നിന്നുപോയ പോളിസികള്‍ വീണ്ടും ആരംഭിക്കാം; ഗംഭീര അവസരവുമായി എല്‍ഐസി

എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യില്‍ നിന്നും ഒരു പോളിസി വാങ്ങിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഗംഭീര അവസരമാണ് എല്‍ഐസി ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പാതിയില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ)യില്‍ നിന്നും ഒരു പോളിസി വാങ്ങിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഗംഭീര അവസരമാണ് എല്‍ഐസി ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്ന പോളിസി വീണ്ടും നിങ്ങള്‍ക്ക് വാങ്ങിക്കാം. അതും പോളിസിയില്‍ ഇളവുകളോടെ.

 

നിന്നുപോയ പോളിസികള്‍ വീണ്ടും ആരംഭിക്കാം; ഗംഭീര അവസരവുമായി എല്‍ഐസി

അസാധുവാക്കപ്പെട്ട പോളിസികള്‍ തിരിച്ചെടുക്കുന്നതിനായുള്ള ക്യാംപയിന്‍ 2021 ആഗസ്ത് മാസം 23ാം തീയ്യതി മുതല്‍ ഒക്ടോബര്‍ 22 വരെയാണ് എല്‍ഐസി നടത്തുന്നത്. ഇത്തരത്തില്‍ പോളിസികള്‍ തിരിച്ചെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഇളവുകളും എല്‍ഐസി വാഗ്്ദാനം ചെയ്യുന്നു. പ്രീമിയം അടവ് മുടങ്ങി അഞ്ച് വര്‍ഷം വരെ പൂര്‍ത്തിയായ പോളിസികളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ സാധിക്കുക എന്ന് എല്‍ഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Also Read : എസ്ബിഐ ഉള്‍പ്പെടെ 7 ബാങ്കുകളില്‍ 6 മാസത്തേക്ക് വലിയ നേട്ടങ്ങള്‍; ഓഫറുകള്‍ അറിയേണ്ടേ?

എന്നാല്‍ ചില നയ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും ഈ തിരിച്ചെടുക്കല്‍ അനുവദിക്കുക എന്നും എല്‍ഐസിയുടെ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. പ്രീമിയം നല്‍കിക്കൊണ്ടിരിക്കുന്ന കാലയളവില്‍ കാലഹരണപ്പെട്ടുപോയതും പോളിസി കാലയളവ് പൂര്‍ത്തിയാക്കാത്തതുമായ പോളിസികളാണ് ഈ ക്യാപയിന്‍ കാലയളവില്‍ തിരിച്ചെടുക്കുവാന്‍ സാധിക്കുക. അതേസമയം ടേം അഷ്വറന്‍സുള്ളതും ഉയര്‍ന്ന റിസ്‌ക് ഉള്ളതുമായ പ്ലാനുകള്‍ ക്യാംപയിനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

നിലവിലുള്ള സാഹചര്യം പരിഗണിച്ചു കൊണ്ട് ആകെ നല്‍കിയ പ്രീമിയം തുക അടിസ്ഥാനമാക്കി ടേം അഷ്വറന്‍സ് പ്ലാനുകള്‍ക്കും ഉയര്‍ന്ന റിസ്‌ക് പ്ലാനുകള്‍ക്കും ലേറ്റ് ഫീയില്‍ ഇളവുകള്‍ നല്‍കിവരുന്നുണ്ടെന്നും എല്‍ഐസി പറയുന്നു. എന്നാല്‍ ആരോഗ്യ പരിശോധനകളുടേയും മറ്റ് മെഡിക്കല്‍ റിക്വയര്‍മെന്റുകളിലും യാതൊരു തരത്തിലുള്ള ഇളവുകളും ഉപയോക്താവിന് ലഭിക്കുകയില്ല.

 Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

ലേറ്റ് ഫീയിലുള്ള ഇളവുകളാണ് ഈ പോളിസി തിരിച്ചെടുക്കല്‍ ക്യാംപയിനിലെ പ്രധാന സവിശേഷതയായി എല്‍ഐസി ഉയര്‍ത്തിക്കാട്ടുന്നത്. ആകെ സ്വീകരിക്കപ്പെടുന്ന പ്രീമിയം തുക 1 ലക്ഷം രൂപ വരെയാണെങ്കില്‍ ലേറ്റ് ഫീയില്‍ 20 ശതമാനം വരെ കിഴിവാണ് ഉപയോക്താവിന് എല്‍ഐസി നല്‍കുക. എന്നാല്‍ അതേ സമയം ഇളവ് നല്‍കുന്ന പരമാവധി തുക 2,000 രൂപയ്ക്ക് മുകളിലേക്ക് ആകുവാനും പാടില്ല.

 Also Read : അക്കൗണ്ടില്‍ പണമില്ലാതെ ശമ്പളത്തിന്റെ മൂന്നിരട്ടി തുക പിന്‍വലിക്കാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്ന് അറിയാം

1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയുള്ള ആകെ സ്വീകരിക്കപ്പെടു്‌നന പ്രീമിയം തുകയില്‍ 25 ശതമാനത്തിന്റെ ഇളവാണ് ലേറ്റ് ഫീയില്‍ ലഭിക്കുക. 2,500 രൂപയ്ക്ക് മേലെ ഇളവ് ലഭിക്കും. 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആകെ സ്വീകരിക്കപ്പെടുന്ന പ്രീമിയം തുകയില്‍ ലേറ്റ് ഫീയില്‍ 30 ശതമാനത്തിന്റെ ഇളവ് ഉപയോക്താവിന് ലഭിക്കും. പരമാവധി 3,000 രൂപ വരെയാണ് ഇളവ് ലഭിക്കുക.

 Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?

അതേ സമയം, എല്‍ഐസി ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളെക്കുറിച്ചും കമ്പനി ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത് പോളിസി ഉടമകളുടെ വിശ്വാസം നേടിയെടുക്കലാണ്. അത് എളുപ്പത്തില്‍ സാധിക്കുന്നതിനാണ് ഐആര്‍ഡിഎഐയുടേതോ എല്‍ഐസിയുടേയോ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ ബന്ധപ്പെടുന്നത്. ഫോണിലൂടെ പോളിസി ഉടമയെ സംബന്ധിച്ച വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയും അതുവഴി അവരുടെ അക്കൗണ്ടിലെ തുക സ്വന്തമാക്കുകയുമാണ് ചെയ്യുന്നത്. തട്ടിപ്പുകള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച ചില മുന്നറിയിപ്പുകള്‍ എല്‍ഐസി പുറപ്പെടുവിച്ചിട്ടുള്ളത്.

Read more about: lic
English summary

restart your lapsed LIC policy again with a discount under this revival campaign | നിന്നുപോയ പോളിസികള്‍ വീണ്ടും ആരംഭിക്കാം; ഗംഭീര അവസരവുമായി എല്‍ഐസി

restart your lapsed LIC policy again with a discount under this revival campaign
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X