ആർ.ഡി VS എസ്.ഐ.പി- എല്ലാ മാസവും 6000 രൂപ നിക്ഷേപിച്ചാൽ ഏത് സ്കീം ലക്ഷങ്ങൾ പലിശ നൽകും?

ചിട്ടയായ സമ്പാദ്യശീലം നിങ്ങളുടെ സാമ്പത്തിക ശേഷി വളർത്തും. ഒരു നിശ്ചിത കാലത്തിനുള്ളിൽ മികച്ച റിട്ടേൺ ഉറപ്പാക്കുന്ന നിക്ഷേപങ്ങളാണോ തിരയുന്നത്? പേടിക്കേണ്ട, ജനപ്രിയ നിക്ഷേപങ്ങളായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനും (SIP) റിക്കറിം​ഗ് ഡെപ്പോസിറ്റും (RD) നിങ്ങൾക്ക് ഉയർന്ന റിട്ടേൺ വാ​ഗ്ദാനം ചെയ്യുന്നു. എസ്.ഐ.പിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയിലെ മാറ്റത്തിന് അനുസരിച്ച് നിങ്ങൾക്ക് ഉയർന്ന വരുമാനം ലഭിക്കും. എന്നാൽ ആർ.ഡി നിക്ഷേപങ്ങളിലൂടെ നിക്ഷേപകർക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും.

എന്താണ് എസ്.ഐ.പി?

ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കുന്ന ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). കൃത്യമായ രീതിയിൽ എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാം. ദീർഘകാല നിക്ഷേപങ്ങൾക്കാണ് കൂടുതൽ നേട്ടം സൃഷ്ടിക്കാൻ സാധിക്കുന്നത്.

നെറ്റ് അസറ്റ് വാല്യൂ (NAV) അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ അനുവദിക്കുന്ന എസ്.ഐ.പി നിക്ഷേപങ്ങൾ നിങ്ങളുടെ ബാങ്കിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യുന്നു. ദീർഘകാല നിക്ഷേപത്തിലൂടെ കൂട്ടുപലിശ ലഭിക്കുകയും അതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും ചെയ്യുന്നു.

ആർ.ഡി VS എസ്.ഐ.പി- എല്ലാ മാസവും 6000 രൂപ നിക്ഷേപിച്ചാൽ ഏത് സ്കീം ലക്ഷങ്ങൾ പലിശ നൽകും?

എന്താണ് ആർ.ഡി?

പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്കിലൂടെ നിക്ഷേപിക്കാവുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് ആർ.ഡി. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും മികച്ച പലിശ നിരക്കിലൂടെ കാലക്രമേണ മികച്ച വരുമാനം ലഭിക്കുന്ന സ്കീമാണിത്. ആർ.ഡി എന്നാൽ റിക്കറിം​ഗ് ഡെപ്പോസിറ്റ് എന്നാണ് പൂർണരൂപം.

ആർ.ഡിയിൽ നിക്ഷേപിക്കുമ്പോൾ മൂന്ന് മാസത്തിലൊരിക്കലാണ് നിക്ഷേപകർക്ക് പലിശ ലഭിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ഈ തുക നിക്ഷേപകർക്ക് പിൻവലിക്കാം. നിക്ഷേപ കാലയളവിൽ അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ നിക്ഷേപ തുകയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കാം.

ഈ രണ്ട് സ്കീമുകളിലും എവിടെ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ലഭിക്കും? കൃത്യമായി മനസിലാക്കുവാനായി ഈ കണക്ക് പരിശോധിക്കാം. എസ്.ഐ.പിയിലും, ആർ.ഡിയിലും നിങ്ങൾ 6,000 രൂപ പ്രതിമാസ നിക്ഷേപം നടത്തിയാൽ 5 വർഷത്തിനുള്ളിൽ എങ്ങനെ വളരുന്നുവെന്ന് നോക്കാം.

എസ്.ഐ.പിയിൽ 6000 രൂപ നിക്ഷേപിച്ചാൽ....

എസ്.ഐ.പിയിൽ നിങ്ങൾ പ്രതിമാസം 6,000 രൂപ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് മൊത്തം നിക്ഷേപിച്ച തുക 3,60,000 രൂപയായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ 1,34,918 രൂപയാവും. അതായത് 5 വർഷം കൊണ്ട് മൊത്തം 4,94,918 രൂപ ലഭിക്കും. വിപണിയിലെ മാറ്റത്തിന് അനുസരിച്ച് ഈ തുകയിൽ വ്യത്യാസം വന്നേക്കാം. 12% പലിശയാണ് ഇവിടെ കണക്കാക്കിയത്.

ആർ.ഡി സ്കീമിൽ 6000 രൂപ നിക്ഷേപിച്ചാൽ....

ആർ.ഡിയിൽ നിങ്ങൾ ഓരോ മാസവും 6,000 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തേക്കുള്ള മൊത്തം നിക്ഷേപ തുക 3,60,000 രൂപയാവും. ഇതിൽ ഈടാക്കുന്ന മൊത്തം പലിശ 68,197 രൂപയാവും. അതായത് 5 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 4,28,197 രൂപയാണ്.

ആർ.ഡി- എസ്.ഐ.പി എന്നിവയുടെ പ്രത്യേകതകൾ...

എസ്.ഐ.പി നിക്ഷേപങ്ങൾ വലിയ റിട്ടേൺ നൽകുന്നു. എങ്കിലും വിപണിയിലെ ചാഞ്ചാട്ടങ്ങൾ ചിലപ്പോൾ നിക്ഷേപത്തെ ബാധിച്ചേക്കാം. പക്ഷേ ആർ.ഡിയേക്കാൾ ഉയർന്ന വരുമാനം ലഭിക്കാൻ സാധ്യത ഏറെ കൂടുതലാണ്. എന്നാൽ എസ്.ഐ.പി എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.

ആർ.ഡി VS എസ്.ഐ.പി- എല്ലാ മാസവും 6000 രൂപ നിക്ഷേപിച്ചാൽ ഏത് സ്കീം ലക്ഷങ്ങൾ പലിശ നൽകും?

ആർ.ഡി നിക്ഷേപത്തിലൂടെ ഉറപ്പുള്ള വരുമാനം ലഭിക്കും. ഇവ കാലാവധി പൂർത്തിയാവുന്നതു വരെ സ്ഥിരമായ പലിശയാണ് നൽകുന്നത്. എസ്.ഐ.പിയുമായി താരതമ്യം ചെയ്യുമ്പോൾ ആർ.ഡി കൂടുതൽ സുരക്ഷിതമാണ്. ആർ.ഡി നിക്ഷേപത്തിൽ ഏതെങ്കിലും മാസം അടവ് മുടങ്ങിയാൽ അതിനു പിഴ ഈടാക്കും.

ആർ.ഡി VS എസ്.ഐ.പി- ഏതാണ് ബെസ്റ്റ് ഓപ്ഷൻ?

പ്രതിമാസം 6,000 നിക്ഷേപിക്കുമ്പോൾ ഈ രണ്ട് സ്കീമുകളിൽ ഉയർന്ന റിട്ടേൺ നൽകുന്നത് എസ്.ഐ.പിയിലൂടെയാണ്. അപകട സാധ്യതകൾ മനസിലാക്കി ഒരു ഉയർന്ന റിട്ടേൺ എന്ന ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവർക്ക് എസ്.ഐ.പി മികച്ച തിരഞ്ഞെടുപ്പായിരിക്കും. പക്ഷേ സുരക്ഷിതമായി നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ആർ.ഡി സ്കീമാണ് മികച്ചത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X