ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ സംവിധാനമാണ് സ്ഥിര നിക്ഷേപങ്ങള്‍. പലിശ ഇനത്തില്‍ മെച്ചപ്പെട്ട ആദായം നേടുവാന്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കുന്നു.
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്ന നിക്ഷേപ സംവിധാനമാണ് സ്ഥിര നിക്ഷേപങ്ങള്‍. പലിശ ഇനത്തില്‍ മെച്ചപ്പെട്ട ആദായം നേടുവാന്‍ ഇതിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കുന്നു. സ്ഥിര നിക്ഷേപങ്ങളില്‍ പല കാലയളവിലേക്ക് നിക്ഷേപം നടത്താം. സാധാരണ ഗതിയില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്ക് ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കാറുള്ളത്.
സ്ഥിര നിക്ഷേപ പദ്ധതികള്‍
അതിനാല്‍ തന്നെ സ്ഥിരമായതും ഉറപ്പുള്ളതുമായ ആദായം പ്രതീക്ഷിക്കുന്ന ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപങ്ങള്‍. നിക്ഷേപത്തിന്മേലുള്ള സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട്, റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ പ്രിയപ്പെട്ടതാകുന്നു.
പലിശ നിരക്കുകള്‍
സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുന്നതിനായി മുമ്പായി നിക്ഷേപകര്‍ പലിശ നിരക്കുകള്‍ വിലയിരുത്തേണ്ടതുണ്ട്. ഒപ്പം ബാങ്കിനെ സംബന്ധിച്ചും വിശദമായി പരിശോധിക്കേണം. നിങ്ങളൊരു ഹ്രസ്വകാല നിക്ഷേപകനാണെങ്കില്‍, 1 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍ നിലവില്‍ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 5 ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
സ്വകാര്യബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍
1 വര്‍ഷ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ നല്‍കുന്നത് 6.1 ശതമാനം പലിശ നിരക്കാണ്. ഉദാഹരണത്തിന് ആര്‍ബിഎല്‍ ബാങ്ക് 6.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോള്‍ ഇന്‍ഡസിന്‍ഡ്് ബാങ്ക് 1 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത് 6 ശതമാനം പലിശ നിരക്കാണ്. രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കുകളാണിത്. 2 കോടി രൂപ വരെയുള്ള ഒരു വര്‍ഷ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്കുന്ന അഞ്ച് ബാങ്കുകള്‍ ഇവയാണ്.
| ബാങ്ക് | സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് | മുതിര്‍ന്ന പൗരന്മാര്ക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് |
| ആര്‍ബിഎല്‍ ബാങ്ക് | 6.10% | 6.10% |
| ഇന്‍ഡസിന്‍ഡ് ബാങ്ക് | 6.00% | 6.50% |
| യെസ് ബാങ്ക് | 6.00% | 6.50% |
| ഡിസിബി ബാങ്ക് | 5.70% | 6.20% |
| ബന്ധന് ബാങ്ക് | 4.50% | 5.25% |
പൊതു മേഖലാ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍
1 വര്‍ഷ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതു മേഖലാ ബാങ്കുകളായ യൂണിയന് ബാങ്ക്, കാനറ ബാങ്ക് എന്നിവ ഉയര്‍ന്ന പലിശ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റ് മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ 1 വര്‍ഷ സ്ഥിര നിക്ഷേപത്തിന് 4.40 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2 കോടി രൂപ വരെയുള്ള 1 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്കുന്ന അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ ഇവയാണ്.
| ബാങ്ക് | സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് | മുതിര്‍ന്ന പൗരന്മാര്ക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് |
| യൂണിയന് ബാങ്ക് | 5.25% | 5.75% |
| കാനറ ബാങ്ക് | 5.20% | 5.70% |
| പഞ്ചാബ്&സിന്ധ് ബാങ്ക് | 5.15% | 5.65% |
| ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് | 4.90% | 5.40% |
| ബാങ്ക് ഓഫ് ഇന്ത്യ | 4.5% | 5.00% |
സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍
മുന്‍നിര സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെക്കാളും ഉയര്‍ന്ന പലിശ നിരക്ക് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ സ്ഥിര നിേേക്ഷപങ്ങള്ക്ക് നല്കി വരുന്നുണ്ട്. 2 കോടി രൂപയ്ക്ക് താഴെയുള്ള 1 വര്‍ഷ കാലയളിവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്കുന്ന 5 സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
| ബാങ്ക് | സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് | മുതിര്‍ന്ന പൗരന്മാര്ക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് |
| ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് | 6.75% | 7.25% |
| ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് | 6.50% | 7.00% |
| ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് | 6.35% | 6.50% |
| ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് | 6.25% | 6.75% |
| സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് | 6.25% | 6.75% |
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
