രാജ്യത്തെ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. പ്രത്യേകിച്ച് സാധരണക്കാർക്കും ഇടത്തരം വരുമാനമുള്ളവർക്കും അവർരുടെ ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കുമുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന നിരവധി നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പ്രധാന ആകർഷണീയത. ഇത്തരം പദ്ധതികൾ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങൾക്കും സമ്പാദ്യമായും വിരമിക്കലിന് ശേഷം വരുമാനം ഉറപ്പുവരുത്തുന്നതിനുമെല്ലാം പ്രയോജനപ്പെടുത്താം. പോസ്റ്റ് ഓഫീസിന്റെ ചെറുകിട നിക്ഷേപ പദ്ധതികളും അവയുടെ പുതുക്കിയ പലിശ നിരക്കുമടക്കം സകല വിവരങ്ങളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്: പ്രതിവർഷം നാല് ശതമാനം പലിശ നൽകുന്ന സേവിംഗ്സ് അക്കൗണ്ടാണ് പോസ്റ്റ് ഓഫീസിന്റേത്. 500 രൂപ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധിയാകുമ്പോൾ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ ഉയർന്ന പരിധിയില്ലാതെ തന്നെ നിക്ഷേപം നടത്താം. ചെക്ക്ബുക്ക്, എടിഎം കാർഡ്, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങളുള്ള അക്കൗണ്ട് തനിയെയും ജോയിന്റ് അക്കൗണ്ടായുമെടുക്കാൻ സാധിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80ടിടിഎ പ്രകാരം 10,000 രൂപ വരെ നികുതിയിളവുകളും ലഭിക്കുന്നു.

റെക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് (ആർഡി): റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് അഞ്ച് വർഷത്തേക്കാണ്. ഉയർന്ന പരിധിയില്ലാതെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 100 രൂപയാണ്. ഇത് പ്രതിവർഷം 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് ഓരോ പാദത്തിലും നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് എത്തുന്നു. തുടർച്ചയായി 12 തവണകൾക്ക് ശേഷം നിക്ഷേപിച്ച തുകയ്ക്ക് 50 ശതമാനം വരെ വായ്പാ സൗകര്യവും ലഭ്യമാണ്.
ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി): ഒന്ന്, രണ്ട്, മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്ന ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന്റെ കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. ഇതിനും ഉയർന്ന നിക്ഷേപ പരിധി ബാധകമല്ല. മൂന്ന് മാസത്തിൽ പലിശ കണക്കാക്കി എല്ലാ വർഷവും നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് എത്തുന്നു. 1, 2, 3, 5 വർഷങ്ങളിലെ പലിശ നിരക്ക് യഥാക്രമം 6.9, 7.0, 7.0, 7.5 ശതമാനമാണ്. സെക്ഷൻ 80 സി പ്രകാരം അഞ്ച് വർഷത്തെ നിക്ഷേപത്തിന് നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഒരു വർഷത്തിൽ ലഭിക്കുന്ന പലിശ 40,000 രൂപയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് (സ്രോതസ്സിൽ നിന്ന് നികുതി കുറയ്ക്കൽ) ബാധകമാകും. മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്.
മന്ത്ലി ഇൻകം സ്കീം (എംഐഎസ്): 1000 രൂപ മുതൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കുന്ന വരുമാന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ മന്ത്ലി ഇൻകം സ്കീം. ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്നു. അഞ്ച് വർഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലാവധി. 7.4 ശതമാനം പലിശയാണ് ഈ സ്കീമിലൂടെ നിക്ഷേപകന് ലഭിക്കുന്നത്. ഒരു വർഷത്തിന് ശേഷം പിഴയോടെ അക്കൗണ്ട് പിൻവലിക്കാനും സാധിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: ഇതിന് അഞ്ച് വർഷത്തെ കാലാവധിയുണ്ട്. നിർവചിക്കപ്പെട്ട പരമാവധി പരിധിയില്ലാതെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പലിശ നിരക്ക് 7.7 ശതമാനമാണ്, ഇത് വർഷം തോറും കൂട്ടിച്ചേർക്കുകയും എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ നൽകുകയും ചെയ്യുന്നു. സ്കീമിന് കീഴിൽ ഒരാൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം. സ്കീമിലേക്കുള്ള സംഭാവനകൾ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹമാണ്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) ഷെഡ്യൂൾഡ് അല്ലെങ്കിൽ സഹകരണ ബാങ്കുകളിൽ ഒരു സെക്യൂരിറ്റിയായി പണയം വയ്ക്കാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
