ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലാണോ നിങ്ങളുടെ നിക്ഷേപം ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങളെ നിരാശപ്പെടുത്തും

മുതിര്‍ന്ന പൗരന്മാരും മറ്റുള്ള വ്യക്തികളും ഉള്‍പ്പെടെ സ്ഥിര നിക്ഷേപത്തെ വരുമാനമായി ആശ്രയിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ അത്തരം വ്യക്തികളെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റീട്ടെയില്‍ പണപ്

മുതിര്‍ന്ന പൗരന്മാരും മറ്റുള്ള വ്യക്തികളും ഉള്‍പ്പെടെ സ്ഥിര നിക്ഷേപത്തെ വരുമാനമായി ആശ്രയിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ അത്തരം വ്യക്തികളെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് പലിശ നിരക്കിനേക്കാള്‍ മുകളിലുള്ള സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ആഴ്ചയിലാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.3 മാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചത്. എസ്ബിഐയില്‍ നിക്ഷേപകന്റെ യഥാര്‍ഥ പലിശ നിരക്ക് (-) 0.3 ശതമാനമാണെന്നാണ് ഇതിനാല്‍ അര്‍ഥമാക്കുന്നത്.

 

ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലാണോ നിങ്ങളുടെ നിക്ഷേപം ? എങ്കില്‍ ഈ വാര്‍ത്ത നിങ്ങളെ നിരാശപ്പെടുത്തും

കാര്‍ഡ് റേറ്റില്‍ നിന്നും പണപ്പെരുപ്പ നിരക്ക് കുറച്ചാല്‍ ലഭ്യമാകുന്നതാണ് യഥാര്‍ത്ഥ പലിശ നിരക്ക്. ആഗസ്ത് മാസത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 5.3 ശതമാനമാണ്. ഉയര്‍ന്ന നിക്ഷേപ കാലയളവായ 2 മുതല്‍ 3 വര്‍ഷം വരെയുള്ള കാലയളവിലും നേടിയിരിക്കുന്ന പലിശ നിരക്ക് നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷിത പണപ്പെരുപ്പ നിരക്കിനേക്കാള്‍ 5.10 ശതമാനം കുറവാണ്.

സ്വകാര്യ മേഖലയില്‍ വിപണിയിലെ മുന്‍നിര ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് 1 മുതല്‍ 2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.90 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനം പലിശ നിരക്കും. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചെറുകിട നിക്ഷേപ പദ്ധതികള്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപ നിരക്കിനേക്കാള്‍ ഉയര്‍ന്ന ആദായമാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 1 മുതല്‍ 3 വര്‍ഷം വരെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ 5.5 ശതമാനം പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.

ബാങ്ക് സേവിംഗ്‌സ് നിക്ഷേപങ്ങളുടെ നെഗറ്റീവ് പലിശ നിരക്ക് ഇന്നൊരു യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്. അത്തരം നിക്ഷേപങ്ങളുടെ താഴ്ന്ന വളര്‍ച്ച കാരണം നിക്ഷേപകരും പൊതു ജനങ്ങളും ഇപ്പോള്‍ ബദല്‍ നിക്ഷേപ സമ്പാദ്യ മാര്‍ഗങ്ങളായി മികച്ച ആദായം ലഭിക്കുന്നതിന് വേണ്ടിയും മ്യൂച്വല്‍ ഫണ്ടുകളെയും ഇക്വിറ്റികളെയും തെരഞ്ഞെടുക്കുകയാണ്.

സേവിംഗ്‌സ് അക്കൗണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. മറ്റ് നിക്ഷേപ പദ്ധതികളെക്കാളും സുരക്ഷയേറിയതും റിസ്‌ക് കുറഞ്ഞതുമായ നിക്ഷേപോപാധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നതാണ് ഇതിന്റെ ഒരു കാരണം. ഹ്രസ്വ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്.

നിങ്ങള്‍ നിക്ഷേപം നടത്തുന്ന തുകയ്ക്കും നിക്ഷേപം നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാലയളവിനും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ നിക്ഷേപത്തിനായി മുമ്പായി ബാങ്കില്‍ നേരിട്ട് ചെന്ന് എല്ലാ വിവരങ്ങളും മനസ്സിലാക്കിയതിന് ശേഷം നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നത് ആയിരിക്കും അഭികാമ്യം. സാധാരണക്കാരായ പരമ്പരാഗത നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഇഷ്ട സമ്പാദ്യ പദ്ധതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. നിലവില്‍ 6.5 ശതമാനം വരെ പലിശ നിരക്കാണ് വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ആക്സിസ് ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 4.40 ശതമാനം പലിശ ലഭിക്കും. 1 മുതല്‍ 2 വര്‍ഷം വരെയുള്ള വയ്ക്ക് 5.10 മുതല്‍ 5.25 ശതമാനം പലിശയും 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയും ആക്‌സിസ് ബാങ്ക് നല്‍കുന്നു. 3 മുതല്‍ 5 വര്‍ഷം വരെയുള്ളവയ്ക്ക് 5.40 ശതമാനമാണ് പലിശ. അതിനു മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്കും ലഭിക്കും.

യെസ് ബാങ്കില്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 മുതല്‍ 5.25 ശതമാനം വരെ പലിശ ലഭിക്കും. 1 മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം മുതല്‍ 6.00 ശതമാനം വരെയാണ് പലിശ. 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും 3 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശയുമാണ് ബാങ്ക് നല്‍കുന്നത്. അതിനു മുകളിലേക്കുള്ളവയ്ക്ക് 6.50 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X