നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിന്റെ ആദ്യ പടിയായാണ് റെക്കറിംഗ് നിക്ഷേപങ്ങളെ (ആര്‍ഡി) കണക്കാക്കുന്നത്. ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നതിലൂടെ സമ്പാദ്യശീലം റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകരില്‍ ഉണ്ടാകും.
നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിന്റെ ആദ്യ പടിയായാണ് റെക്കറിംഗ് നിക്ഷേപങ്ങളെ (ആര്‍ഡി) കണക്കാക്കുന്നത്. ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നതിലൂടെ സമ്പാദ്യശീലം റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകരില്‍ ഉണ്ടാകും.

പരമ്പരാഗത റെക്കറിംഗ് നിക്ഷേപങ്ങള്‍ നിങ്ങളെ ഓരോ മാസവും ഒരു നിശ്ചിത തുക മാത്രമേ നിക്ഷേപിക്കുവാന്‍ അനുവദിക്കുകയുള്ളൂ. കൈയ്യില്‍ അധികം പണമുണ്ടെങ്കിലും അത്തരം അക്കൗണ്ടുകളില്‍ ആ നിശ്ചിത തുകയ്ക്ക് മേലെ ഒരോ മാസവും നിക്ഷേപം നടത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇതിന് പരിഹാരമായി ഇപ്പോള്‍ ബാങ്കുകളില്‍ ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപ സേവനങ്ങള്‍ ലഭ്യമാണ്. ഇതിലൂടെ കൈയ്യില്‍ അധികം പണമുള്ള മാസങ്ങളില്‍ റെക്കറിംഗ് നിക്ഷേപങ്ങളില്‍ അധിക നിക്ഷേപം നടത്തുവാന്‍ ഉപയോക്താവിന് സാധിക്കും.
റെക്കറിംഗ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങളിലൂടെയും ഉപയോക്താവിന് ലഭിക്കും. അതേ സമയം റെക്കറിംഗ് നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ അയവും സൗകര്യപ്രദവുമാണ് ഫ്ളക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍. സാധാരണ റെക്കറിംഗ് നിക്ഷേപങ്ങളുടെ അതേ പലിശ നിരക്കാണ് ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങളിലൂടെയും നിക്ഷേപകന് ലഭിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള പക്ഷം ഓരോ മാസത്തേയും നിശ്ചിത തുകയ്ക്ക് മേലെയുള്ള തുക നിങ്ങള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുമെന്നതാണ് ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന അധിക പ്രത്യേകത. ഇതിലൂടെ സമ്പാദ്യത്തുക ഉയര്‍ത്തുവാന്‍ നിക്ഷേപകന് സാധിക്കും.
മിക്ക ബാങ്കുകളും ദീര്‍ഘകാല നികുതി രഹിത റെക്കറിംഗ് നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു നിശ്ചിത തുക മാത്രമേ ഓരോ മാസവും നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ കയ്യിലെ പണത്തിന്റെ അളവ് ഉയരുകയും അതിനനുസരിച്ച് പ്രതിമാസ നിക്ഷേപ തുക ഉയര്‍ത്തുവാനും നിങ്ങള്‍ക്ക് സാധിക്കും.
ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപത്തില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് ഫിക്സഡ്, അടുത്ത് വേരിയബിള്‍. അതായത് ഒരു ഭാഗം സ്ഥിരമായിരിക്കുന്നതും മറ്റേ ഭാഗം മാറിക്കൊണ്ടിരിക്കുന്നതും. ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ആ തുകയാണ് ഫിക്സ്ഡ് കോംപോണന്റ്. അതിനൊപ്പം നിങ്ങള്‍ ഓരോ മാസവും താത്പ്പര്യത്തിന് അനുസരിച്ച് ചേര്‍ക്കുന്ന അധിക തുകയാണ് വേരിയബിള്‍ കോംപോണെന്റ്, അത് ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. നിശ്ചിത തീയ്യതിക്കുള്ളില്‍ റെക്കറിംഗ് നിക്ഷേപത്തിലെ ഫിക്സഡ് തുക നിക്ഷേപിക്കുവാന്‍ സാധിച്ചില്ല എങ്കില്‍ സാധാരണഗതിയില്‍ ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. എന്നാല്‍ വേരിയബിള്‍ തുക അടയ്ക്കുന്നതിന് ഇത്തരം നിബന്ധനകള്‍ ഒന്നും തന്നെയില്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
