ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ ആളുകൾ വിരമിക്കലിനെ കുറിച്ച് കൂടുതൽ ആസൂത്രണം ചെയ്യുന്നു. കാരണം നേരത്തെ ആസൂത്രണം ചെയ്യുന്നവർക്കാണ് വലിയ തുക കോർപ്പസായി ലഭിക്കുന്നത്. ദീർഘകാലത്തെ നിക്ഷേപങ്ങൾ എപ്പോഴും ഉയർന്ന സാമ്പത്തിക നേട്ടം നൽകും. അതാണ് നേരത്തെ നിക്ഷേപിക്കണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ 60 വയസ്സിന് മുമ്പ് വിരമിക്കുമ്പോൾ കോടികൾ സ്വന്തമാക്കാൻ സാധിക്കുന്നതും ഈ ആസൂത്രണം കൊണ്ട് തന്നെയാണ്.
നിക്ഷേപിക്കാൻ നിരവധി സമ്പാദ്യ പദ്ധതികളുണ്ട്. വിപണിയുമായ ബന്ധപ്പെടാത്ത, അപകട സാധ്യത തീരെ കുറവുള്ള നിക്ഷേപങ്ങളും ഉണ്ട്. അങ്ങനെയെങ്കിൽ പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിങ്ങൾ 30 വയസ്സിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങിയാൽ 45 വയസ്സിൽ വിരമിക്കുകയാണെങ്കിൽ അക്കൗണ്ടിൽ 2 കോടി രൂപ സമ്പാദ്യമായി സ്വന്തമാക്കാം. എങ്ങനെ? വിശദമായി അറിയാം;
പിപിഎഫ്
15 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ഒരു റിട്ടയർമെൻ്റ് സ്കീമായും, ദീർഘകാല നിക്ഷേപമായും കണക്കാക്കാവുന്ന ഒരു സർക്കാർ നിയന്ത്രിത പദ്ധതിയാണിത്. നിങ്ങൾക്ക് 15 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിക്കാം. ആവശ്യമെങ്കിൽ അതിനു ശേഷം കാലാവധി നീട്ടാനും സാധിക്കും. ഈ സ്കീം നിലവിൽ 7.1% എന്ന വാർഷിക പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്കിനൊപ്പം കൂട്ടുപലിശയും നിക്ഷേപത്തിലൂടെ ലഭിക്കുന്നു.
പിപിഎഫിൽ ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. അതായത് പ്രതിമാസ അടിസ്ഥാനത്തിൽ നിങ്ങൾക്ക് 12,500 രൂപ നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ വെറും 15 വർഷം കൊണ്ട് എങ്ങനെ 2 കോടി സമ്പാദിക്കും?

2 കോടി സമ്പാദിക്കാം
പിപിഎഫിൽ ഓരോ വർഷവും 1.5 ലക്ഷം നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപം 22,50,000 രൂപയാവും. ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 18,18,209 രൂപയായിരിക്കും. അങ്ങനെയെങ്കിൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 40.6 ലക്ഷം രൂപയാണ്. ഈ തുക കൊണ്ട് 2 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കില്ല. അതിനാൽ പിപിഎഫിനൊപ്പം ഇതേ കാലാവധിയിൽ മറ്റു ചില നിക്ഷേപങ്ങളും പരിഗണിക്കണം.
- സ്വർണ നിക്ഷേപം
പ്രതിമാസം 12,000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപം 21.6 ലക്ഷം രൂപയാവും. ഇവിടെ പ്രതിവർഷം 10% പലിശ നിരക്ക് ലഭിച്ചാൽ ലഭിക്കുന്ന പലിശ വരുമാനം 26.59 ലക്ഷം രൂപയായിരിക്കും. അതായത് കാലാവധി അവസാനിക്കുമ്പോൾ 48.19 ലക്ഷം രൂപ മെച്യൂരിറ്റിയായി ലഭിക്കുന്നു.
- ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക
മുകളിലുള്ള രണ്ട് നിക്ഷേപങ്ങളിലൂടെയും മൊത്തം 88 ലക്ഷത്തിലധികം സമ്പാദിക്കാം. ഇനി 2 കോടിയിലേക്കുള്ള ദൂരം 1.1 കോടി രൂപയാണ്. നിങ്ങൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പ്രതിമാസ SIP 23,500 രൂപ. നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 42.3 ലക്ഷം രൂപയാണ്. ഇവിടെ വാർഷിക പലിശ നിരക്ക് 12% കണക്കാക്കിയാൽ പലിശ വരുമാനം മാത്രം 69.54 ലക്ഷം രൂപ ലഭിക്കും. അതായത് മെച്യൂരിറ്റി കോർപ്പസ് 1.12 കോടി രൂപയായിരിക്കും.
അതായത്, ഏകദേശം 48,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ സാധിച്ചാൽ 2 കോടിയെന്ന ലക്ഷ്യം തീർച്ചയായും ഉറപ്പാക്കാം. അതും 15 വർഷത്തിനുള്ളിൽ തന്നെ. ഇതുപോലെ വ്യത്യസ്ത നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ പണം വ്യത്യസ്ത രീതിയിൽ വളരുന്നതിനും കാരണമാവുന്നു. അങ്ങനെയെങ്കിൽ പ്രായം 60 എത്തുന്നതിനു മുന്നേ നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാം. ഇതിൽ പിപിഎഫ് വരുമാനം നികുതി രഹിതമാണ്.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications