ഈ പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന ആദായം നേടിത്തരും!

നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്നേവരും പണപ്പെരുപ്പവും ഒരു പ്രധാന ഘടകമായി കണക്കിലെടുക്കുന്നു. എന്തെന്നാല്‍ നിക്ഷേപം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍ പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന

നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇന്നേവരും പണപ്പെരുപ്പവും ഒരു പ്രധാന ഘടകമായി കണക്കിലെടുക്കുന്നു. എന്തെന്നാല്‍ നിക്ഷേപം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍ പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധിക്കുന്ന നിക്ഷേപോപാധികള്‍ വേണം തിരഞ്ഞെടുക്കുവാന്‍. അല്ലെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിച്ച നേട്ടം നിങ്ങള്‍ക്ക് ഉണ്ടാക്കുവാന്‍ സാധിക്കാതെ വരും. ഏത് ലക്ഷ്യം മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ നിക്ഷേപം ആരംഭിച്ചത്, ആ ലക്ഷ്യം നേടുവാന്‍ മതിയായ തുക നിക്ഷേപത്തിലൂടെ ലഭിക്കാതിരിക്കുവാനും അത് ഇടയാക്കിയേക്കാം.

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്

കഴിഞ്ഞ കുറേ കാലമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു വരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും കുറഞ്ഞ ആദായം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് നിങ്ങള്‍ ആശങ്കപ്പെടുകയാണോ? എങ്കിലിതാ നിങ്ങള്‍ക്ക് മുന്നില്‍ ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കി വരുന്ന പലിശ നിരക്ക് 5 ശതമാനമാണ്. 5 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 5.40 ശതമാനമാണ്.

പൊതുമേഖലാ, സ്വകാര്യ ബാങ്കുകളില്‍

പൊതുമേഖലാ, സ്വകാര്യ ബാങ്കുകളില്‍

365 മുതല്‍ 389 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 4.9 ശതമാനം പലിശ നിരക്കാണ്. 5 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് നല്‍കുന്നത് 5.35 ശതമാനമാണ്. സാധാരണയായി ഇതേ നിരക്കിലാണ് രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന ആദായം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന ആദായം

എന്നാല്‍ അതേ സമയം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ ഇതിനേക്കാള്‍ ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയെ സംബന്ധിച്ചും നിക്ഷേപകര്‍ക്ക് ആശങ്കകള്‍ വേണ്ട തന്നെ. മികച്ച ആദായം നേടുന്നതിനായി നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്ന ചില പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഏതൊക്കെയന്ന് നമുക്ക് പരിശോധിക്കാം.

ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്

ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ എന്തുകൊണ്ടും മികച്ച തെരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. 5 വര്‍ഷത്തെ നിക്ഷേപത്തിന് നിങ്ങള്‍ക്ക് 6.7 ശതമാനം പലിശ നിരക്കാണ് എന്തുകൊണ്ടും മികച്ച തെരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിലൂടെ ലഭിക്കുക.

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിങ്ങള്‍ക്ക് വേണമെങ്കില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. 5 വര്‍ഷത്തെ നിക്ഷേപത്തിന് ഇവിടെ നിങ്ങള്‍ക്ക് 5.8 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.

 പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്

അഞ്ച് വര്‍ഷ പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക 6.8 ശതമാനം പലിശ നിരക്കാണ്. ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.

പിപിഎഫ് അക്കൗണ്ട്

പിപിഎഫ് അക്കൗണ്ടില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. എന്നാല്‍ പിപിഎഫ് നിക്ഷേപത്തിന് 15 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീയഡ് ഉണ്ടെന്നത് ഓര്‍ക്കേണ്ടതുണ്ട്.

നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട്

നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട്

പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ടിലൂടെ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും. നിലവില്‍ നാഷണല്‍ സേവിംഗ്‌സ് മന്ത്‌ലി ഇന്‍കം അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്.

കിസാന്‍ വികാസ് പത്ര

പോസ്റ്റ് ഓഫീസ് കിസ്സാന്‍ വികാസ് പത്ര പദ്ധതി 6.9 ശതമാനം പലിശ നിരക്കാണ് നല്‍കി വരുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X