ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ എല്ലാവരുടേയും പ്രധാന വിഷയമാണ്. ജോലിയിൽ നിന്ന് വലിയൊരു തുക സമ്പാദിച്ചിട്ടുണ്ടെങ്കിലും അവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെങ്കിൽ ഒരു സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത് ഉചിതമാണ്. ശരിയായ പ്ലാനിംഗ് ഇല്ലെങ്കിൽ വിരമിക്കുന്ന സമയത്ത് ഈ തുക അനാവശ്യമായി ചിലവഴിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന മികച്ച സ്കീമുകളിലൊന്നാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS).
റിട്ടയർമെന്റ് കാലത്ത് നിങ്ങളുടെ ഫണ്ടുകൾ നിക്ഷേപിക്കുന്നതിനുള്ള വിശ്വസനീയമായ മാർഗമാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. ഈ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് സ്ഥിരമായി ഓരോ പാദത്തിലും വരുമാനം ഉറപ്പാക്കുന്നു. സർക്കാരിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സ്കീം ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്നു. സമ്പാദ്യം ഇനിയും ഉയർത്താൻ ആഗ്രഹിക്കുന്ന 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
പലിശയും കാലാവധിയും
ഈ സ്കീമിന് മുതിർന്ന പൗരൻമാർക്ക് 8.2% വാർഷിക പലിശനിരക്ക് നൽകുന്നു. ഈ സ്കീമിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് സ്ഥിരമായ വരുമാനവും ലഭിക്കുന്നു. 5 വർഷത്തേക്കാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം പ്രവർത്തിക്കുന്നത്. ഈ കാലയളവിൽ നിക്ഷേപകർക്ക് ലക്ഷങ്ങൾ സമ്പാദിക്കാം.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം എങ്ങനെ പ്രവർത്തിക്കുന്നു?
60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കായി പ്രത്യേകം തയ്യാറാക്കിയ നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപകർക്ക് ഇവിടെ പരമാവധി 30 ലക്ഷം വരെ നിക്ഷേപം അനുവദിക്കുന്നു. ഏറ്റവും കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് തുടങ്ങാം. 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ നിങ്ങൾക്ക് പണമായി അടക്കാവുന്നതാണ്. പക്ഷേ 1 ലക്ഷം രൂപയിൽ കൂടുതലുള്ള തുകയാണ് നിക്ഷേപിക്കാനുള്ളതെങ്കിൽ അത് ചെക്ക് രൂപത്തിൽ അടക്കാവുന്നതാണ്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ രണ്ട് തരത്തിൽ അക്കൗണ്ട് ആരംഭിക്കാം. അതായത് ഒരു സിംഗിൾ അക്കൗണ്ടും, അതുപോലെ പങ്കാളിയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടും തുറക്കാം.

രണ്ട് അക്കൗണ്ടുകൾ, ഇരട്ട നേട്ടം....
ജോലിയിൽ നിന്നും വിരമിച്ച ദമ്പതികൾക്ക് ജോയിന്റ് അക്കൗണ്ടിന് പകരം ഓരോ അക്കൗണ്ടുകളായി എടുക്കാം. അതായത് 2 അക്കൗണ്ടുകൾ. സ്വാഭാവികമായും നിക്ഷേപ പരിധി 60 ലക്ഷം രൂപയായി ഉയരും. 60 ലക്ഷം നിക്ഷേപിക്കുന്നതിലൂടെ ഓരോ പാദത്തിലും പലിശയായി ലഭിക്കുന്നത് 1,20,300 രൂപയാവും. അങ്ങനെയെങ്കിൽ വാർഷിക വരുമാനം 4,81,200 രൂപയായി ലഭിക്കും.
അഞ്ച് വർഷത്തെ മൊത്തം കാലാവധി പരിശോധിച്ചാൽ പലിശ മാത്രം 24,06,000 ലക്ഷം ലഭിക്കും. അതൊയത് മൊത്തം തുകയായി ലഭിക്കുക 84,06,000 ലക്ഷമായിരിക്കും. അതായത് ഓരോ പാദത്തിലും ലക്ഷങ്ങൾ വരുമാനം നേടാം.
മറ്റു നേട്ടങ്ങൾ....
അക്കൗണ്ട് ഉടമകൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് യോഗ്യമാണ്. 8.2% എന്ന ഉയർന്ന പലിശ നൽകുന്ന ഏറ്റവും ഉയർന്ന വരുമാനമുള്ള ചെറുകിട സമ്പാദ്യ പദ്ധതിയാണ് ഈ സ്കീം.
സിംഗിൾ അക്കൗണ്ടിൽ 30 ലക്ഷം നിക്ഷേപിച്ചാൽ റിട്ടേൺ എത്രയാണ്?
- ഓരോ പാദത്തിലേയും പലിശ: 60,150 രൂപ
- വാർഷിക പലിശ: 2,40,600 ലക്ഷം
- അഞ്ച് വർഷത്തെ മൊത്തം പലിശ: 12,03,000 ലക്ഷം രൂപ
- കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം തുക: 42,03,000 ലക്ഷം
ജോലിയിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ സ്ഥിരമായ വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ആഗ്രഹിക്കുന്നവർക്ക് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം മികച്ച നേട്ടം നൽകും. അഞ്ച് വർഷത്തിനു ശേഷം ആവശ്യമെങ്കിൽ കാലാവധി പുതുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications