നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ എത്ര രൂപ അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹം? ജോലി ചെയ്യുന്ന സമയത്ത് തന്നെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമാണ്. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളുണ്ട്. എന്നാൽ അവയ്ക്ക് അപകട സാധ്യതയും കൂടുതലാണ്. റിസ്ക് എടുക്കാൻ തയ്യാറുള്ളവർക്ക് മ്യൂച്വൽ ഫണ്ടുകൾ ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും. വിപണിയിൽ തകർച്ച സംഭവിക്കുമ്പോൾ അത് നിങ്ങളുടെ നിക്ഷേപത്തെയും ബാധിക്കും. പക്ഷേ ദീർഘകാലത്തേക്ക് സ്ഥിരമായി നിക്ഷേപിച്ചാൽ അപ്രതീക്ഷിതമായ നേട്ടവും നൽകും.
നിങ്ങളുടെ നിക്ഷേപ തുകയേക്കാൾ എപ്പോഴും ഉയർന്ന കോർപ്പസ് ഉറപ്പാക്കണമെങ്കിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. അത് ചിലപ്പോൾ പത്തിരട്ടിയോ, ഇരുപത് ഇരട്ടിയോ ചിലപ്പോൾ അതിൽ കൂടുതലും ആയിരിക്കും. നിങ്ങൾ 4 ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 2 കോടിയെന്ന വലിയ കോർപ്പസ് സൃഷ്ടിക്കും. എന്നാൽ എത്ര വർഷം വരെ കാത്തിരിക്കണം?
നിങ്ങൾ ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്തിയാൽ ചിലപ്പോൾ 0.50 ശതമാനം അല്ലെങ്കിൽ 1 ശതമാനം അധിക വരുമാനം ലഭിച്ചേക്കാം. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ലഭിക്കുക.
4 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിൽ നിന്ന് 2 കോടി രൂപ കോർപ്പസാവുന്നത് എങ്ങനെ?
ഇവിടെ നിക്ഷേപത്തിൻ്റെ വാർഷിക പലിശ നിരക്ക് 12 ശതമാനം, 13 ശതമാനം, 14 ശതമാനം എന്നിവയാണ് കണക്കാക്കുന്നത്. എങ്കിൽ എത്ര വർഷത്തിനുള്ളിൽ 2 കോടിയെന്ന ഈ ലക്ഷ്യം കൈവരിക്കാനാകും? വിശദമായി പരിശോധിക്കാം;

4 ലക്ഷം രൂപ നിക്ഷേപത്തിൽ നിന്ന് 2 കോടി രൂപ കോർപ്പസ് നേടാം (12 ശതമാനം റിട്ടേണിൽ)
നിങ്ങളുടെ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയിലൂടെ ഒറ്റത്തവണ 4 ലക്ഷം നിക്ഷേപിച്ചാൽ 2 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താൻ നിങ്ങൾ 35 വർഷം കാത്തിരിക്കണം. ഇവിടെ 4 ലക്ഷം 12 ശതമാനം വാർഷിക വരുമാനത്തിൽ, 35 വർഷത്തേക്ക് നിക്ഷേപിച്ചാൽ കണക്കാക്കിയ മൂലധന നേട്ടം 2,07,19,848 രൂപയും കണക്കാക്കിയ കോർപ്പസ് 2,11,19,848 രൂപയും ആയിരിക്കും.
4 ലക്ഷം രൂപ നിക്ഷേപത്തിൽ നിന്ന് 2 കോടി രൂപ കോർപ്പസ് നേടാം (13 ശതമാനം റിട്ടേണിൽ)
4 ലക്ഷം രൂപയുടെ നിക്ഷേപത്തിന് 13 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ ഏകദേശം 32 വർഷത്തിലധികം കാലയളവിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാം. ഈ കാലയളവിനുള്ളിൽ ലഭിക്കുന്ന മൂലധന നേട്ടം 1,95,78,836 രൂപയും കണക്കാക്കിയ കോർപ്പസ് 1,99,78,836 രൂപയും ആയിരിക്കും. അതായത് 13 പലിശ നിരക്കിൽ നിക്ഷേപിച്ചാൽ 32 വർഷത്തിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തില്ല എന്നർത്ഥം.
4 ലക്ഷം രൂപ നിക്ഷേപത്തിൽ നിന്ന് 2 കോടി രൂപ കോർപ്പസ് നേടാം (14 ശതമാനം റിട്ടേണിൽ)
14 ശതമാനം വാർഷിക വരുമാനത്തിൽ 4 ലക്ഷം നിക്ഷേപിച്ചാൽ ഏകദേശം 30 വർഷം കാത്തിരുന്നാൽ ഈ ലക്ഷ്യത്തിലേക്ക് എത്തും. 30 വർഷം കൊണ്ട് കണക്കാക്കിയ മൂലധന നേട്ടം 1,99,80,063 രൂപയും കണക്കാക്കിയ കോർപ്പസ് 2,03,80,063 രൂപയും ആയിരിക്കും.
മുകളിൽ പറഞ്ഞതു പ്രകാരം, മ്യൂച്വൽ ഫണ്ടിൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ മാത്രമേ ഉയർന്ന കോർപ്പസ് നേടാൻ സാധിക്കൂ. 12 ശതമാനം വാർഷിക പലിശയുള്ളപ്പോൾ 35 വർഷത്തേക്ക് നിക്ഷേപിച്ചപ്പോൾ ലഭിച്ച കോർപ്പസിനേക്കാൾ ഏറെ കുറവാണ് 14 ശതമാനം വാർഷിക പലിശയുള്ളപ്പോൾ 30 വർഷത്തേക്ക് നിക്ഷേപിച്ചത്. പലിശ കൂടുമ്പോൾ കാലാവധി വർദ്ധിപ്പിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
