ജോലിയിൽ നിന്ന് വിരമിക്കുമ്പോഴേക്കും ഒരു 10 കോടി സമ്പാദിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാൽ ഈ തുക എങ്ങനെ സ്വന്തമാക്കുമെന്ന ആശങ്ക പലർക്കും ഉണ്ടായിരിക്കും. എന്നാൽ എസ്ഐപിയിൽ കൃത്യമായി നിക്ഷേപിച്ചാൽ ഈ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയും.
ഫണ്ട്സ്ഇന്ത്യ വെൽത്ത് കോൺവർസേഷൻസ് റിപ്പോർട്ട് പ്രകാരം, എസ്ഐപി പോലുള്ള ദീർഘകാല നിക്ഷേപങ്ങൾക്ക് 12% വാർഷിക വരുമാനം കണക്കാക്കിയാൽ, 60 വയസിൽ വിരമിക്കുമ്പോൾ 10 കോടി രൂപയുടെ കോർപ്പസ് സമാഹരിക്കാം. എന്നാൽ അതിന് പ്രതിമാസ എസ്ഐപി തുക എത്രയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ കണക്ക് വിശദമായി അറിയാം;
10 കോടി കോർപ്പസിനുള്ള പ്രതിമാസ എസ്ഐപി എത്രയാണ്?
- നിക്ഷേപകൻ 25ാം വയസ്സിൽ എസ്ഐപി വഴി നിക്ഷേപം ആരംഭിച്ചാൽ, പ്രതിമാസം 15,000 രൂപ മാത്രമേ നിക്ഷേപിക്കേണ്ടി വരികയുള്ളൂ. ഇവിടെ കാലാവധി 35 വർഷമായിരിക്കും.
- എന്നാൽ 30 വയസ്സിൽ ആരംഭിക്കുകയാണെങ്കിൽ പ്രതിമാസ എസ്ഐപി 2 മടങ്ങ് കൂടുതലായിരിക്കും. അതായത് 28,000 രൂപ പ്രതിമാസം നിക്ഷേപിക്കേണ്ടി വരും. ഇവിടെ 30 വർഷത്തെ കാലാവധിയാണ്.
- ഒരുപക്ഷേ നിങ്ങൾ 40 വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ പ്രതിമാസ എസ്ഐപി 1 ലക്ഷം രൂപയായിരിക്കും. അതായത് നിക്ഷേപം 6 മടങ്ങ് കൂടുതലായിരിക്കും. 40 വയസ്സിൽ ആരംഭിച്ചാൽ കാലാവധി വെറും 20 വർഷമാണ്.

1 ലക്ഷം ലംപ്സം തുക 93 ലക്ഷം രൂപയായി വളരും, എങ്ങനെ?
നിങ്ങൾക്ക് 20 വയസ്സ് എത്തുമ്പോൾ എസ്ഐപിയിൽ ഒറ്റത്തവണയായി 1 ലക്ഷം രൂപ നിക്ഷേപിക്കുകയും, അത് എല്ലാ വർഷവും 12% പിലശ നിരക്കിൽ വളരുകയും ചെയ്താൽ നിങ്ങളുടെ 60ാം വയസ്സിൽ ആ തുക ഏകദേശം 93 ലക്ഷം രൂപയായി വളരും. (ഇതൊരു ഏകദേശ കണക്കാണ്)
- പക്ഷേ ഇതേ നിക്ഷേപം നിങ്ങൾ 25 വയസ്സിൽ ആരംഭിച്ചാൽ 60 വയസ്സാവുമ്പോൾ ലഭിക്കുന്നത് 52 ലക്ഷം രൂപയായിരിക്കും.
- ഇതേ നിക്ഷേപം 30 വയസ്സിൽ തുടങ്ങിയാൽ ലഭിക്കുന്ന കോർപ്പസ് 29 ലക്ഷം രൂപയാണ്.
- 40 വയസ്സിൽ നിക്ഷേപം തുടങ്ങിയാൽ ലഭിക്കുന്നത് വെറും 9 ലക്ഷം രൂപയാണ്.
അതായത് നിങ്ങൾ എത്ര ഉയർന്ന തുക നിക്ഷേപിച്ചാലും നിക്ഷേപം വൈകി ആരംഭിച്ചാൽ നേട്ടം കുറയും. ദീർഘകാല നിക്ഷേപങ്ങൾക്കാണ് കൂട്ടുപലിശയുടെ നേട്ടം ശക്തമായി പ്രതിഫലിക്കുന്നത്.
നേരത്തെ നിക്ഷേപം ആരംഭിക്കാം....
നേരത്തെ നിക്ഷേപം ആരംഭിച്ചാൽ പ്രതിമാസ നിക്ഷേപം കുറയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആവശ്യമെങ്കിൽ എസ്ഐപി നിർത്താനുള്ള സ്വാതന്ത്ര്യവും, വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനുള്ള അനുവാദവും നിങ്ങൾക്കുണ്ട്. ചിലപ്പോൾ 60 വയസ്സിന് മുമ്പുതന്നെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം നേടാനാകും.
അതായത് ഒരാൾ 25 വയസ്സിൽ 5,000 രൂപയുടെ എസ്ഐപി ആരംഭിക്കുകയും അത് എല്ലാ വർഷവും 10% വീതം വർദ്ധിപ്പിക്കുകയും ചെയ്താൽ, 60 വയസ്സ് എത്തുന്നതിനു മുന്നേ തന്നെ കോർപ്പസ് 10 കോടിയിലധികം വളരും.
നിക്ഷേപം വൈകി ആരംഭിച്ചാൽ വിഷമിക്കേണ്ട!
40 വയസ്സിലും, 50 വയസ്സിലും നിക്ഷേപം ആരംഭിച്ചാലും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. പക്ഷേ എല്ലാ മാസവും അധികമായി നിക്ഷേപം നടത്തേണ്ടി വരും. ഈ പ്രായത്തിലും കൃത്യമായി എസ്ഐപി ഉപയോഗിച്ചാൽ ഉറപ്പുള്ള നേട്ടം ലഭിക്കും. 10 കോടി സമാഹരിച്ചാൽ 60 വയസ്സിനു ശേഷമുള്ള നിങ്ങളുടെ ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാം. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും സാധിക്കും. ആവശ്യമെങ്കിൽ ഈ തുക മറ്റു നിക്ഷേപങ്ങളിൽ റീ-ഇൻവെസ്റ്റ് ചെയ്യാനും സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications