സമ്പാദ്യ ശീലം ചെറുപ്പം തൊട്ട് ആരംഭിക്കുന്നതാണ് എപ്പോഴും മികച്ചത്. സാമ്പത്തികമായി ഞെരുക്കം വരുമ്പോൾ ഇൻവെസ്റ്റ്മെന്റ് നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ചെറിയ നിക്ഷേപങ്ങളും വലിയ നിക്ഷേപങ്ങളും നേട്ടം നൽകും. എന്നാൽ ഹ്രസ്വകാല നിക്ഷേപങ്ങളേക്കാൾ ദീർഘകാല നിക്ഷേപങ്ങളാണ് എപ്പോഴും വലിയ ലാഭം ഉറപ്പാക്കുന്നത്. 1,000 രൂപ പോലും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ വലിയ കോർപ്പസായി അത് വളരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴി എല്ലാ മാസവും 1,000 രൂപ നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം രൂപയുടെ ഒരു വലിയ കോർപ്പസ് സൃഷ്ടിക്കും. അതായത് എത്ര ചെറിയ തുക നിക്ഷേപിച്ചാലും വലിയ തുകയായി അത് വളരും. എന്നാൽ എല്ലാ മാസവും നിശ്ചിത തുക കൃത്യമായി നിക്ഷേപിക്കണം.
നിക്ഷേപിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം ഉറപ്പാക്കണം. അത്തരത്തിൽ നിക്ഷേപിക്കുമ്പോൾ കൂട്ടു പലിശയുടെ നേട്ടവും ലഭിക്കും. അതായത് ചെറിയ നിക്ഷേപത്തിലൂടെ വലിയ തുക വളരുന്നത് കൂട്ടു പലിശയുടെ ശക്തിയിലൂടെയാണ്. എസ്.ഐ.പിയിലൂടെ നിക്ഷേപിക്കുമ്പോൾ വിപണിയിലെ ലാഭ നഷ്ടങ്ങൾ പ്രതീക്ഷിക്കണം. ഒരിക്കലും സ്ഥിര വരുമാനത്തിലൂടെ ലഭിക്കുന്ന പോലെ സ്ഥിരമായ ലാഭം എസ്.ഐ.പിയിലൂടെ ലഭിക്കില്ല. പക്ഷേ ദീർഘ കാലത്തിലൂടെ പണം അപ്രതീക്ഷിതമായി വളരാനുള്ള സാധ്യത കൂടുതലാണ്.
എത്ര വയസ്സ് മുതൽ നിക്ഷേപിക്കാം?
- നിങ്ങൾ 25ാം വയസ്സിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ 45 വയസ്സ് വരെ നിക്ഷേപം തുടർന്നാൽ മൊത്തം 45,99,287 രൂപ കോർപ്പസായി വളരും. അതായത് ഈ 20 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപ തുക 12,00,000 രൂപയാണ്.
- നിങ്ങൾ 35ാം വയസ്സിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാൻ ആരംഭിച്ചാൽ 45 വയസ്സ് വരെ നിക്ഷേപം തുടരുന്നത് നല്ലതാണ്. അതായത് 10 വർഷം കൊണ്ട് ആകെ നിക്ഷേപം 12,00,000 രൂപയാണ്. ഇവിടെ 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ പലിശ മാത്രം 11,20,179 രൂപ ലഭിക്കും.
രണ്ട് നിക്ഷേപകർക്കും രണ്ട് വ്യത്യസ്ത നേട്ടങ്ങളാണ് ലഭിക്കുന്നത്. ഇവിടെ ആദ്യത്തെ നിക്ഷേപകൻ 20 വർഷം നിക്ഷേപിച്ചതിനാൽ രണ്ടാമത്തെ നിക്ഷേപകനെ അപേക്ഷിച്ച് 34,79,108 രൂപ കൂടുതൽ സമ്പാദിക്കുന്നു. കൂട്ടു പലിശയുടെ നേട്ടമാണ് ഇതിനു കാരണം.

എസ്.ഐ.പിയിലൂടെ നിക്ഷേപം കണക്കാക്കിയാൽ എത്ര രൂപ വരെ സമ്പാദിക്കാം? വിശദമായി അറിയാം;
എസ്.ഐ.പി നിക്ഷേപത്തിലൂടെ 50 ലക്ഷത്തിലധികം കോർപ്പസ് ടാർഗറ്റ് ചെയ്താൽ എത്ര വർഷം കൊണ്ട് ഈ നേട്ടത്തിലേക്ക് എത്താം? അതായത് 1,000 രൂപ, 3,000 രൂപ, 5,000 രൂപ എന്നിങ്ങനെ പ്രതിമാസം നിക്ഷേപിച്ചാൽ കോർപ്പസ് തുക വ്യത്യസ്തമായിരിക്കും. നിങ്ങൾക്ക് വലിയ നേട്ടം ഉറപ്പാക്കാൻ എത്ര രൂപാ നിക്ഷേപമായിരിക്കും കൂടുതൽ ഉചിതം?
1) പ്രതിമാസം 1,000 രൂപ എസ്.ഐ.പി ആരംഭിച്ചാൽ 50 ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ ഏകദേശം 35 വർഷമെടുക്കും.
2) പ്രതിമാസം 3,000 രൂപ എസ്.പി.ഐ വഴി നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം രൂപ നേടാൻ ഏകദേശം 25 വർഷമെടുക്കും.
3) പ്രതിമാസം 5,000 രൂപ എസ്.ഐ.പി വഴി നിക്ഷേപിച്ചാൽ 50 ലക്ഷത്തിലധികം വരുമാനം നേടാൻ ഏകദേശം 21 വർഷമെടുക്കും.
35 വർഷത്തിനുള്ളിൽ പ്രതിമാസം 1,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ കോർപ്പസ് ഉറപ്പാക്കാം?
35 വർഷം കൊണ്ട് മൊത്തം നിക്ഷേപ തുക 4,20,000 രൂപയായിരിക്കും. അതായത് മൂലധന നേട്ടം 50,90,831 രൂപ ലഭിക്കും. ഇവിടെ വിരമിക്കൽ കോർപ്പസ് 55,10,831 രൂപയായിരിക്കും.
25 വർഷത്തിനുള്ളിൽ പ്രതിമാസം 3,000 രൂപ നിക്ഷേപിച്ചാൽ എത്ര സമാഹരിക്കാൻ കഴിയും?
25 വർഷം കൊണ്ട് മൊത്തം നിക്ഷേപ തുക 9,00,000 രൂപയായിരിക്കും. മൂലധന നേട്ടം 2,06,620 രൂപ ഉറപ്പാക്കാം. അതായത് നിങ്ങളുടെ വിരമിക്കൽ കോർപ്പസ് 51,06,620 രൂപയായിരിക്കും.
21 വർഷത്തിനുള്ളിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ റിട്ടയർമെൻ്റ് കോർപ്പസ് എത്രയാണ്?
21 വർഷത്തേക്ക് എല്ലാ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 12,60,000 രൂപയായിരിക്കും. മൂലധന നേട്ടം 39,55,034 രൂപയുമാണ്. ഇവിടെ വിരമിക്കൽ കോർപ്പസ് 52,15,034 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications