ജോലിയിൽ നിന്നും വിരമിക്കുന്നതിനു മുന്നേ സാമ്പത്തികമായ ബാധ്യതകൾ അവസാനിപ്പിക്കുക. റിട്ടയർമെന്റ് കാലത്ത് സമാധാനവും സാമ്പത്തിക സ്വാതന്ത്ര്യവും നിറഞ്ഞ ജീവിതമാണ് മുഴുവൻ ആളുകളുടേയും ആഗ്രഹം. എന്നാൽ പലർക്ക് അതിലേക്ക് എത്താൻ സാധിക്കാറില്ല. ജോലി ചെയ്യുന്ന സമയത്ത് ഭവന വായ്പ, പേഴ്സണൽ ലോൺ അങ്ങനെ നിരവധി വായ്പകൾ എടുക്കാം. എന്നാൽ അവയെല്ലാം കൃത്യമായി തിരിച്ചടച്ചാൽ റിട്ടയർമെന്റ് ജീവിതം അടിച്ചു പൊളിക്കാം.
കൃത്യമായ ഒരു റിട്ടയർമെന്റ് പ്ലാനിംഗ് എപ്പോഴും കരുതുക. നിലവിലെ ജീവിതത്തിൽ വരുമാനത്തിലുമധികം ചിലവുകൾ വരുമ്പോൾ സാമ്പത്തിക വളർച്ച ഉണ്ടാവില്ല. മാത്രമല്ല റിട്ടയർമെന്റിനു ശേഷമുള്ള വരുമാനത്തെ കുറിച്ചും വ്യക്തമായ പ്ലാനിംഗ് വെക്കണം. ഇങ്ങനെ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം സമാധാനവും സുരക്ഷിതവും സാമ്പത്തിക നേട്ടമുള്ളതുമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ.... ഇതിലൂടെ നിങ്ങളുടെ അനാവശ്യ ബാധ്യതകളും അവസാനിപ്പിക്കാൻ സാധിക്കും.
1. പ്രതിമാസ ബജറ്റ് ഉണ്ടാക്കുക....
ആദ്യം നിങ്ങളുടെ വരുമാനവും ചെലവും വിലയിരുത്തുക. അതിനു ശേഷം നിങ്ങൾക്ക് വായ്പാ തിരിച്ചടവോ അല്ലെങ്കിൽ കടം എടുത്ത തുക തിരിച്ചടക്കാനോ ഉണ്ടെങ്കിൽ അതും പരിശോധിക്കുക. അതിനു ശേഷം മാത്രം ഒരു മികച്ച ബജറ്റ് സൃഷ്ടിക്കുക. അതിനുള്ളിൽ പ്രാഥമിക ആവശ്യങ്ങളും കടം തീർക്കാനുള്ള തുകയും മാറ്റി വെക്കുക.
2. ചിലവുകൾ കുറയ്ക്കുക....
എങ്ങനെയെല്ലാം നിങ്ങളുടെ പ്രതിമാസ ചിലവുകൾ കുറയ്ക്കാമെന്ന് പരിശോധിക്കുക. അനാവശ്യ ചിലവുകൾ ഉണ്ടങ്കിൽ പരമാവധി ഒഴിവാക്കാം. അതായത് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, യൂട്ടിലിറ്റി ചെലവ് കുറയ്ക്കുക. സാധനങ്ങൾ വാങ്ങുമ്പോൾ ലാഭകരമായ രീതിയിൽ വാങ്ങുക.

3. കടം പെട്ടെന്ന് തീർക്കുക....
നിങ്ങളുടെ വായ്പ തുക അല്ലെങ്കിൽ കടം പ്രതിമാസം ചെറിയ തുകയുടെ അടിസ്ഥാനത്തിലാവും തിരിച്ചടക്കുന്നത്. എന്നാൽ അതിനു പകരം വലിയ തുക അടച്ച് പെട്ടെന്ന് തന്നെ കടം കുറയ്ക്കുക. കൈവശം പണം വരുമ്പോഴെല്ലാം കടം തീർക്കുവാൻ ശ്രമിക്കുക. കടം തീർന്നാൽ വലിയ സാമ്പത്തിക ബാധ്യതകൾക്ക് വിരാമമാവും.
