പ്രായമാവുമ്പോൾ റിട്ടയർമെന്റ് സമയത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അതിനായി ആദ്യം നിങ്ങൾ ഒരു പെൻഷൻ സ്കീമിൽ നിക്ഷേപിക്കാൻ തീരുമാനിക്കണം. ഇത് വാർദ്ധക്യ കാലത്ത് ഉചിതമായ വരുമാനം നൽകും. ഇന്ത്യയിൽ നിരവധി പെൻഷൻ സ്കീമുകളുണ്ട്. ഈ ഫണ്ടുകൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ നൽകുന്നു, നിക്ഷേപകർക്ക് അവരുടെ നികുതി വിധേയമായ വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ വരെ കുറയ്ക്കാൻ കഴിയും. കൂടാതെ, പെൻഷൻ ഫണ്ടുകൾ റിട്ടയർമെൻ്റിനു ശേഷമുള്ള ആന്വിറ്റികളിലൂടെ ഉറപ്പുള്ള വരുമാനം നൽകും.
സ്ഥിരമായി പെൻഷനിൽ നിന്നും വരുമാനം ലഭിക്കുവാൻ നിങ്ങൾ സ്ഥിരമായി നിക്ഷേപിക്കണം. ഇതൊരു സിസ്റ്റമാറ്റിക് പ്ലാനായി ചെയ്യേണ്ടതുണ്ട്. കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന വരുമാനവും നേടാൻ സാധിക്കും. നിക്ഷേപകർക്ക് സമീപിക്കാവുന്ന നിരവധി പെൻഷൻ ഫണ്ട് സ്കീമുകൾ നിലവിലുണ്ട്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പെൻഷൻ ഫണ്ടുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
1) നാഷണൽ പെൻഷൻ സിസ്റ്റം (NPS)
സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതിയാണിത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എൻ.പി.എസിൽ രണ്ട് തരം അക്കൗണ്ടുകളാണ് ഉള്ളത്.
ടയർ 1: എല്ലാ സർക്കാർ ജീവനക്കാരും നിർബന്ധമായും നിക്ഷേപിക്കേണ്ട സ്കീമാണിത്.
ടയർ 2: ഇതൊരു വൊളണ്ടറി അക്കൗണ്ടാണ്. ഇവിടെ ഏത് സമയത്തും സമയത്തും നിക്ഷേപകർക്ക് അവരുടെ ഫണ്ടുകൾ ആക്‌സസ് ചെയ്യാം.

2) അടൽ പെൻഷൻ യോജന
അസംഘടിത മേഖലയിലെ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത സർക്കാർ പിന്തുണയുള്ള പെൻഷൻ സംരംഭമാണിത്. 18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൽ പെൻഷൻ യോജന അക്കൗണ്ട് ആരംഭിക്കാം. ഇവിടെ അക്കൗണ്ട് ഉള്ളവർക്ക് 60 വയസ്സ് തികയുമ്പോൾ, അവരുടെ മരണം വരെ പെൻഷൻ തുക ലഭിക്കാൻ അർഹതയുണ്ട്.
3) ഇൻഷുറൻസ് പ്ലാനുകൾ
ഈ പെൻഷൻ പ്ലാനുകൾ നിയന്ത്രിക്കുന്നത് ഇൻഷുറൻസ് സ്ഥാപനങ്ങളാണ്. നിങ്ങൾക്ക് പെൻഷൻ ആനുകൂല്യങ്ങൾക്കൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചേക്കാം. നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ അടിസ്ഥാനത്തിൽ പേയ്‌മെൻ്റുകൾ നടത്താം. ഈ പ്ലാനുകൾക്ക് കീഴിൽ, വ്യക്തികൾ ഒരു നിശ്ചിത കാലയളവിൽ ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കുകയും വിരമിക്കുമ്പോൾ മികച്ച നേട്ടം ലഭിക്കുന്നുമുണ്ട്.
4) പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
ഇത് ഇന്ത്യൻ പോസ്റ്റ് ഓഫീസ് നൽകുന്ന ഒരു സേവിംഗ്സ് സ്കീമാണ്. ഇത് അഞ്ച് വർഷത്തേക്ക് സ്ഥിരമായ പ്രതിമാസ വരുമാനം ഇതിലൂടെ ലഭിക്കും. മുതിർന്ന പൗരൻമാർക്ക് ഇതൊരു നല്ല പദ്ധതിയാണ്.
5) സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS)
മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു സർക്കാർ പദ്ധതിയാണിത്. ഒരു നിശ്ചിത പലിശ ഉറപ്പാക്കി അഞ്ച് വർഷത്തേക്ക് സ്ഥിരമായ വരുമാനം ലഭിക്കും. ഇതിൽ 30 ലക്ഷം വരെ ഇതിൽ നിക്ഷേപിക്കാം.
6) മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള ആന്വിറ്റി പ്ലാനുകൾ
ചില മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് സ്ഥിരമായ വരുമാനം നൽകുന്ന ആന്വിറ്റി പ്ലാനുകൾ നൽകുന്നു. ഈ പ്ലാനുകൾ പെൻഷൻ സ്കീമുകൾക്ക് സമാനമായി പ്രവർത്തിക്കുന്നു. റിട്ടയർമെന്റ് പ്ലാൻ ചെയ്യുമ്പോൾ ഈ കാര്യം പരിഗണിക്കാവുന്നതാണ്. വിരമിക്കുമ്പോൾ വിശ്വസനീയമായ വരുമാനം ഉറപ്പാക്കുന്നതിൽ ആന്വിറ്റി പ്ലാനുകൾ സഹായകമാണ്.
ഒരു പെൻഷൻ സ്കീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിക്ഷേപകർ അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ, അപട സാധ്യത, കാലാവധി എന്നിവ നന്നായി വിലയിരുത്തണം. നിരവധി അപകട സാധ്യതകൾ പല സ്കീമുകളിലും ഒളിഞ്ഞിരിക്കുന്നുണ്ട്. അവ പരിശോധിച്ച് നിങ്ങളുടെ സാമ്പത്തിക നിലയ്ക്ക് അനുസൃതമായി റിട്ടയർമെന്റ് പ്ലാൻ ചെയ്യാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications