റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി പിപിഎഫ് നിക്ഷേപം മാത്രം മതിയാകുമോ?

റിട്ടയര്‍മെന്റ് സമ്പാദ്യത്തിനാുള്ള മികച്ച നിക്ഷേപ ഉപാധികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. കാലങ്ങളായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് പിപിഎഫിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയര്‍മെന്റ് സമ്പാദ്യത്തിനാുള്ള മികച്ച നിക്ഷേപ ഉപാധികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. കാലങ്ങളായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് പിപിഎഫിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. നിക്ഷേപകര്‍ക്ക് നികുതി നേട്ടവും ലഭിക്കും. പിപിഎഫ് നിക്ഷേപ സമയത്ത് നിങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. നിക്ഷേപത്തുക വര്‍ധിക്കുമ്പോഴോ നിക്ഷേപ കാലാവധി പൂര്‍ത്തിയായി നിങ്ങള്‍ നിക്ഷേപ തുക പിന്‍വലിക്കുമ്പോഴോ നികുതി അടയ്‌ക്കേണ്ടതില്ല. ശമ്പള വേതനക്കാരായ ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ജീവനക്കാര്‍ക്കും പിപിഎഫ് ഗുണഭോക്താക്കളാകുവാന്‍ സാധിക്കും.

റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി പിപിഎഫ് നിക്ഷേപത്തെ മാത്രം ആശ്രയിക്കരുത്

റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി പിപിഎഫ് നിക്ഷേപത്തെ മാത്രം ആശ്രയിക്കരുത്

എന്നാല്‍ അതേ സമയം റിട്ടയര്‍മെന്റ് കാല സമ്പാദ്യത്തിനായി പിപിഎഫ് നിക്ഷേപത്തെ മാത്രം ആശ്രയിക്കുന്നതും ശരിയായ രീതിയല്ല. വിഭിന്നങ്ങളായ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ മികച്ച ആദായം നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും എന്നതിനാലാണത്. കൂടാതെ പിപിഎഫിന്റെ പലിശ നിരക്ക് അസ്ഥിരതയുള്ളതാണ്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പിപിഎഫ് പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.

ഇക്വിറ്റി ഫണ്ടുകളും പിപിഎഫും

ഇക്വിറ്റി ഫണ്ടുകളും പിപിഎഫും

ലാര്‍ജ് ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി ശരാശരി 11.92 ശതമാനം ആദായം നല്‍കുന്നുണ്ട്. ലാര്‍ജ്, മിഡ് ക്യാപ് വിഭാഗം ഇതേ കാലയളവില്‍ 14.32 ശതമാനവും ആദായം നല്‍കുന്നു. എന്നാല്‍ മറുവശത്ത് പിപിഎഫിന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്. ആദായത്തിലെ വ്യത്യാസം നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് ഒരു ഉദാഹരണത്തിലൂടെ നോക്കാം. നിങ്ങള്‍ റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യത്തിനായി ഓരോ വര്‍ഷവും 50,000 രൂപ വീതം പിപിഎഫിലും അതേ തുക ലാര്‍ജ് ക്യാപ് ഫണ്ടിലും നിക്ഷേപം നടത്തുന്നു എന്ന് കരുതുക.

എവിടെ നിക്ഷേപിക്കുന്നതാണ് ലാഭകരം?

എവിടെ നിക്ഷേപിക്കുന്നതാണ് ലാഭകരം?

പിപിഎഫില്‍ നിന്നും ലഭിക്കുന്ന ശരാശരി പലിശ നിരക്ക് 7.5 ശതമാനമായാല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ ഉണ്ടാവുക 25.40 ലക്ഷം രൂപയായിരിക്കും. ഈ മുഴുവന്‍ തുകയും നികുതി മുക്തമാണ്. ഇക്വിറ്റികളില്‍ നിന്നുള്ള ശരാശരി ആദായം 10 ശതമാനമാണെന്നിരിക്കട്ടെ. നിങ്ങളുടെ പക്കലുണ്ടാവുക 34.87 ലക്ഷം രൂപയായിരിക്കും. ഈ മുഴുവന്‍ തുകയ്ക്കും ദീര്‍ഘകാല മൂലധന നേട്ടമെന്ന നിലയില്‍ 10 ശതമാനം നികുതി നല്‍കിയാലും നിങ്ങളുടെ പക്കല്‍ 31.38 ലക്ഷം രൂപ ശേഷിക്കും.

ഇക്വിറ്റിയ്‌ക്കൊപ്പം പിപിഎഫും

ഇക്വിറ്റിയ്‌ക്കൊപ്പം പിപിഎഫും

എന്നാല്‍ ഇതിനര്‍ഥം നിങ്ങള്‍ പൂര്‍ണാമയും പിപിഎഫ് ഉപേക്ഷിക്കണം എന്നല്ല അര്‍ഥം. പകരം ഇക്വിറ്റിയ്‌ക്കൊപ്പം നിങ്ങളുടെ റിട്ടയര്‍മെന്റ് കാല സമ്പാദ്യത്തിനായി പിപിഎഫും ഉപയോഗിക്കുകയാണ് വേണ്ടത്. പിപിഎഫ് പോലുള്ള നിക്ഷേപോപാധികള്‍ ഡെബ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് സ്ഥിരത കൈവരിക്കാനും സാധിക്കും. ഇത് നിങ്ങളുടെ നിക്ഷേപത്തില്‍ വൈവിധ്യവത്ക്കരണം കൊണ്ടുവരികയും അതുവഴി നഷ്ട സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും.

പോര്‍ട്ട് ഫോളിയോവില്‍ എങ്ങനെ ?

പോര്‍ട്ട് ഫോളിയോവില്‍ എങ്ങനെ ?

ആകര്‍ഷകമായ ആസ്തി വിന്യാസം നിലനിര്‍ത്തുന്നതിനായി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ പോര്‍ട്ട് ഫോളിയോ റീബാലന്‍സ് ചെയ്യേണ്ടതുണ്ട്. ഡെബ്റ്റ് നിക്ഷേപങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യം അനുസരിച്ചായിരിക്കണം അവയിലുള്ള വിന്യാസം നടത്തേണ്ടത്. തമ്പ് റൂള്‍ പ്രകാരം നിങ്ങളുടെ ഇക്വിറ്റി വിന്യാസം എന്നത് 100 - നിങ്ങളുടെ പ്രായം എന്ന നിലയിലായിരിക്കണം. അതായത് നിങ്ങള്‍ക്ക് ഉയര്‍ന്ന ഇക്വിറ്റി വിന്യാസത്തോടെ ആരംഭിക്കാം എന്നാല്‍ ഓരോ വര്‍ഷവും ഡെബ്റ്റ് നിക്ഷപങ്ങള്‍ ക്രമാനുഗതമായി ഉയര്‍ത്തേണ്ടതുണ്ട്.

Read more about: ppf smart investment
English summary

Retirement Plan: Why Investing Alone In PPF Is Not Enough For Relaxed Future |റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി പിപിഎഫ് നിക്ഷേപം മാത്രം മതിയാകുമോ?

Retirement Plan: Why Investing Alone In PPF Is Not Enough For Relaxed Future
Story first published: Wednesday, June 9, 2021, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X