ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നവര്‍ പൊതുവേ വലിയ റിസ്ക് എടുക്കാറില്ല. വലിയ നേട്ടമാണ് ലക്ഷ്യമെങ്കില്‍ വിപണി അധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങള്‍ പലതുണ്ട്. എന്നാല്‍ ഇവയില്‍ അപകടസാധ്യതയും കൂടുതലാണ്. അതുകൊണ്ട് ബാങ്കില്‍ സ്ഥിര നിക്ഷേപമായി പണമിടുകയാണ് ഒരു വലിയ ശതമാനം ആളുകളും ചെയ്യുന്നത്.
സ്ഥിര നിക്ഷേപങ്ങള്‍ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് പലിശ കുറവെന്നതാണ് പുതിയ കാലത്തെ പ്രധാന നിരാശ. ഓഗസ്റ്റിലെ ധനനയ യോഗത്തില്‍ റീപോ, റിവേഴ്സ് റീപോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് പുതുക്കിയിരുന്നില്ല. ഇക്കാരണത്താല്‍ ബാങ്കുകള്‍ നല്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് താഴ്ന്ന നിലയില്‍ തുടരുകയാണ്.
പറഞ്ഞുവരുമ്പോള്‍, സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നവര്‍ ഹ്രസ്വകാലത്തേക്ക് പൈസയിടുന്നതാണ് ബുദ്ധി. കാരണം കോവിഡിന് ശേഷം സമ്പദ്ഘടന ഉണരുകയാണ്; വിപണി കുതിക്കുന്നു, ഒപ്പം പണപ്പെരുപ്പവും. വരുംഭാവിയില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കാന്‍ സാധ്യതയേറെയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ പലിശ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തിയാല്‍ കാര്യമായ നേട്ടം ലഭിച്ചെന്ന് വരില്ല.
ഒന്നോ രണ്ടോ വര്‍ഷത്തേക്ക് മാത്രം സ്ഥിര നിക്ഷേപം നടത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും അഭികാമ്യം. ഈ അവസരത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (2 കോടി രൂപയ്ക്ക് താഴെ) 6.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്വകാര്യമേഖലാ ബാങ്കുകളെ ചുവടെ പരിചയപ്പെടാം.
1. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഉറപ്പുവരുത്തുന്ന സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇനി നിക്ഷേപകന് മുതിര്‍ന്ന പൗരനാണെങ്കില്‍ 6.50 ശതമാനം പലിശ നിരക്കും കിട്ടും. 2021 ജൂലായ് 23 മുതല്‍ പ്രാബല്യത്തിലുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ പലിശ നിരക്കുകള്‍ ചുവടെ കാണാം.
- 7 മുതല്‍ 14 ദിവസം - 2.5 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 15 മുതല്‍ 30 ദിവസം - 2.75 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 31 മുതല്‍ 45 ദിവസം - 3 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.5 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 46 മുതല്‍ 60 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 61 മുതല്‍ 90 ദിവസം - 3.4 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.9 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 91 മുതല്‍ 120 ദിവസം - 3.75 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 121 മുതല്‍ 180 ദിവസം - 4.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 181 മുതല്‍ 210 ദിവസം - 4.6 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.1 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 211 മുതല്‍ 269 ദിവസം - 4.75 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 270 ദിവസം മുതല്‍ 354 ദിവസം - 5.5 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 6 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 355 മുതല്‍ 364 ദിവസം - 5.5 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 6 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 1 മുതല്‍ ഒന്നരവര്‍ഷം - 6 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 6.5 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
2. ആര്‍ബിഎല്‍ ബാങ്ക്
മൂന്നു കോടി രൂപയ്ക്ക് താഴെയുള്ള ഡൊമസ്റ്റിക്, എന്‍ആര്‍ഓ, എന്‍ആര്‍ഇ, ഫ്ളെക്സി ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് ആര്‍ബിഎല്‍ ബാങ്ക് നല്കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 സെപ്തംബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.
- 7 മുതല്‍ 14 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 15 മുതല്‍ 45 ദിവസം - 3.75 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 46 മുതല്‍ 90 ദിവസം - 4 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 91 മുതല്‍ 180 ദിവസം - 4.50 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 181 മുതല്‍ 240 ദിവസം - 5 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 241 മുതല്‍ 364 ദിവസം - 5.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 12 മുതല്‍ 24 മാസം - 6 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 6.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
3. യെസ് ബാങ്ക്
രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക്) യെസ് ബാങ്ക് നല്കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 ഓഗസ്റ്റ് 5 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.
- 7 മുതല്‍ 14 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 15 മുതല്‍ 45 ദിവസം - 3.50 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 46 മുതല്‍ 90 ദിവസം - 4 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 3 മുതല്‍ 6 മാസം - 4.50 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 6 മുതല്‍ 9 മാസം - 5 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.50 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 9 മുതല്‍ 1 വര്‍ഷം - 5.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
4. ഡിസിബി ബാങ്ക്
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഡിസിബി ബാങ്ക് നല്കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 ഓഗസ്റ്റ് 17 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.
- 7 മുതല്‍ 14 ദിവസം - 4.35 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.85 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 15 മുതല്‍ 45 ദിവസം - 4.35 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.85 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 46 മുതല്‍ 90 ദിവസം - 4.35 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 4.85 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 91 മുതല്‍ 6 മാസം - 5.05 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.55 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 6 മുതല്‍ 12 മാസം - 5.45 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5.95 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 12 മാസം - 5.55 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 6.05 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
5. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് (ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക്) ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നല്കുന്ന പലിശ നിരക്കുകള്‍ ചുവടെ കാണാം. 2021 സെപ്തംബര്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.
- 7 മുതല്‍ 14 ദിവസം - 2.50 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 15 മുതല്‍ 29 ദിവസം - 2.50 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 30 മുതല്‍ 45 ദിവസം - 2.75 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 46 മുതല്‍ 90 ദിവസം - 2.75 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.25 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 91 മുതല്‍ 180 ദിവസം - 3.25 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 3.75 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
- 181 ദിവസം മുതല്‍ 1 വര്‍ഷം - 4.50 ശതമാനം (സാധാരണ പൗരന്മാര്ക്ക്) | 5 ശതമാനം (മുതിര്‍ന്ന പൗരന്മാര്ക്ക്)
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
