ജിയോയുടെ കിടിലന്‍ റീച്ചാര്‍ജ്; രണ്ട് രൂപ ചിലവില്‍ 730 ജിബി ഡാറ്റ നേടാം

രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഏറ്റവും മുന്‍നിരയിലുള്ള കമ്പനിയാണ് റിലയന്‍സ് ജിയോ. ഇന്ത്യയുടെ ടെലികോം വിപണിയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് ജിയോയുടെ കടന്നുവരവോടെ ഉണ്ടായിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍, കോളിംഗ് ഡാറ

രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഏറ്റവും മുന്‍നിരയിലുള്ള കമ്പനിയാണ് റിലയന്‍സ് ജിയോ. ഇന്ത്യയുടെ ടെലികോം വിപണിയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങളാണ് ജിയോയുടെ കടന്നുവരവോടെ ഉണ്ടായിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍, കോളിംഗ് ഡാറ്റ സേവനങ്ങള്‍ അതുവരെയുണ്ടായിരുന്ന ടെലികോം വിപണിയുടെ സമവാക്യത്തെത്തന്നെ ജിയോ തിരുത്തിക്കുറിക്കുകയാണുണ്ടായത്.

ഡാറ്റ ലിമിറ്റ് കണക്കിലെടുക്കുമ്പോള്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ്. ജിയോയുടെ ഒരു പ്ലാനില്‍ പരിധിയില്ലാതെ ദിവസേന ഉപയോക്താക്കള്‍ക്ക് ഡാറ്റ ലഭിക്കും. മറ്റൊരു പ്ലാനില്‍ നേരത്തേ പറഞ്ഞ പ്ലാനില്‍ രണ്ട് രൂപ അധികം നല്‍കിയാല്‍ ഇരട്ടി ഡാറ്റ ലഭിക്കും.

 

രണ്ട് രൂപ അധികം നല്‍കിയാല്‍ ഇരട്ടി ഡാറ്റ

രണ്ട് രൂപ അധികം നല്‍കിയാല്‍ ഇരട്ടി ഡാറ്റ

ഇവിടെ പറഞ്ഞിരിക്കുന്ന റിലയന്‍സ് ജിയോയുടെ ആദ്യത്തെ പ്ലാന്‍ 2,397 രൂപയുടെ പ്ലാനാണ്. രണ്ടാമത്തെ പ്ലാന്‍ 2,399 രൂപയുടെ പ്ലാനും. ജിയോയുടെ 2,397 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് 365 ജിബി ഡാറ്റയാണ് വരിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പരിധിയില്ലാതെയാണ് ഈ 365 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. അതേ സമയം റിലയന്‍സ് ജിയോയുടെ 2,399 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷം 730 ജിബി ഡാറ്റ വരിക്കാര്‍ക്ക് ലഭിക്കും.

ജിയോയുടെ 2,397 രൂപയുടെ പ്ലാന്‍

ജിയോയുടെ 2,397 രൂപയുടെ പ്ലാന്‍

ജിയോയുടെ ആദ്യ ആന്വുല്‍ പ്ലാനായ 2,397 രൂപയുടെ പ്ലാനില്‍ നിങ്ങള്‍ക്ക് ഒു വര്‍ഷത്തേക്ക് പരിധിയില്ലാത്ത കോളിംഗ് സേവനവും 365 ജിബി ഡാറ്റയുമാണ് ലഭിക്കുക. ഒപ്പം ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഈ പ്ലാനില്‍ ഡാറ്റ ഉപഭോഗത്തിന് ദിവസ പരിധി നിശ്ചിയിച്ചിട്ടില്ല. അതായത് ഉപയോക്താവിന് ഓരോ ദിവസവും അയാള്‍ക്ക് ആവശ്യമുള്ളയത്ര ഡാറ്റ ഉപയോഗിക്കാം. കമ്പനികളുടെ വാര്‍ഷിക താരിഫ് പ്ലാനുകളില്‍ ഏറ്റവും ഇക്കോണമിക്കല്‍ ആയിട്ടുള്ള പ്ലാനാണിത്.

ജിയോ 2,399 രൂപയുടെ പ്ലാന്‍

ജിയോ 2,399 രൂപയുടെ പ്ലാന്‍

ജിയോയുടെ ഈ പ്ലാനില്‍ ദിവസവും 100 എസ്എംഎസുകളും പരിധിയില്ലാത്ത ഓണ്‍ നെറ്റ് കാളുകളും ദിവസേന 2 ജിബി ഡാറ്റയും 365 ദിവസ വാലിഡിറ്റിയില്‍ ലഭിക്കും. അതായത് ആകെ ഒരു വര്‍ഷത്തില്‍ ഉപയോക്താവിന് 730 ജിബി ഡാറ്റ ലഭിക്കും. മറ്റേതൊരു നമ്പറിലേക്കും ആഭ്യന്തര കോളുകള്‍ വിളിക്കുവാനും ഈ പ്ലാനില്‍ സാധിക്കും. ജിയോ അപ്ലിക്കേഷനുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനുകളും ഈ പ്ലാനില്‍ ലഭ്യമാണ്. ഒരു ദിവസം ഉപയോഗിക്കാവുന്ന പരമാവധി ഡാറ്റ പരിധി 2 ജിബിയാണ്.

ജിയോയുടെ മികച്ച പ്ലാനുകള്‍

ജിയോയുടെ മികച്ച പ്ലാനുകള്‍

ഹൈ സ്പീഡ് ഡാറ്റ, ഫ്രീം കോളിംഗ്, പ്രീമിയം ആപ്പുകളുടെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ വരിക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്ന ധാരാളം മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ നിലവില്‍ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ തുടങ്ങിയ രാജ്യത്തെ മറ്റ് പ്രമുഖ ടെലികോം സേവന ദാതാക്കള്‍ക്ക് ജിയോയുടെ ഇത്തരം പ്ലാനുകള്‍ വിപണിയില്‍ വലിയ മത്സരമാണ് ഉണ്ടാക്കുന്നത്. ഇനി ഫ്രീ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റയും ലഭിക്കുന്ന ജിയോയുടെ മികച്ച പ്ലാനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

 ജിയോയുടെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

ജിയോയുടെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

14 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.

199 രൂപയുടെ പ്ലാന്‍

199 രൂപയുടെ പ്ലാന്‍

28 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.

399 രൂപയുടെ പ്ലാന്‍

399 രൂപയുടെ പ്ലാന്‍

56 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.

555 രൂപയുടെ പ്ലാന്‍

555 രൂപയുടെ പ്ലാന്‍

84 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 55 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.

444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

ദിവസേന 2 ജിബി ഡാറ്റയാണ് 56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 100 എസ്എംഎസുകള്‍, ഏത് നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നീ സേവനങ്ങളും ലഭിക്കും. കൂടാതെ ജിയോ മ്യൂസിക്, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയ എല്ലാ ജിയോ ആപ്പുകളിലേക്കും സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X