സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. സ്വര്‍ണ ബോണ്ടുകള്‍, സ്വര്‍ണ ഇടിഎഫ്, സ്വര്‍ണ ഫണ്ടുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. സ്വര്‍ണ ഇടിഎഫ് എന്നു കേള്‍ക്കുമ്പോള്‍ പുരികം ചുളിക്കുന്നവരുണ്ടോ? സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് സ്വര്‍ണ ഇടിഎഫുകള്‍. മറ്റു ഇടിഎഫുകള്‍ പോലെ സ്വര്‍ണ ഇടിഎഫുകളും ഓഹരി വിപണിയിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ സ്വര്‍ണ ഇടിഎഫുകള്‍ പൊന്നില്‍ നേരിട്ട് നിക്ഷേപം നടത്തുമെന്നുമാത്രം.
പൊതുവേ ഉത്സവകാലങ്ങളിലാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കാറ്. ഇപ്പോള്‍ ദീപാവലി കാലം തൊട്ടരികില്‍ നില്‍ക്കെ എന്തുകൊണ്ട് നിക്ഷേപകര്‍ സ്വര്‍ണ ഇടിഎഫുകള്‍ നിക്ഷേപം നടത്തണമെന്ന് പറയുകയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി ഇടിഎഫ് ബിസിനസ് മേധാവി നിതിന്‍ കബാഡി.

'ഇന്ന് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്. ഇവയില്‍ ഏറ്റവും എളുപ്പവും സുതാര്യവുമായ വഴിയാണ് സ്വര്‍ണ ഇടിഎഫുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സ്വര്‍ണ ഇടിഎഫുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിച്ചിരിക്കുകയാണ്', നിതിന്‍ കബാഡി പറയുന്നു. റിസ്ക് ഘടകങ്ങള്‍ കുറവെന്നതാണ് സ്വര്‍ണ ഇടിഎഫുകളുടെ പ്രധാനാകര്‍ഷണം. ഭൗതിക സ്വര്‍ണം വാങ്ങുമ്പോള്‍ മോഷണസാധ്യത, പരിശുദ്ധി, ലിക്വിഡിറ്റി, സ്റ്റോറേജ് ചിലവ് തുടങ്ങി റിസ്കുകള്‍ നിക്ഷേപകന് എടുക്കുന്നുണ്ട്. സ്വര്‍ണ ഇടിഎഫിന്റെ കാര്യത്തില്‍ ഈ തലവേദനകള്‍ ഒന്നുമില്ല. നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിലാണ് സ്വര്‍ണ ഇടിഎഫുകളില്‍ നിന്നുള്ള നിക്ഷേപം സൂക്ഷിക്കപ്പെടുക.
'50 രൂപയെന്ന ഏറ്റവും കുറഞ്ഞ തുകയ്ക്ക് പോലും സ്വര്‍ണ ഇടിഎഫുകളില്‍ നിക്ഷേപം നടത്താം. വ്യാപര മണിക്കൂറുകളില്‍ എപ്പോള്‍ വേണമെങ്കിലും എക്സ്ചേഞ്ചുകളില്‍ നിന്ന് സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ നിക്ഷേപകന് സാധിക്കും', നിതിന്‍ കബാഡി അറിയിക്കുന്നു. സ്വര്‍ണ ഇടിഎഫുകളില്‍ നിക്ഷേപിച്ചാലുള്ള മറ്റു ഗുണങ്ങളെ പറ്റിയും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിക്ഷേപകരുടെ താത്പര്യത്തിന് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് സ്വര്‍ണ ഇടിഎഫുകളുടെ പ്രവര്‍ത്തനം.
ദീര്‍ഘകാല മൂലധന നേട്ട നികുതിക്ക് വിധേയമായതുകൊണ്ട് സ്വര്‍ണ ഇടിഎഫുകളിലെ നികുതി കാര്യക്ഷമമായിരിക്കും. ഇന്‍ഡെക്സേഷന്‍ ആനുകൂല്യങ്ങളും സ്വര്‍ണ ഇടിഎഫ് നിക്ഷേപങ്ങള്‍ക്കുണ്ട്. പണപ്പെരുപ്പ സൂചിക പ്രകാരം വാങ്ങല്‍ വില വീണ്ടും കണക്കാക്കുന്നതാണ് ഇന്‍ഡെക്സേഷന്‍. പണപ്പെരുപ്പം അടിസ്ഥാനപ്പെടുത്തി വാങ്ങല്‍ വില ക്രമീകരിക്കുന്ന സാഹചര്യത്തില്‍ മൂലധന നേട്ടം ഇവിടെ കുറയും.
രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇതേസമയം, ഇന്ത്യയില്‍ 11 സ്വര്‍ണ ഇടിഎഫുകളാണ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളതും. വിരല്‍ത്തുമ്പില്‍ അനായാസം ലിക്വിഡിറ്റി വേണമെന്നാഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കാണ് സ്വര്‍ണ ഇടിഎഫുകള്‍ കൂടുതല്‍ സൗകര്യപ്രദമാവുക. ഡിമാറ്റ് അക്കൗണ്ടുണ്ടെങ്കില്‍ മാത്രമേ സ്വര്‍ണ ഇടിഎഫുകളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളൂ എന്ന കാര്യവും ഇവിടെ പ്രത്യേകം ഓര്‍ക്കണം. പറഞ്ഞുവരുമ്പോള്‍ സ്വര്‍ണ ഇടിഎഫുകള്‍ സ്വര്‍ണ ബോണ്ടുകള്‍ക്ക് (സോവറീന്‍ ഗോള്‍ഡ് ബോണ്ട്) സമാനമാണ്. എന്നാല്‍ വേണമെങ്കിലും എക്സിറ്റ് ചെയ്യാന്‍ ചെയ്യാനുള്ള അവസരം സ്വര്‍ണ ഇടിഎഫുകളിലുണ്ട്.
അക്യൂട്ട് റേറ്റിങ്സ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ആദ്യം പാദം ഇന്ത്യ കുറിച്ച സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ആഭ്യന്തര സ്വര്‍ണ വിലയിലുണ്ടായ തിരുത്തല്‍ ഡിമാന്‍ഡിനെ കാര്യമായി സ്വാധീനിച്ചു. ഇതേസമയം, ഭൗതികമായ സ്വര്‍ണത്തില്‍ അമിതമായി നിക്ഷേപിക്കരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കാഴ്ച്ചപ്പാട്. പണപ്പെരുപ്പവും ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും പ്രതിരോധിക്കാനുള്ള ഉപാധി മാത്രമായിരിക്കണം സ്വര്‍ണ നിക്ഷേപം. പരമ്പരാഗത രീതിയില്‍ എല്ലാ വര്‍ഷവും സ്വര്‍ണം വാങ്ങുന്നവര്‍ പോര്‍ട്ട്ഫോളിയോയുടെ 10 ശതമാനത്തില്‍ സ്വര്‍ണം നിക്ഷേപം പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് ഇവര്‍ പറയുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications