റിട്ടയര്‍മെന്റ് കാല നിക്ഷേപം മുന്‍നിര്‍ത്തിയുള്ള ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍
റിട്ടയര്‍മെന്റ് കാല നിക്ഷേപം മുന്‍നിര്‍ത്തിയുള്ള ഏറ്റവും ജനകീയമായ ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പിപിഎഫ് നിക്ഷേപ പദ്ധതിയാണെന്നതും പിപിഎഫിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പിപിഎഫ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും എല്ലാ പാദത്തിലും സര്‍ക്കാര്‍ പരിശോധിച്ച് പുതുക്കുകയാണ് ചെയ്യുക.

നിലവില്‍ നിക്ഷേപകര്‍ക്ക് പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ മാസത്തിലും 5ാം തീയ്യതിയ്ക്കും അവസാന തീയതിയ്ക്കും ഇടയില്‍ പിപിഎഫ് അക്കൗണ്ടിലുള്ള ചുരുങ്ങിയ ബാലന്‍സ് തുകയുടെ അടിസ്ഥാനത്തിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. പിപിഎഫിലൂടെ സാമ്പത്തീക വര്‍ധനവും ഒപ്പം വരുമാനത്തിലുള്ള നികുതി ലാഭവും നിക്ഷേപകര്‍ക്ക് ലഭിക്കും.
ഒരു വ്യക്തിയ്ക്ക് ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപം നടത്താനാവുക. EEE വിഭാഗത്തിലാണ് പിപിഎഫ് നിക്ഷേപം ഉള്‍പ്പെടുന്നത്. അതിനാല്‍ നിക്ഷേപ തുകയ്ക്ക് മേലും, ലഭിക്കുന്ന പലിശയ്ക്ക് മേലും, മെച്യൂരിറ്റി തുകയ്ക്ക് മേലും നിക്ഷേപകര്‍ക്ക് നികുതി ഇളവ് ലഭിക്കും. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്.
എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കൗണ്ട് ഉടമയ്ക്ക് ചില നയ നിബന്ധനകള്‍ക്ക് വിധേയമായി പിപിഎഫില്‍ നിന്നും തുക പിന്‍വലിക്കുവാന്‍ സാധിക്കും. എന്നാല്‍ സക്രിയമായിരിക്കുന്ന ഒരു പിപിഎഫ് അക്കൗണ്ടില്‍ മാത്രമേ അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപം നടത്തുവാനും തുക പിന്‍വലിക്കാനുമൊക്കെ സാധിക്കുകയുള്ളൂ.
ഇനി നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നിഷക്രിയ അക്കൗണ്ട് ആയി മാറിയാലും നിങ്ങള്‍ക്കത് തിരിച്ചെടുക്കുവാന്‍ സാധിക്കും. ഇതിനായി ഏത് ബാങ്ക് ശാഖയിലാണോ, ഏത് പോസ്റ്റ് ഓഫീസിലാണോ നിങ്ങള്‍ പിപിഎഫ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത് അവിടെ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. 15 വര്‍ഷത്തിനുള്ളില്‍ ഏത് സമയത്തും ഇത്തരത്തില്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ അക്കൗണ്ട് ഉടമയ്ക്ക് നല്‍കാവുന്നതാണ്.
പിപിഎഫ് അക്കൗണ്ട് നിയമങ്ങള്‍ പ്രകാരം ഒരു സാമ്പത്തീക വര്‍ഷത്തില്‍ 500 രൂപ നിക്ഷേപം നടത്തിയാല്‍ നിഷ്ക്രിയമായ പിപിഎഫ് അക്കൗണ്ട് തിരിച്ചെടുക്കാം. ഇത്തരത്തില്‍ ചുരുങ്ങിയ നിക്ഷേപ തുകയായ 500 രൂപയെങ്കിലും നിക്ഷേപിക്കാതിരിക്കുമ്പോഴാണ് പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായി മാറുന്നത്. അതിനാല്‍ എല്ലാ സാമ്പത്തീക വര്‍ഷത്തിലും മാര്‍ച്ച് 31ന് മുമ്പ് 500 രൂപയെങ്കിലും പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വര്‍ഷങ്ങളായി പിപിഎഫ് അക്കൗണ്ട് നിഷ്ക്രിയമായി തുടര്‍ന്നാല്‍ ചുരുങ്ങിയ നിക്ഷേപത്തുകയായ 500 രൂപയ്ക്കൊപ്പം ഓരോ വര്‍ഷവും 50 രൂപാ പിഴയും നല്‍കേണ്ടതായി വരും. അതായത് ഒരു പിപിഎഫ് അക്കൗണ്ട് 3 വര്‍ഷത്തേക്ക് നിഷ്ക്രിയമായി മാറിയാല്‍ 1650 രൂപ നിക്ഷേപിക്കേണ്ടതായി വരും. 3 വര്‍ഷത്തെ 500 രൂപ ചേര്‍ത്തുള്ള 1500 രൂപയും 3 വര്‍ഷത്തെ പിഴയായ 50 രൂപാ വീതം 150 രൂപയും ചേര്‍ത്തുള്ള തുകയാണിത്.
15 വര്‍ഷ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ അക്കൗണ്ട് ഉടമയ്ക്ക് തുക പിന്‍വലിക്കാം. അല്ലെങ്കില്‍ ഉപയോക്താവിന്റെ താത്പര്യമനുസരിച്ച് 5 വര്‍ഷങ്ങള്‍ വീതം നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഇത് രണ്ടും ചെയ്യാത്ത പക്ഷം വിഹിതത്തുടര്ച്ചയില്ലാത്ത രീതിയില്‍ നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയാണ് ചെയ്യുക.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് റിട്ടയര്‍മെന്റ് സമ്പാദ്യം. പിപിഎഫ് നിക്ഷേപത്തിലൂടെ മതിയായ തുക റിട്ടയര്‍മെന്റ് പ്രായമാകുമ്പോഴേക്കും കരുതി വയ്ക്കുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. അതിനാല്‍ ആരംഭിച്ച പിപിഎഫ് നിക്ഷേപം പാതിയില്‍ അവസാനിപ്പിക്കാതിരിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
