ജോലി മാറുകയോ ഉപേക്ഷിക്കുകയോ ചെയ്ത ജീവനക്കാര്‍, പഴയ ഇപിഎഫ് അക്കൗണ്ടിലെ തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റുകയോ പിന്‍വലിക്കുകയോ വേണം. അല്ലാത്തപക്ഷം അവ നിഷ്ക്രിയ അക്കൗണ്ടുകളായി തുടരും.

36 മാസം, അഥവാ മൂന്ന് വര്‍ഷം, ഒരു സംഭാവനയും വരാത്ത ലക്ഷക്കണക്കിന് നിഷ്ക്രിയ അക്കൗണ്ടുകളുണ്ടെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ഈയിടെ വെളിപ്പെടുത്തി.
ഈ അക്കൗണ്ടുകളിലായി 58,000 കോടി രൂപയിലധികം രൂപ അവകാശികളെക്കാത്ത് കിടക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ അക്കൗണ്ട് ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
പ്രവര്‍ത്തനരഹിതമായ ഈ അക്കൗണ്ടുകള്‍ക്ക് വാര്‍ഷിക പലിശ ലഭ്യമാക്കുന്നുണ്ട്. 58 വയസ്സ് തികഞ്ഞവര്‍ പണം പിന്‍വലിക്കുന്നില്ലെങ്കില്‍, പലിശ നിര്‍ത്തലാക്കുകയും ബാലന്‍സ്'ക്ലെയിം ചെയ്യാത്ത തുക' ആയി കണക്കാക്കുകയും ചെയ്യും.
നിഷ്ക്രിയ പിഎഫ് തുക എങ്ങിനെ തിരിച്ചുപിടിക്കാം
- യുഎഎന്‍ പോര്‍ട്ടല്‍: ഇപിഎഫ്ഒ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ യുഎഎന്‍ സജീവമാക്കുക. അവിടെ 'വണ്‍ മെമ്പര്‍ - വണ്‍ ഇപിഎഫ് അക്കൗണ്ട്' ഓപ്ഷന് വഴി പഴയ അക്കൗണ്ടില്‍ നിന്ന് പുതിയ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാം.
- കെവൈസി അപ്ഡേറ്റ്: ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ യുഎഎനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
- ഹെല്‍പ്പ്ഡെസ്ക്: പഴയ അക്കൗണ്ട് നമ്പറോ കമ്പനിയുടെ പേരോ നല്കി ഇപിഎഫ്ഒ ഹെല്‍പ്പ് ഡെസ്ക്കുകളെ സമീപിക്കാം.
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പണം ലഭിക്കാത്തതിന് പിന്നില്‍ ചില സാങ്കേതിക കാരണങ്ങളുണ്ട്:
കെവൈസി പ്രശ്നം: അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തതും തെറ്റായ ബാങ്ക് വിശദാശംങ്ങളും തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ വിഫലമാക്കുന്നു.
അടച്ചുപൂട്ടല്‍: ജീവനക്കാരന് ജോലി ചെയ്തിരുന്ന പഴയ കമ്പനി അടച്ചുപൂട്ടിയാല്‍, രേഖകളുടെ പരിശോധന ബുദ്ധിമുട്ടാകും.
വിവരങ്ങളുടെ അഭാവം: പലര്‍ക്കും അവരുടെ അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്നുപോലും അറിയില്ല.
സര്‍ക്കാരിന്റെ അടുത്ത നീക്കം എന്താണ്?
സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൊതുതാല്‍പ്പര്യ പ്രവര്‍ത്തനങ്ങള്‍ക്കോ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കോ, അവകാശികളില്ലാത്ത ഇപിഎഫ് തുക, ഉപയോഗപ്പെടുത്തും.
10 വര്‍ഷത്തിലേറെയായി ആരും ക്ലെയിം ചെയ്തിട്ടില്ലാത്ത പണം സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റാന്‍ വ്യവസ്ഥയുണ്ട്. ഈ തുക വാര്‍ദ്ധക്യ പെന്ഷന്, ആരോഗ്യ പദ്ധതികള്‍, മുതിര്‍ന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായി ഉപയോഗിക്കാം.
എന്താണ് നിഷ്ക്രിയ അക്കൗണ്ട്?
പഴയ പിഎഫ് അക്കൗണ്ട് പുതിയ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് മാറാതിരിക്കുമ്പോഴും ജോലി ഉപേക്ഷിച്ച ശേഷം പണം പിന്വലിക്കാതിരിക്കുമ്പോഴും ആ അക്കൗണ്ടിലേയ്ക്ക് 36 മാസം തുടര്‍ച്ചയായി സംഭാവന നല്കാതിരിക്കുമ്പോഴും അക്കൗണ്ടിനെ നിഷ്ക്രിയമായി കണക്കാക്കും.
നേരത്തെ, നിഷ്ക്രിയ അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കിയിരുന്നില്ല. എന്നാല്‍, 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം മാറ്റി. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഈ അക്കൗണ്ടുകള്‍ക്കും വാര്‍ഷിക പലിശ ലഭ്യമാകുന്നു.
58 വയസ്സ് തികഞ്ഞതിനുശേഷവും അംഗം പണം പിന്‍വലിക്കുന്നില്ലെങ്കില്‍, പണത്തിന്റെ പലിശ നിര്‍ത്തലാക്കുകയും ബാലന്‍സ്'ക്ലെയിം ചെയ്യാത്ത തുക' ആയി കണക്കാക്കുകയും ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications