്നവർ പണയം വെച്ചവർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകണം.
എന്നാൽ വായ്പ എടുത്ത് അതിൻ്റെ തിരിച്ചടവ് മുടങ്ങിയാലും ശക്തമായ തീരുമാനങ്ങൾ എടുക്കാൻ ആർബിഐ നിർദ്ദേശിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി പണയം വെച്ച വസ്തു ലേലം ചെയ്യും. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ആർബിഐ വ്യക്തമാക്കുന്നുണ്ട്;
1. സ്വർണം ലേലം ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിനെ ഈ കാര്യം അറിയിക്കണം.
2. വിപണി മൂല്യത്തിന്റെ 90 ശതമാനമായിരിക്കണം കരുതൽ വില
3. ലേലത്തിൽ നിന്ന് മിച്ചം വന്നാൽ അത് 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കടം വാങ്ങുന്നയാൾക്ക് നൽകണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications