സമ്പാദ്യ ശീലം ചെറുപ്പത്തിൽ തന്നെ വളർത്തുന്നതാണ് എപ്പോഴും നല്ലത്. സാമ്പത്തികമായി മുന്നേറ്റം ആഗ്രഹിക്കുമ്പോൾ അതിനായി പ്രവർത്തിക്കുകയും വേണം. സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി ഒരു സുരക്ഷിതമായ നിക്ഷേപ മാർഗമാണ്. ബാങ്കുകൾ, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ വിവിധ എൻ.ബി.എഫ്.സി വഴി എഫ്.ഡികളിൽ നിക്ഷേപിക്കാം. ഇതിൽ എല്ലാ നിക്ഷേപകർക്കും ഒരുപോലെ നിക്ഷേപിക്കാൻ സാധിക്കും.
എഫ്.ഡി പോലെ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മാർഗമാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS). ഇത് സർക്കാരിന്റെ പിന്തുണയുള്ള ഒരു പദ്ധതിയാണ്. പക്ഷേ എഫ്.ഡി പോലെ എല്ലാവർക്കും ഇതിൽ നിക്ഷേപിക്കാൻ സാധിക്കില്ല. ജോലിയിൽ നിന്ന് വിരമിച്ച 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരൻമാർക്കായി രൂപകൽപ്പന ചെയ്ത സ്കീമാണിത്. ഈ സ്കീം പ്രകാരം നിക്ഷേപകർക്ക് മൂന്ന് മാസത്തിലൊരിക്കൽ ഉയർന്ന പലിശ നിരക്കോടെ മികച്ച വരുമാനം ഉറപ്പാക്കാം. 5 വർഷത്തേക്കാണ് ഈ സ്കീമിൻ്റെ കാലാവധി.
രണ്ട് ഓപ്ഷനുകളും അപകടരഹിതമായ നിക്ഷേപങ്ങളാണ്. പക്ഷേ വരുമാനത്തിലും ലിക്വിഡിറ്റിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങൾ 7,50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, എസ്.ബി.ഐയുടെ 5 വർഷത്തെ എഫ്.ഡിയിലൂടെ ലഭിക്കുന്ന വരുമാനവും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലൂടെ ലഭിക്കുന്ന വരുമാനം പരിശോധിക്കാം. മാത്രമല്ല അവയുടെ പലിശ നിരക്കുകൾ, വരുമാനം, മെച്യൂരിറ്റി ആനുകൂല്യങ്ങൾ എന്നിവ താരതമ്യം ചെയ്യാം.
എസ്.ബി.ഐ എഫ്.ഡി പലിശ നിരക്കുകൾ
- സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക്: പ്രതിവർഷം 3.50%-7.25%
- മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക്: പ്രതിവർഷം 4.00%-7.75%
എസ്.ബി.ഐ ടാക്സ് സേവിംഗ് എഫ്‌ഡി
- സാധാരണ നിക്ഷേപകർക്ക്: 6.50%
- മുതിർന്ന പൗരന്മാർക്ക്: 7.50%
- എൻ.ആർ.ഐകൾക്ക് ഒന്നിലധികം കറൻസികളിലുള്ള NRO, NRE, RFC, FCNR (B)എഫ്.ഡികളിൽ നിക്ഷേപിക്കാം.
എസ്.ബി.ഐ 5 വർഷത്തെ എഫ്‌ഡിയിൽ 7,50,000 രൂപ നിക്ഷേപിച്ചാൽ....
- നിക്ഷേപിച്ച തുക: 7,50,000 രൂപ
- ആകെ ലഭിച്ച പലിശ: 2,85,315 രൂപ
- കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്നത്: 10,35,315 രൂപ

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) - പലിശ നിരക്കുകൾ
- ഈ സ്കീം പ്രകാരം നിലവിലെ പലിശ നിരക്ക് പ്രതിവർഷം 8.2%
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൻ്റെ യോഗ്യതാ മാനദണ്ഡം
- 60 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് മാത്രം നിക്ഷേപിക്കാം...
- വിരമിച്ച സിവിലിയൻ ജീവനക്കാർ (55-60 വയസ്സ്)
- വിരമിച്ച പ്രതിരോധ ജീവനക്കാർ (50-60 വയസ്സ്)
- ജോയിന്റ് അക്കൗണ്ട്: പങ്കാളിയുമായി മാത്രമേ അനുവദിക്കൂ.
SCSS നിക്ഷേപ പരിധികളും നികുതി ആനുകൂല്യങ്ങളും
- കുറഞ്ഞ നിക്ഷേപം: 1,000 രൂപ
- പരമാവധി നിക്ഷേപം: 30 ലക്ഷം
- ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം കിഴിവിന് യോഗ്യതയുണ്ട്.
7,50,000 രൂപയുടെ നിക്ഷേപത്തിൽ നിന്നുള്ള ത്രൈമാസ വരുമാനം.
- കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക: 10,57,500 രൂപ
- ത്രൈമാസ പലിശ: 15,375 രൂപ
- 5 വർഷത്തിനുള്ളിൽ നേടിയ ആകെ പലിശ: 3,07,500 രൂപ
അടിയന്തര ചെലവുകൾ വന്നോ? ജാമ്യം ആവശ്യമില്ലാത്ത മിനി ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ ഇതെല്ലാം അറിയണം
SCSS കാലാവധിക്കു മുന്നേ പണം പിൻവലിക്കൽ...
- ഒരു വർഷത്തിന് മുമ്പ്: പലിശയില്ലാതെ പണം പിൻവലിക്കാം...
- 1-2 വർഷം: മൊതലിന് 1.5% പിഴ ഈടാക്കും
- 2-5 വർഷം: മൊതലിന് 1% പിഴ ഈടാക്കും
SCSS അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എങ്ങനെ?
- 5 വർഷത്തിനു ശേഷം പിൻവലിക്കൽ അപേക്ഷയിലൂടെ അക്കൗണ്ട് ക്ലോസ് ചെയ്യാം.
- ആവശ്യമെങ്കിൽ 3 വർഷത്തേക്ക് കൂടി കാലാവധി നീട്ടാനും ഓപ്ഷനുണ്ട്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലെ പലിശയ്ക്ക് നികുതി
- SCSS ടി.ഡി.എസ് കിഴിവ്: ആകെ പലിശ പ്രതിവർഷം 50,000 രൂപയിൽ കൂടുതലാണെങ്കിൽ. ഈടാക്കും
- ഫോം 15G/15H: പലിശ വരുമാനം പരിധിക്കുള്ളിലാണെങ്കിൽ ഇളവ് ലഭിക്കാൻ ഈ ഫോം ആവശ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
