വെള്ളിക്ക് സുവർണകാലം! ഇനി മുതൽ വായ്പയ്ക്ക് വെള്ളി ഈടായി സ്വീകരിക്കും; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വർണം പോലെ തന്നെ മൂല്യമുള്ള ലോഹമാണ് വെള്ളി. ഈ തിരിച്ചറിവ് സമീപകാലത്തായി ഇന്ത്യൻ വിപണിയിൽ പ്രകടമായി കാണുന്നു. അതു തന്നെയാണ് വെള്ളി വായ്പകൾക്ക് അംഗീകാരം നൽകാൻ ആർബിഐയെ നയിച്ചതും. ആഗോള വിപണിയിൽ വെള്ളിയുടെ ആവശ്യകത വളരെ വലുതാണ്. അവിടെ ആഭരണ ഉപയോഗത്തേക്കാൾ കൂടുതൽ ഇലക്ട്രോണിക്സ്, സോളാർ പോലുള്ള വ്യവസായങ്ങൾക്കു വേണ്ടിയാണ്.
നിലവിൽ ആർബിഐ അതിന്റെ സ്വർണ, വെള്ളി കൊളാറ്ററൽ നിർദ്ദേശങ്ങൾ ഭേദഗതി ചെയ്തു. മാത്രമല്ല, വെള്ളി വായ്പകൾക്കായി ഒരു ഏകീകൃത നിയമവും പാസാക്കി. പുതിയ നിയമം അനുസരിച്ച് 2026 ഏപ്രിൽ 1 മുതൽ വെള്ളി വായ്പകൾ പ്രാബല്യത്തിലാവും. വെള്ളി ആഭരണങ്ങൾ, നാണയങ്ങൾ എന്നിവ മാത്രമേ വായ്പക്ക് ഈടായി സ്വീകരിക്കുകയുള്ളൂ.
വായ്പകൾക്കായി എത്ര ലോഹം പണയം വയ്ക്കാമെന്നതിന് ആർബിഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ആകെ ഭാരം സ്വർണത്തിന് 1 കിലോഗ്രാമും വെള്ളിക്ക് 10 കിലോഗ്രാമും കവിയാൻ പാടില്ല. അതുപോലെ സ്വർണ നാണയങ്ങൾക്ക് 50 ഗ്രാമും വെള്ളി നാണയങ്ങൾക്ക് 500 ഗ്രാമുമാണ്.
പണയം വച്ച ലോഹത്തിന്റെ ഉടമസ്ഥാവകാശം കടം കൊടുക്കുന്നവർ പരിശോധിക്കണം. പണയം വച്ച ലോഹങ്ങൾ ഉപയോഗിച്ച് മറ്റെവിടെയെങ്കിലും പണയം വച്ചിരിക്കുന്ന ആസ്തികൾ ഈടായി നൽകാനൊന്നും സാധിക്കില്ല. എന്നാൽ ഇത്തരം വായ്പകൾ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം എന്നാണ് ആർബിഐ പറയുന്നത്. മാത്രമല്ല തവണകളായി അടക്കുന്നതിനു പകരം കാലാവധിയുടെ അവസാനത്തിൽ മൊത്തം തുകയും അടക്കാനും സാധിക്കും.

അപകടസാധ്യതകൾ
വെള്ളി വായ്പകൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും ചില അപകട സാധ്യതകളും ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. ഓരോന്നും അറിയാം;
1. വ്യാവസായിക ഉപയോഗം കാരണം വെള്ളിയുടെ വില സ്വർണത്തേക്കാൾ ചാഞ്ചാടുന്നു. ഇലക്ട്രോണിക്സ്, സോളാർ തുടങ്ങിയ മേഖലകൾ മന്ദഗതിയിലായാൽ വെള്ളിയുടെ വില കുറയും. ഇത് പണയം വെച്ച ഈടിൻ്റെ മൂല്യം കുറയുന്നതിനും കാരണമാവും.
2. വിപണികളിൽ വെള്ളിക്ക് സ്വർണത്തേക്കാൾ കുറഞ്ഞ ലിക്വിഡിറ്റിയുണ്ട്. കടം വാങ്ങുന്നവർ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, ലേലങ്ങളിൽ ശരിയായ മൂല്യം ലഭിക്കണമെന്നില്ല.
3. സ്വർണത്തിന് ഹാൾമാർക്കിംഗുള്ള പോലെ വെള്ളി ആഭരണങ്ങൾക്ക് ഇപ്പോഴും ഒരു ഏകീകൃത പരിശുദ്ധി സർട്ടിഫിക്കേഷനില്ല. ഇത് മൂല്യനിർണ്ണയും കുറക്കുകയും, വായ്പാ തുകയിൽ ഇടിവുണ്ടാക്കുകയും ചെയ്തേക്കാം.
4. വെള്ളി സ്വർണത്തേക്കാൾ വലുതാണ്. അതിനാൽ ഇതിൻ്റെ സംഭരണത്തിനും മറ്റുമായി ഉയർന്ന ചെലവുണ്ടായിരിക്കും. ഇത് വെള്ളി വായ്പകളുടെ ലാഭക്ഷമത കുറച്ചേക്കാം.
ആർബിഐയുടെ പുതിയ നിയമപ്രകാരം സ്ത്രീകൾ, കർഷകർ, ഗിഗ് തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവർക്ക് വായ്പകൾക്കായി വെള്ളി ഈടായി ഉപയോഗിക്കാൻ കഴിയും. ഏകദേശം 57% ഇന്ത്യൻ സ്ത്രീകൾക്കും വെള്ളി ആഭരണങ്ങൾ സ്വന്തമായിട്ടുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം 2.5 ലക്ഷം വരെയുള്ള വായ്പകൾക്ക്, ക്രെഡിറ്റ് ചരിത്രം ആവശ്യമില്ല. ഇത് ആദ്യമായി വായ്പയെടുക്കുന്നവർക്ക് ആശ്വാസകരമാവുന്നു. ഇത് ഇന്ത്യയിൽ വെള്ളി ആഭരണങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


