ജോലിയിൽ നിന്നും വിരമിക്കുമ്പോൾ കോടികൾ അക്കൗണ്ടിലുണ്ടാവണം എന്ന് ആഗ്രഹമുണ്ടോ? ഇത്തരം ആഗ്രഹങ്ങൾ അത് ഉള്ളിൽ ഒതുക്കരുത്. വേഗം തന്നെ നിക്ഷേപിക്കാൻ തുടങ്ങാം. അതെ ഇത്രയും വലിയ കോർപ്പസ് നേടാൻ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് ഒരു ഉചിതമായ തീരുമാനമായിരിക്കും. ഓഹരി നിക്ഷേപങ്ങളിലൂടെയും വലിയ ലാഭം കൈവരിക്കുന്നവരുണ്ട്. പക്ഷേ അതിലും മികച്ച രീതിയിൽ പണം വളർത്താൻ മ്യൂച്വൽ ഫണ്ടിലൂടെ സാധിക്കുന്നു.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള രണ്ട് പ്രധാന മാർഗങ്ങളാണ് ലംപ് സം, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP). സാധാരണയായി ആളുകൾ എസ്ഐപി വഴിയാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത്. കാരണം എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ചാൽ മതി. എന്നാൽ വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്ന മാർഗമാണ് ലംപ് സം. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ ഒറ്റത്തവണ നിക്ഷേപിക്കുന്നത് മികച്ച നേട്ടം നൽകുന്നു.
റിട്ടയർമെൻ്റ് കോർപ്പസിനായി കാത്തിരിക്കുന്നവർ തീർച്ചയായും ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. അതായത് നിങ്ങൾ ജോലിയിൽ പ്രവേശിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ഏകദേശം 50 വയസ്സാകുമ്പോഴേക്കും ഒരു വലിയ മൂലധനം സൃഷ്ടിക്കാനും നേരത്തെ തന്നെ ജോലിയിൽ നിന്ന് റിട്ടയർ ചെയ്യാനും സാധിക്കുന്നു.
ഇവിടെ നിങ്ങൾ 8 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തി അത് ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്തിയാൽ 5 കോടിയുടെ കോർപ്പസ് സൃഷ്ടിക്കാം. എന്നാൽ അതിന് എത്ര വർഷത്തോളം നിങ്ങളുടെ നിക്ഷേപം നിലനിർത്തണം?

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നും വിരമിക്കൽ കോർപ്പസ് സൃഷ്ടിക്കാം...
ഉദാഹരണത്തിന്; 25 വയസ്സുള്ള ഒരാൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 55 വയസ്സാകുമ്പോഴേക്കും വലിയ തുക സമ്പാദിക്കാം. ഇവിടെ 12 ശതമാനം വാർഷിക വരുമാനം ലഭിക്കുകയാണെങ്കിൽ, അവരുടെ ലംപ് സം നിക്ഷേപത്തിൽ നിന്ന് കണക്കാക്കിയ മൂലധന നേട്ടം 1,44,79,961 രൂപയും കണക്കാക്കിയ കോർപ്പസ് 1,49,79,961 രൂപയും ആയിരിക്കും.
ഇവിടെ നിങ്ങളുടെ നിക്ഷേപം 50 മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നതിൻ്റെ നേട്ടമാണ് ഇത്. അതിനാൽ വലിയ സമ്പത്ത് വളരാൻ ആഗ്രഹിക്കുന്നവർ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. ഇനി 5 കോടി എത്ര വർഷം കൊണ്ട് ലഭിക്കുമെന്ന് പരിശോധിക്കാം;
8 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5 കോടി രൂപ കോർപ്പസ് ആയി വളരുന്നതിനു മുന്നേ അതിൻ്റെ വാർഷിക വരുമാനവും കണക്കാക്കാം. അതായത് 12 ശതമാനം, 13 ശതമാനം, 14 ശതമാനം എന്നിങ്ങനെ വാർഷിക വരുമാനം കണക്കാക്കിയാൽ എത്ര വർഷത്തിനുള്ളിൽ 5 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താം? കണക്കുകൾ ഇതാ....
8 ലക്ഷം രൂപ നിക്ഷേപത്തിൽ നിന്ന് 5 കോടി രൂപ കോർപ്പസ് (12% വരുമാനം)
നിങ്ങൾ 12 ശതമാനം വാർഷിക വരുമാനത്തിൽ 5 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചിട്ടുണ്ടോ? ഏകദേശം 37 വർഷത്തിനുള്ളിൽ കണക്കാക്കിയ മൂലധന നേട്ടം 5,21,85,474 രൂപയും കണക്കാക്കിയ കോർപ്പസ് 5,29,85,474 രൂപയും ആയിരിക്കും. ഇവിടെ 5 കോടിയ്ക്ക് മുകളിൽ നേട്ടം ലഭിക്കുന്നു.
8 ലക്ഷം രൂപ നിക്ഷേപത്തിൽ നിന്ന് 5 കോടി രൂപ കോർപ്പസ് (13% റിട്ടേണിൽ)
13 ശതമാനം വാർഷിക വരുമാനത്തിൽ 5 ലക്ഷം നിക്ഷേപിച്ചാൽ ഏകദേശം 34 വർഷത്തിനുള്ളിൽ കണക്കാക്കിയ മൂലധന നേട്ടം 5,02,21,951 രൂപയും കണക്കാക്കിയ കോർപ്പസ് 5,10,21,951 രൂപയും ആയിരിക്കും. ഇവിടെ പലിശ നിരക്ക് ഉയർന്നപ്പോൾ നിക്ഷേപിക്കേണ്ട വർഷം കുറയുന്നു.
8 ലക്ഷം രൂപ നിക്ഷേപത്തിൽ നിന്ന് 5 കോടി രൂപ കോർപ്പസ് (14% റിട്ടേണിൽ)
14 ശതമാനം വാർഷിക വരുമാനത്തോടെ ഒറ്റത്തവണയായി 5 ലക്ഷം നിക്ഷേപിച്ചാൽ 5 കോടി കോർപ്പസ് ലഭിക്കാൻ നിങ്ങൾ ഏകദേശം 32 വർഷം വരെ നിക്ഷേപിക്കേണ്ടി വരും. ഈ കാലാവധിയിൽ കണക്കാക്കിയ മൂലധന നേട്ടം 5,21,71,861 രൂപയും കണക്കാക്കിയ കോർപ്പസ് 5,29,71,861 രൂപയും ആയിരിക്കും.
ഈ കണക്കുകൾ പരിശോധിച്ചാൽ 12 ശതമാനത്തോടെ 37 വർഷം നിക്ഷേപിക്കുമ്പോഴാണ് ഏറ്റവും ഉയർന്ന കോർപ്പസ് ലഭിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങളിലൂടെയാണ് ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കൂ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications