ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന ഏറ്റവും മികച്ച സുരക്ഷാ പദ്ധതിയാണ് യാത്രാ ഇൻഷുറൻസ്. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന സംരംഭമായ ഇത് വെറും 45 പൈസ മാത്രം പ്രീമിയമായി അടച്ച് ₹10 ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കാവുന്ന ഒന്നാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടം സംഭവിക്കുകയോ, ഗുരുതര പരിക്കുകളോ ഉണ്ടായാൽ ഈ ഇൻഷുറൻസ് വഴി ആനുകൂല്യം ലഭിക്കും എന്നത് സാധാരണ എത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമുള്ള കാര്യമാണ്.
യാത്രകൾക്കിടയിൽ പലപ്പോഴും അപകടങ്ങൾ സംഭവിക്കാറും മരണങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ഇൻഷുറൻസ് എടുക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. മരണപ്പെടുമ്പോൾ മാത്രമല്ല തളർന്നു പോവുകയോ അല്ലെങ്കിൽ ഭാഗികമായി തളർന്നു പോവുകയോ അതുമല്ലെങ്കിൽ വരികൾ പറ്റുക ചെയ്താൽ പോലും ഈ ഇൻഷുറൻസിൽ നിന്ന് തുക നിങ്ങൾക്ക് നേടിയെടുക്കാവുന്നതാണ്.
ട്രെയിൻ യാത്രാ ഇൻഷുറൻസിന്റെ പ്രധാന ഗുണങ്ങൾ
*മരണം സംഭവിച്ചാൽ ₹10 ലക്ഷം വരെ നഷ്ടപരിഹാരം കുടുംബത്തിനു ലഭിക്കും.
*ശാശ്വതമായ അവശത സംഭവിച്ചാൽ ₹10 ലക്ഷം ലഭിക്കും.
*ഭാഗിക അവശത സംഭവിച്ചാൽ ₹7.5 ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും.
*ആശുപത്രി ചെലവുകൾ കണക്കിലെടുത്ത് ₹2 ലക്ഷം വരെ ഇൻഷുറൻസ് തുക ലഭിക്കും.
മൃതദേഹത്തെ ഗൃഹനിലയത്തിലെത്തിക്കൽ മറ്റു ചിലവുകൾ കണക്കിലെടുത്ത് ₹10,000 വരെ നൽകും.
ഈ ഇൻഷുറൻസ് എങ്ങനെ പ്രവർത്തിക്കുന്നു?
*ഐ ആർ ടി സി വഴി ഇ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ "Opt for Travel Insurance" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
*ഈ ഇൻഷുറൻസ് സ്വന്തമാക്കാൻ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല; ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ പ്രീമിയം (₹0.45) ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യും.
*ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞാൽ ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ SMS, ഇമെയിൽ എന്നിവയിലൂടെ യാത്രക്കാരന് ലഭിക്കും.
*അപകടം സംഭവിച്ചാൽ സമയബന്ധിതമായി ആവശ്യമുള്ള രേഖകൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കണം.
ഇൻഷുറൻസ് ആവശ്യമുള്ളതു എന്തുകൊണ്ട്?
യാത്രാ അപകടങ്ങൾ അപൂർവമെങ്കിലും സംഭവിക്കുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാം. അതുകൊണ്ടുതന്നെ ഈ ഇൻഷുറൻസ് സുരക്ഷിതമായൊരു പിന്തുണയായി മാറും. അല്പം ചെറിയ ചെലവിൽ വലിയ പ്രതിഫലം ലഭിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഇൻഷുറൻസുകളിലൊന്നാണിത്.
അപകടാനന്തര സഹായം നൽകുന്നതിലുപരി, രോഗചികിത്സക്കും ഈ ഇൻഷുറൻസ് ഫണ്ട് ഉപയോഗിക്കാം. ട്രെയിൻ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസം ഇത് നൽകുന്നു.

അപേക്ഷ സമർപ്പിക്കേണ്ട വിധം
അപകടം സംഭവിച്ചാൽ ഉടൻ ഐ ആർ ടി സി ഇൻഷുറൻസ് സേവനദാതാവുമായി ബന്ധപ്പെടണം. ആവശ്യമായ രേഖകൾ സമർപ്പിച്ച് തുക പരിഹരിക്കാൻ അപേക്ഷ നൽകാം.
ആവശ്യമായ രേഖകൾ:
*ടിക്കറ്റ് കോപ്പി
*അപകട റിപ്പോർട്ട്
*ആധാർ കാർഡ്/വോട്ടർ ഐഡി
*ആശുപത്രി മെഡിക്കൽ സർട്ടിഫിക്കറ്റ്
*മരണ സർട്ടിഫിക്കറ്റ്
*ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
ഈ ഇൻഷുറൻസ് എത്രത്തോളം പ്രയോജനപ്രദമാണ്?
വെറും 45 പൈസ മാത്രം മുടക്കി ₹10 ലക്ഷം വരെ സഹായം ലഭ്യമാകുന്ന ഈ പദ്ധതി, ഇന്ത്യയിലെ അത്യാവശ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ്. ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഏറ്റവും മികച്ച സുരക്ഷാ പദ്ധതിയാണ് ഇത്.
നിങ്ങൾ അടുത്ത തവണ ഐ ആർ ടി സി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ "Opt for Travel Insurance" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ മറക്കരുത്. ഒരു ചെറിയ തുകകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും വലിയ സുരക്ഷാ ഉറപ്പ് ലഭിക്കാനാകുമല്ലോ!


Click it and Unblock the Notifications