4. തിരിച്ചടവുകൾ പ്ലാൻ ചെയ്യുക...
വായ്പകൾ ഓരോ ബാങ്കിലും ഓരോ പലിശ നിരക്കിലാവും. അതിനെ കുറിച്ച് വ്യക്തമാർന്ന ധാരണ വെക്കുക. വായ്പകളിൽ ഉയർന്ന പലിശ നിരക്കുള്ളതിന് പ്രാധാന്യം കൊടുത്ത് അവ ആദ്യം തിരിച്ചടക്കാൻ ശ്രമിക്കുക. ശേഷം ഓരോന്നും പതിയെ തിരിച്ചടവ് നടത്തുക.
5. സാമ്പത്തിക സ്ഥിതി വിലയിരുത്തുക
ക്രെഡിറ്റ് കാർഡുകൾ, വായ്പകൾ തുടങ്ങി നിങ്ങൾ എടുക്കുന്ന എല്ലാ കടങ്ങളും ആദ്യം അവലോകനം ചെയ്യുക. അതിനു ശേഷം ഓരോ ബാധ്യതകളുടേയും കുടിശ്ശിക ബാലൻസുകൾ, പലിശ നിരക്കുകൾ, കുറഞ്ഞ പ്രതിമാസ പേയ്‌മെൻ്റുകൾ എന്നിവ പരിശോധിച്ച് എഴുതി വെക്കുക. ബാലൻസുകള്ള വായ്പ തുകകളെ കുറിച്ച് ബോധവാൻ ആവേണ്ടത് അത്യാവശ്യമാണ്.
6. ഉപയോഗിക്കാത്ത സ്വത്തുക്കൾ വിൽക്കൂ...
ഉപയോഗ ശൂന്യമായി കിടക്കുന്നതോ നിലവിൽ ആവശ്യങ്ങൾ ഇല്ലാത്തതുമായി നിങ്ങളുടെ വസ്തു, സ്വർണം തുടങ്ങിയ സ്വത്തുക്കൾ വിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. മറ്റു ഭാവി ആവശ്യങ്ങൾ ഇല്ലെങ്കിൽ ഇത് വിറ്റ് നിലവിലെ കടങ്ങൾ പൂർണമായും തീർക്കുക.
7. പാർട്ട് ടൈം ജോലി ചെയ്യൂ....
നിലവിലെ ഫുൾടൈം ജോലിക്ക് പുറമേ ഒരു പാർട്ട് ടൈം ജോലിയിൽ ഏർപ്പെടുക. ഇത് നിങ്ങൾക്ക് അധിക വരുമാനം നൽകും. അതിലൂടെ കടം പൂർണമായും നിങ്ങൾക്ക് അവസാനിപ്പിക്കാം.
8. പലിശ കുറക്കുക
വായ്പ എടുത്ത തുകയേക്കാൾ ചിലപ്പോൾ അധിക പലിശ അടച്ചു തീർക്കേണ്ടി വരും. കൃത്യമായ തിരിച്ചടവുകൾ നടത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നിലവിലെ പലിശ നിരക്ക് കുറക്കാൻ ബാങ്കിനോടോ വായ്പ എടുത്ത സ്ഥാപനത്തിനോടോ ആവശ്യപ്പെടാം.
9. വിദഗ്ദരോട് സാമ്പത്തിക പ്ലാനിംഗിനെ കുറിച്ച് ചർച്ച ചെയ്യാം....
സാമ്പത്തിക പ്ലാനിംഗ് ഇല്ലാത്ത വ്യക്തികൾക്ക് സാമ്പത്തിക മേഖലയിലെ വിദഗ്ദരുമായി ചർച്ച ചെയ്ത് കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കാം..
10. പരിശ്രമിക്കുക...
റിട്ടയർമെന്റിനു മുന്നേ കടബാധ്യത ഒഴിവാക്കി സമാധാനപരമായ ജീവിതം സാധ്യമാക്കാൻ പരിശ്രമിക്കുക. സാമ്പത്തിക സ്വാതന്ത്ര്യം നേടാനായി വരുമാനം മിതമായി ചിലവാക്കി ഈ ലക്ഷ്യത്തിലേക്ക് എത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
