ദീർഘകാലത്തെ പഠനവും ജോലിയുമെല്ലാം കഴിഞ്ഞ് വിശ്രമ ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. സുഃഖവും സ്വസ്ഥവുമായ ഒരു റിട്ടയർമെന്റ് കാലം എല്ലാവരുടെയും മനസിലുണ്ടാകും. അതിനായി കരുതിവെക്കാൻ തുടങ്ങിയവരുമുണ്ട് ഇനിയും നിക്ഷേപത്തെക്കുറിച്ച് ചിന്തിച്ചുപോലും തുടങ്ങാത്തവരുമുണ്ട്. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ എത്രയും വേഗം കാര്യമായി തന്നെ ഇത് പരിഗണിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം, എത്ര നേരത്തെ നിങ്ങൾ നിക്ഷേപിച്ചു തുടങ്ങുന്നുവോ അത്രയും മെച്ചം ഭാവിയിൽ നിങ്ങൾക്കുണ്ടാകും. നിക്ഷേപത്തിന്റെ ഒരു പങ്ക് എന്തായാലും റിട്ടയർമെന്റ് പ്ലാനിലേക്ക് പോകണമെന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നു. ഇത് ജീവിതകാലമത്രയും സ്വന്തം വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു.
അതുകൊണ്ട് തന്നെ സമ്പാദിച്ച് തുടങ്ങുമ്പോൾ മുതൽ നിക്ഷേപത്തിലേക്ക് വരുമാനം പരിവർത്തനം ചെയ്യുക. സാധാരണ ഗതിയിൽ ഒരാൾ തന്റെ ഇരുപതുകളിൽ തന്റെ സമ്പാദിച്ചു തുടങ്ങുമെങ്കിലും നിക്ഷേപം വൈകിപ്പിക്കുന്നത് പൊതുവേ കണ്ടുവരുന്ന തെറ്റാണ്. എന്നാൽ, ഈ ഒരു പ്രായത്തിൽ തന്നെ സുരക്ഷിതമായ റിട്ടയർമെന്റ് പ്ലാനുകളിൽ നിക്ഷേപിച്ച് തുടങ്ങുന്നത് നല്ലതാണ്. ചിട്ടയായ സാമ്പത്തിക അച്ചടക്കം നിങ്ങളുടെ റിട്ടയർമെന്റ് കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ സഹായിക്കും. പണം ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതിനുപകരം, നിക്ഷേപിച്ച പണത്തിൽ ലാഭം നേടുന്നതിന് വ്യവസ്ഥാപിതമായി നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകൾ: മ്യൂച്വൽ ഫണ്ടുകൾ ഇന്ത്യയിലെ ഇരുപതുകളിൽ ഉള്ള ആളുകൾക്ക് ഫലപ്രദമായ റിട്ടയർമെന്റ് നിക്ഷേപ ഓപ്ഷനായിരിക്കാം. ഒരു കൂട്ടും വ്യക്തികൾ അഥവ നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന തുക ഒന്നിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. ഇതേ രീതിയിൽ ഫണ്ടിൽ നിന്നുമുള്ള വരുമാനവും തുല്യമായി തന്നെ വിതരണം ചെയ്യുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.
സോവറിൻ ഗോൾഡ് ബോണ്ട്: സ്വർണം എപ്പോഴും പണപ്പെരുപ്പം തടയാനുള്ള ഒരു മാർഗമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ സ്വർണത്തിലുള്ള നിക്ഷേപവും മികച്ച റിട്ടയർമെന്റ് പദ്ധതിയായി കണക്കാക്കപ്പെടുന്നു. കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് സോവറിൻ ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. കൊമേഷ്യല്‍ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്സ്ചേഞ്ചുകകൾ എന്നിവിടങ്ങളില്‍ നിന്നും സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാം. ഡീമാറ്റ് അക്കൗണ്ടുള്ളവർക്ക് അതുവഴിയും വാങ്ങാം.
സ്ഥിര നിക്ഷേപം: സ്ഥിരനിക്ഷേപങ്ങൾ, ബോണ്ടുകൾ തുടങ്ങിയ സ്ഥിരവരുമാന മാർഗങ്ങളും നേരത്തെയുള്ള നിക്ഷേപ സാധ്യതകളിൽ മികച്ചതായി പരിഗണിക്കപ്പെടുന്നു. ഇത് കുറഞ്ഞ അസ്ഥിരതയും സ്ഥിരമായ വരുമാനവും വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത സെക്യൂരിറ്റികൾ വാങ്ങുന്നതിലൂടെ ദീർഘകാലത്തേക്ക് പണം നിക്ഷേപിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങൾക്ക് മികച്ച പലിശയും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications