ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഏതൊരു വ്യക്തിയുടേയും വരുമാന സ്രോതസ്സ് കുറയും. റിട്ടയർമെന്റ് കാലത്ത് സമാധാരപരമായ ജീവിതം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ അതിനു വേണ്ടി സമ്പാദിക്കുകയും നിക്ഷേപിക്കുകയും വേണം. 60 വയസ്സ് കഴിയുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കും. റിട്ടയർമെന്റ് കാലത്ത് സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് എവിടെ നിക്ഷേപിച്ചാൽ വലിയ തുക കോർപ്പസായി സമ്പാദിക്കാം?
ഒരു വലിയ കോർപ്പസ് സൃഷ്ടിക്കുന്നതിനുള്ള വേറിട്ട വഴികൾ എന്തൊക്കെയാണ്? നിക്ഷേപ കാലയളവ് എത്ര വരെ തിരഞ്ഞെടുക്കണം? കോമ്പൗണ്ടിംഗ് എങ്ങനെ സമ്പത്ത് വർദ്ധിപ്പിക്കുന്നു? 9 ലക്ഷം ഒറ്റത്തവണ നിക്ഷേപിച്ചാൽ നിങ്ങൾക്ക് 2.70 കോടി ഉറപ്പാക്കാം. എങ്ങനെ? വാർദ്ധക്യ കാലത്ത് സ്ഥിരമായ വരുമാന സ്രോതസ്സോ, ജോലിയോ, പ്രതിമാസ പെൻഷനോ ഉണ്ടാവില്ല. ഇത്തരം സാഹചര്യത്തിൽ വിരമിക്കുന്ന സമയത്ത് നിങ്ങളുടെ അക്കൗണ്ടിൽ വലിയൊരു തുകയുണ്ടെങ്കിൽ അത് നിക്ഷേപകന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ മികച്ച വരുമാന സ്രോതസ്സായി മാറുന്നു.
വിരമിക്കൽ കോർപ്പസ് എങ്ങനെ സൃഷ്ടിക്കാം?
വിരമിക്കൽ കോർപ്പസ് കണക്കാക്കാൻ മൂന്ന് ഘടകങ്ങൾ ആവശ്യമാണ്. നിങ്ങളുടെ നിലവിലെ പ്രായം, വിരമിക്കൽ പ്രായം, വിരമിക്കലിനുശേഷം നിങ്ങൾക്ക് പണം ആവശ്യമുള്ള വർഷങ്ങളുടെ എണ്ണം, പണപ്പെരുപ്പം എന്നിവ അനുസരിച്ച് കോർപ്പസ് ലക്ഷ്യം ഉറപ്പിക്കാം. ഏത് സ്കീമിലാണോ നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത് അവിടെ ദിവസേനയോ, ആഴ്ചയിലോ, പ്രതിമാസമോ, ത്രൈമാസമോ, അർദ്ധവാർഷികമോ, വാർഷിക കണക്കിലോ അല്ലെങ്കിൽ ഒറ്റത്തവണയായോ നിക്ഷേപം നടത്താം.
ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് കൂട്ടുപലിശയുടെ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കും. അവരുടെ നിക്ഷേപ തുക ചെറുതാണെങ്കിലും നിക്ഷേപം ദീർഘകാലത്തേക്ക് ഉയർന്നാൽ നിക്ഷേപ തുകയും വളരും. ഇതിനായി എസ്.ഐ.പി വഴി നിക്ഷേപിക്കുന്നതാണ് കൂടുതൽ ഉചിതം. ഇനി എങ്ങനെയെല്ലാം കോർപ്പസ് വളർത്താമെന്ന് അറിയാം...

പ്രതിമാസം 6,000 നിക്ഷേപിച്ചാൽ 6 കോടി വളരും....
പ്രതിമാസം 6,000 രൂപയുടെ എസ്.ഐ.പി നിക്ഷേപത്തിൽ നിന്ന് 6 കോടി രൂപയുടെ കോർപ്പസ് സൃഷ്ടിക്കുന്നത് അത്ര പ്രയാസകരമല്ല. എന്നാൽ 12 ശതമാനം വാർഷിക വരുമാനം ലഭിച്ചാൽ 39 വർഷത്തിനുള്ളിൽ ഈ ലക്ഷ്യത്തിലേക്ക് നിങ്ങൾക്ക് എത്താം. പക്ഷേ വാർഷിക വരുമാനം 14 ശതമാനമാണെങ്കിൽ, 35 വർഷത്തിനുള്ളിൽ അതേ ലക്ഷ്യം കൈവരിക്കാൻ സാധിക്കും. വിശദമായി അറിയാം....
15 ലക്ഷം നിക്ഷേപിച്ചാൽ 12.47 കോടി ലഭിക്കും...
12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിക്കുമ്പോൾ 39 വർഷം കൊണ്ട് നിക്ഷേപം 12.47 കോടിയായി വളരും. ഇതേ നിക്ഷേപം 39 വർഷത്തേക്ക് 13 ശതമാനം പലിശനിരക്ക് കണക്കാക്കിയാൽ നിങ്ങളുടെ കോർപ്പസ് 17.63 കോടി രൂപയാകും.
9 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 10 വർഷം, 20 വർഷം, 20 വർഷം എന്നീ കാലാവധിയിൽ വ്യത്യസ്ത കോർപ്പസ് സൃഷ്ടിക്കാം. ഇവിടെ 12 ശതമാനം വാർഷിക പലിശയോടെ ഓരോ കാലാവധിയിലും ലഭിക്കുന്ന ലാഭം അറിയാം....
- 9 ലക്ഷം 10 വർഷത്തേ കാലാവധിയിൽ നിക്ഷേപിച്ചാൽ....
10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കുന്ന മൂലധന നേട്ടം 18,95,263 രൂപയാണ്. അതായക് ലഭിക്കുന്ന ആകെ തുക 27,95,263 ലക്ഷം രൂപയാവും.
- 9 ലക്ഷം 20 വർഷത്തേ കാലാവധിയിൽ നിക്ഷേപിച്ചാൽ....
20 വർഷത്തിനുള്ളിൽ മൊത്തം മൂലധന നേട്ടം 77,81,664 രൂപയും, നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 86,81,664 രൂപയും ആയിരിക്കും.
- 9 ലക്ഷം 30 വർഷത്തേ കാലാവധിയിൽ നിക്ഷേപിച്ചാൽ....
30 വർഷത്തേക്ക് 9 ലക്ഷം നിക്ഷേപിച്ചാൽ മൂലധന നേട്ടം 2,60,63,930 കോടിയാണ്. അതായത് ലഭിക്കുന്ന ആകെ തുക 2,69,63,930 കോടിയായിരിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications