ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായ എസ്ബിഐയിലേയും പോസ്റ്റ് ഓഫീസിലെയും റെക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നമുക്കിവിടെയൊന്ന് താരതമ്യം
ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായ എസ്ബിഐയിലേയും പോസ്റ്റ് ഓഫീസിലെയും റെക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നമുക്കിവിടെയൊന്ന് താരതമ്യം ചെയ്ത് നോക്കാം.

സാധാരണ പൊതു ജനങ്ങള്‍ക്ക് എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തിന്മേല് ലഭിക്കുന്ന പലിശ നിരക്ക് 5 മുതല്‍ 5.4 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റെ അധിക പലിശ നിരക്ക് ലഭിക്കും. 2021 ജനുവരി 8 മുതല്‍ ഈ നിരക്കാണ് നിലവിലുള്ളത്.
1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവുകളാണ് എസ്ബിഐ റെക്കറിംഗ് നിക്ഷേപങ്ങളുടെ മെച്യൂരിറ്റി കാലാവധി. നിക്ഷേപകര്‍ ചുരുങ്ങിയത് 100 രൂപ എങ്കിലും എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ ഓരോ മാസവും നിക്ഷേപം നടത്തേണ്ടതുണ്ട്. 10 രൂപയുടെ ഗുണിതങ്ങളാണ് നിക്ഷേപിക്കുവാന്‍ സാധിക്കും. എന്നാല്‍ ഒരു വ്യക്തിയ്ക്ക് എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ പരമാവധി നിക്ഷേപം നടത്താവുന്ന തുകയ്ക്ക് പരിധിയില്ല.
എസ്ബിഐ റെക്കറിംഗ് നിക്ഷേപത്തില്‍ 2021 ജനുവരി 8 മുതല്‍ പ്രാബല്യത്തിലുള്ള പലിശ നിരക്കുകള്‍ താഴെ പറയും പ്രകാരമാണ്.
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 4.9 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 5.1 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 5.3 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് - 5.4 ശതമാനം
പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ 5.8 ശതമാനം വാര്‍ഷിക നിരക്കിലാണ് നിക്ഷേപകര്‍ക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളുടെ നിക്ഷേപ കാലാവധി. പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപം ആരംഭിക്കുവാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 10 രൂപയാണ്. 5 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുാവാന് സാധിക്കുക. നിക്ഷേപിക്കുന്ന പരമാവധി തുകയ്ക്ക് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തിലും പരിധിയില്ല.
5 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിലുള്ള പലിശ നിരക്ക് 5.8 ശതമാനമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
