ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഏതൊരു വ്യക്തിയുടേയും പ്രതീക്ഷ. അതിനായി ജോലിയിൽ ഉള്ളപ്പോൾ പല നിക്ഷേപങ്ങളിലും പണം ഇൻവെസ്റ്റ് ചെയ്യാനും ശ്രമിക്കും. എന്നാൽ പലർക്കും അവർ ആഗ്രഹിക്കുന്ന പോലെ വലിയൊരു കോർപ്പസ് ലഭിക്കാറില്ല. അതിനു കാരണം നിക്ഷേപങ്ങൾ കൃത്യമായി നടത്താതിരിക്കുന്നതു കൊണ്ടാണ്.
റിട്ടയർമെന്റ് ജീവിതം സമാധാനപരമായിരിക്കണം. അതിന് സാമ്പത്തികം ഒരിക്കലും തടസ്സമായിരിക്കരുത്. ചികിത്സ, ആശുപത്രിച്ചെലവ് എന്നതിലുപരി റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കുവാൻ നിരവധി ഘടകങ്ങളുണ്ട്. ഇവക്കെല്ലാം പണം പ്രധാനമാണ്. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സ്ഥിരമായുള്ള വരുമാനം അവസാനിക്കും. എന്നാൽ ശരിയായ റിട്ടയർമെൻ്റ് പ്ലാനിംഗ് ഉണെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാം.
ആരോഗ്യകരമായ സാമ്പത്തിക നേട്ടവും സമാധാന പൂർണമായ ജീവിതവും ഉറപ്പാക്കാൻ റിട്ടയർമെൻ്റിനു വേണ്ടി നിങ്ങൾ സ്വീകരിക്കേണ്ട അഞ്ച് നിർണായക മാർഗ്ഗനിർദ്ദേശങ്ങളും ശീലങ്ങളും അറിയാം. ഇവ നിങ്ങളുടെ റിട്ടയർമെൻ്റ് കൂടുതൽ സുരക്ഷിതമാക്കും.
1. നിങ്ങളുടെ റിട്ടയർമെൻ്റ് ചെലവ് കണക്കാക്കുക
നിങ്ങളുടെ ചെലവ് രീതികൾ അറിയുക. അതായത് വിരമിക്കുന്നതിന് മുമ്പ് നിങ്ങൾ നേടിയ അപ്രതീക്ഷിത ചെലവുകൾ, ഭക്ഷണം, പാർപ്പിടം, യൂട്ടിലിറ്റികൾ, യാത്ര തുടങ്ങിയ പതിവ് ബില്ലുകൾ എന്നിവ പരിഗണിച്ചു കൊണ്ട് ഏകദേശ തുക നിർണ്ണയിക്കുക. സാധാരണയായി ആളുകൾ വിരമിക്കുമ്പോൾ ആദ്യ കുറച്ച് വർഷങ്ങളിൽ അവരുടെ ഫണ്ടുകൾ യാത്രകൾക്കോ അത്തരത്തിലുള്ള മറ്റു ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനോ ചെലവഴിക്കാൻ ശ്രമിക്കുന്നു.

2. ആന്വിറ്റി പ്ലാനുകളിൽ നിക്ഷേപിക്കുക
ഒരു ആന്വിറ്റി പ്ലാനിന്റെ അക്യുമുലേഷൻ ഘട്ടത്തിൽ നിങ്ങൾക്ക് ഒറ്റത്തവണയായോ അല്ലെങ്കിൽ നിശ്ചിത കാലത്തേക്കോ പേയ്‌മെന്റ നടത്താം. ഇതിലൂടെ നിങ്ങളുടെ ജീവിതകാലം മുഴുവൻ അല്ലെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു കാലയളവിലേക്ക് നിങ്ങൾക്ക് പ്രതിമാസ പേയ്‌മെന്റുകൾ ലഭിക്കും.
3. എഫ്.ഡികളിൽ നിക്ഷേപിക്കുക
മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾ ഒരു സാധാരണ ഓപ്ഷനാണ്. അപകട സാധ്യയില്ലാത്തതും, ഉറപ്പുള്ള സ്ഥിരമായ വരുമാനവും, ഉയർന്ന പലിശ നിരക്കുമെല്ലാം എഫ്.ഡിയെ ജനപ്രിയമാക്കുന്നു. അതിനാൽ മുതിർന്ന പൗരൻമാർക്ക് കൂടുതൽ വിശ്വാസ്യതയുള്ളതും എഫ്.ഡി നിക്ഷേപങ്ങളെയാണ്. എഫ്.ഡി നിക്ഷേപത്തിന്റെ ദൈർഘ്യം തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കും. അതിനാൽ എത്ര കാലത്തേക്ക് വരുമാനം ലഭിക്കണമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം.
4. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
മുതിർന്ന പൗരന്മാർക്ക് സ്ഥിരമായി വരുമാനം നേടുന്നതിനുള്ള ഏറ്റവും ജനപ്രിയമായ മാർഗങ്ങളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഇതൊരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ്. അതിനാൽ തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണിത്. ഈ സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിക്കാം, ആവശ്യമെങ്കിൽ അതിന്റെ കാലാവധി മൂന്ന് വർഷം കൂടി നീട്ടാം. ഈ സ്കീമിനു കീഴിൽ നിക്ഷേപകർക്ക് 30 ലക്ഷം വരെ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും.
5. സാമ്പത്തിക പ്ലാനിംഗിനൊപ്പം ആരോഗ്യവും ശ്രദ്ധിക്കുക..
വിരമിച്ച ശേഷവും നിങ്ങളുടെ ദിനചര്യകൾ തെറ്റിക്കാതെ ജീവിക്കുക. വ്യായാമം, ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, വ്യക്തി ശുചിത്വം എന്നിവ പാലിക്കാൻ മറക്കരുത്. മാനസിക സന്തോഷം എന്നത് നിസ്സാരമല്ല. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ജീവിതത്തിന്റെ ഏകദേശം പകുതിയിൽ അധികം അവസാനിക്കും. ബാക്കിയുള്ള ജീവിതം ആസ്വദിക്കാൻ റിട്ടയർമെൻ്റ് സമയം തിരഞ്ഞെടുക്കാം. ആരോഗ്യവാൻ ആയിരിക്കുമ്പോൾ റിട്ടയർമെൻ്റ് സമ്പാദ്യം നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനും ഉപയോഗപ്പെടുത്താം...
ഈ 5 കാര്യങ്ങളും ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടവയാണ്. സാമ്പത്തിക വളർച്ചയും സാമ്പത്തിക സുരക്ഷയും ഇതിലൂടെ ഉറപ്പാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
