ഏവര്‍ക്കും സുപരിചിതമായ ഒരു നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍ അഥവാ ആര്‍ഡി. റെക്കറിംഗ് അക്കൗണ്ടുകളില്‍ ഉപയോക്താവ് ഗഢുക്കളായി തുക നല്‍കുകയും മെച്യൂരിറ്റി കാലാവധിയെത്തുമ്പോള്‍ മെച്യൂരിറ്റി തുക സ്വീകരിക്കുകയുമാണ്
ഏവര്‍ക്കും സുപരിചിതമായ ഒരു നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍ അഥവാ ആര്‍ഡി. റെക്കറിംഗ് അക്കൗണ്ടുകളില്‍ ഉപയോക്താവ് ഗഢുക്കളായി തുക നല്‍കുകയും മെച്യൂരിറ്റി കാലാവധിയെത്തുമ്പോള്‍ മെച്യൂരിറ്റി തുക സ്വീകരിക്കുകയുമാണ് ചെയ്യുക. രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും റെക്കറിംഗ് നിക്ഷേപ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും പുറമേ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലും നിങ്ങള്‍ക്ക് റെക്കറിംഗ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഉയര്‍ന്ന പലിശ
സ്ഥിര നിക്ഷേപങ്ങളില്‍ മാത്രമല്ല റെക്കറിംഗ് നിക്ഷേപങ്ങളിലും സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. മിക്ക സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലും റെക്കറിംഗ് നിക്ഷേപങ്ങളുടെ ചുരുങ്ങിയ കാലാവധി 6 മാസവും പരമാവധി നിക്ഷേപ കാലാവഘി 10 വര്‍ഷവുമാണ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 100 രൂപയാണ്.
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 24 മുതല്‍ 35 മാസങ്ങള്‍ വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 8 ശതമാനമാണ് പലിസ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 12, 15, 18,21,24 മാസങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. ഇതേ നിരക്ക് തന്നെയാണ് 3 വര്‍ഷങ്ങള്‍ക്ക് മുകളിലും 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്.
പലിശ നിരക്ക്
സ്ഥിര നിക്ഷേപങ്ങളുടെ അതേ മാതൃകയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 50 ബേസിസ് പോയിന്റ് അധിക പലിശ നിരക്ക് ലഭിക്കും. ഉദാഹരണത്തിന് ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 24 മുതല്‍ 36 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.5 ശതമാനമാണ് പലിശ നിരക്ക് നല്‍കുന്നത്. 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും, 9 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും 6.50 ശതമാനവും, 12 മാസം, 15 മാസം, 18 മാസം, 21 മാസം എന്നീ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനവുമാണ് പലിശ നിരക്ക്.
ഉയര്‍ന്ന പലിശ
21 മാസങ്ങള്‍ക്ക് മുകളിലും 24 മാസങ്ങള്‍ വരെയുമുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 24 മാസം മുതല്‍ 36 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനമാണ് പലിശ നിരക്ക്. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശ നിരക്ക് ലഭിക്കും.
ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍
ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 36 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ നിരക്ക് ലഭിക്കും. 1 മാസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. 6 മാസം മുതല്‍ 12 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും 12 മാസം മുതല്‍ 36 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനവും പലിശ ലഭിക്കും. 36 മാസം മുതല്‍ 60 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനമാണ് പലിശ നിരക്ക്. 60 മാസം മുതല്‍ 120 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 5 വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. ഈ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications