എല്ലാ പ്രായക്കാർക്കും അനുയോജ്യമായ നിരവധി പോളിസികളാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ഓരോ പോളിസികൾക്കുമുള്ള ആനുകൂല്യങ്ങൾ വ്യത്യസ്ത തരത്തിലാണ്. അതുകൊണ്ടുതന്നെ ഉപഭോക്താവിന് കൃത്യമായ പോളിസികൾ തിരഞ്ഞെടുക്കാനും സാധിക്കും. ദിവസവും 45 രൂപ മാറ്റിവച്ചാൽ 25 ലക്ഷം രൂപ നേടാൻ സാധിക്കുന്ന എൽഐസി പോളിസിയാണ് ജീവന് ആനന്ദ് പോളിസി. ഇന്‍ഷുറന്‍സ് കവറേജിന് പുറമെ നിക്ഷേപത്തിന് ഇരട്ടി ബോണസാണ് ജീവന് ആനന്ദ് പോളിസിയിലൂടെ ലഭിക്കുക.
എല്‍ഐസി ജീവന് ആനന്ദ് പോളിസിയില്‍ പ്രീമിയം കാലയളവും പോളിസി കാലയളവും ഒന്നാണ്. അതായത് എത്ര കാലത്തേക്കാണോ പോളിസി ഉള്ളത് അത്രയും കാലത്തേക്ക് പ്രീമിയം നല്‍കേണ്ടതുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള, ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും എല്‍ഐസിയുടെ ഈ പോളിസി വാങ്ങിക്കാവുന്നതാണ്.

പ്ലാനിന്റെ കാലാവധി തീരുമ്പോള്‍ നിശ്ചിത തുകയാണ് ഗ്യാരണ്ടീഡ് റിട്ടേണായി ലഭിക്കുക. ബേസിക് പ്ലാനില്‍ ചേരുന്നവര്‍ക്ക് കാലാവധി തീരുമ്പോള്‍ സം അഷ്വര്ഡേ് ആയ അഞ്ചുലക്ഷം രൂപയും ബോണസായ 8.60 ലക്ഷം രൂപയും ചേര്‍ന്ന തുകയാണ് നല്‍കുന്നത്. ഇരട്ടി ലാഭം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 15വര്‍ഷമെങ്കിലും നിക്ഷേപിക്കണം. എങ്കില്‍ മാത്രമേ ഇരട്ടി ബോണസ് ലഭിക്കുകയുള്ളൂ.
ബേസിക് പ്ലാനില്‍ ചേരുന്നവര്‍ കുറഞ്ഞത് ഒരു വര്‍ഷം 27,000 രൂപയെങ്കിലും പ്രീമിയമായി അടയ്ക്കണം. മാസംതോറും കണക്കാക്കുകയാണെങ്കില്‍ 2300 രൂപ പ്രീമിയമായി വരും. പ്രതിദിനം കണക്കാക്കുകയാണെങ്കില്‍ നൂറ് രൂപയില്‍ താഴെ മാത്രമേ പ്രീമിയമായി വരികയുള്ളൂ.ഇത്തരത്തില്‍ 21 വര്‍ഷം വരെ നിക്ഷേപിക്കുകയാണെങ്കില്‍ 5.60 ലക്ഷം രൂപയാണ് നിക്ഷേപമായി വരിക. എന്നാല്‍ ബോണസായി ഇതിന്റെ ഇരട്ടി ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.
പോളിസി കാലയളവില്‍ പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ നോമിനിയ്ക്ക് അഷ്വേര്‍ഡ് തുകയുടെ 125 ശതമാനം ഡെത്ത് ബെനഫിറ്റ് ആയി ലഭിക്കും. ഇനി പോളിസി കാലയളവിന് ശേഷമാണ് മരണം സംഭവിക്കുന്നത് എങ്കില്‍ അഷ്വേര്‍ഡ് ചെയ്ത തുകയ്ക്ക് സമാനമായ തുകയാണ് നോമിനിയ്ക്ക് ലഭിക്കുക. പോളിസിയിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 ലക്ഷം രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ ഐ സി) ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് പോളിസി ഉടമയാണ്. കോടിക്കണക്കിന് ആളുകളാണ് എൽ ഐ സിയിൽ നിക്ഷേപങ്ങൾ നടത്തുന്നത്. എൽ ഐ സി പോളിസികളിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെജീവിതത്തിന് പരിരക്ഷ നൽകുന്നത് കൂടാതെ നിങ്ങളുടെ നിക്ഷേപത്തിന് വരുമാനം നൽകുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
