ചെറുകിട സമ്പാദ്യ പദ്ധതികൾ ഒരു സാധാരണക്കാരന്റെ നിക്ഷേപ മാർഗങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ്. സർക്കാർ അവതരിപ്പിച്ചിരിക്കുന്ന ഇത്തരം പദ്ധതികളിലൂടെ സമ്പത്ത് സംരക്ഷിക്കാനും ശേഖരിക്കാനും ഓരോ വ്യക്തികൾക്കും സാധിക്കുന്നു. പോസ്റ്റ് ഓഫീസ് സ്കീമുകൾ എന്നും അറിയപ്പെടുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ ആകർഷകമായ പലിശ നിരക്കുകളുള്ള സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ മുന്നോട്ട് വെക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
നിലവിൽ റിക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), മഹിള സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, നഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്) എന്നിങ്ങനെ ഒൻപത് സേവിംഗ്സ് സ്കീമുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ തന്നെ വിവിധ കാലയളവിലുള്ള ഡെപോസിറ്റ് സ്കീമുകളും നിലവിലുണ്ട്.

നേരത്തെ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലേക്ക് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ 20 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. ഇതോടെ അഞ്ച് വർഷത്തേക്കുള്ള റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ 6.5 ശതമാനത്തിൽ നിന്നും 6.7 ശതമാനമായി ഉയർന്നു. അതേസമയം മറ്റ് ചെറുകിട സമ്പാദ്യ പദ്ധതിഖലുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. കഴിഞ്ഞ സാമ്പത്തിക വാർഷത്തിന്റെ ഒക്ടോബർ-ഡിസംബർ പാദം മുതലാണ് സർക്കാർ വീണ്ടും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഉയർത്തിതുടങ്ങിയത്.
മുതിർന്ന പൗരന്മാർമാർക്കുവേണ്ടിയുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനാണ് നിലവിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നത്, 8.2 ശതമാനം. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.1 ശതമാനവും സുകന്യ യോജനയ്ക്ക് 8 ശതമാനം പലിശയുമാണ് നിലവിലുള്ളത്. നഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 7.7 ശതമാനം പലിശയും നിക്ഷേപകർക്ക് ലഭിക്കും. ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.9 ശതമാനവും രണ്ടും മൂന്നും വർഷത്തേക്ക് ഏഴ് ശതമാനവും അഞ്ച് വർഷത്തേക്ക് 7.5 ശതമാനവുമാണ് പലിശ നിരക്ക്.
നിലവിലത്തെ അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളിൽ ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപം മികച്ച ഓപ്ഷനായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് വരുമാനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക്. ചെറുകിട സമ്പാദ്യ പദ്ധതികൾ ഗവൺമെന്റ് പിന്തുണയുള്ളതാണ്, അതിനാൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളിൽ ഉറപ്പുള്ള വരുമാനം ലഭിക്കുന്നു. മാത്രമല്ല ഇത്തരം സ്കീമുകളിൽ പലതിനും ഉറപ്പായ നികുതിയിളവും ലഭ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
