നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള ആസ്തിയുടെ വിന്യാസം കൂടിച്ചേര്‍ന്നതാണ് അയാളുടെ പോര്‍ട്ട്ഫോളിയോ എന്ന് പറയുന്നത്. അതില്‍ ഓരോ ആസ്തിയും വ്യത്യസ്ത തരത്തിലുള്ള ആദായമാണ് നിക്ഷേപകന് നല്‍കുക.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതും അതേ സമയം ഏറെ പ്രയാസമുള്ളതും സങ്കീര്‍ണവുമായ പ്രവര്‍ത്തനമാണ് ഒരു പോര്‍ട്ട് ഫോളിയോ തയ്യാറാക്കുക എന്നത്. അത് തയ്യാറാക്കിയാല്‍ മാത്രം കൃത്യമായി നിലനിര്ത്തിപ്പോകുവാനും സാധിക്കേണ്ടതുണ്ട്.

നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള ആസ്തിയുടെ വിന്യാസം കൂടിച്ചേര്‍ന്നതാണ് അയാളുടെ പോര്‍ട്ട്ഫോളിയോ എന്ന് പറയുന്നത്. അതില്‍ ഓരോ ആസ്തിയും വ്യത്യസ്ത തരത്തിലുള്ള ആദായമാണ് നിക്ഷേപകന് നല്‍കുക. അതുകൊണ്ടു തന്നെ ആസ്തികളുടെ അനുയോജ്യമിശ്രിതമായിരിക്കണം ഒരു പോര്‍ട്ട്ഫോളിയോ.
ആസ്തികളുടെ നഷ്ടസാധ്യകളും, പണമാക്കി മാറ്റുവാനെടുക്കുന്ന കാലതാമസം, ലോക്ക് ഇന്‍ പിരീഡ് നിയമങ്ങള്‍, നികുതി നയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും എല്ലാ നിക്ഷേപകനും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
പൊതുവായുള്ള ഇക്വിറ്റി, പണ നിക്ഷേപം, സ്വര്‍ണം, ഫിക്സഡ് ഡിപ്പോസിറ്റ് എന്നീ നിക്ഷേപങ്ങള്‍ക്ക് വ്യത്യസ്ത സമയ പരിധികളില്‍ ഉള്ള നിക്ഷേപത്തില്‍ നിന്നുള്ള ആദായം നമുക്കൊന്ന് പരിശോധിക്കാം.
ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തില്‍ നിന്നും ഇക്വിറ്റികളില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് 76.25 ശതമാനമാണ്. ലിക്വിഡ് ഫണ്ടില്‍ നിന്നും 3.60 ശതമാനവും സ്വര്‍ണത്തില്‍ നിന്നും 12.63 ശതമാനവും സ്ഥിര നിക്ഷേപത്തില്‍ നിന്നും 5.9 ശതമാനവും ആദായം ലഭിക്കും.
നിക്ഷേപം മൂന്ന് വര്‍ഷത്തേക്ക ആണെങ്കില്‍ ഇക്വിറ്റിയില്‍ നിന്നും 14.84 ശതമാനവും, ലിക്വിഡ് ഫണ്ടില്‍ നിന്നും 5.50 ശതമനവും, സ്വര്‍ണത്തില്‍ നിന്നും 13.84 ശതമാനവും, സ്ഥിര നിക്ഷേത്തില്‍ നിന്നും 6.5 ശതമാനവും ആദായം ലഭിക്കും.
അഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഇക്വിറ്റിയില്‍ നിന്നും 14.85 ശതമാനവും, ലിക്വിഡ് ഫണ്ടില്‍ നിന്നും 6.08 ശതമാനവും, സ്വര്‍ണത്തില്‍ നിന്നും 8.03 ശതമാനവും സ്ഥിര നിക്ഷേപത്തില്‍ നിന്ന് 7.0 ശതമാനവും ആദായം ലഭിക്കും.
പത്ത് വര്‍ഷം നീളുന്ന കാലവധിയിലേക്കുള്ള നിക്ഷേപത്തില്‍ നിന്നും ഇക്വിറ്റി ഫണ്ടില്‍ 10.8 ശതമാനവും, ലിക്വിഡ് ഫണ്ടില്‍ നിന്നും 7.5 ശതമാനവും സ്വര്‍ണത്തില്‍ നിന്നും 7.92 ശതമാനവും സ്ഥിര നിക്ഷേപത്തില്‍ നിന്നും 8.75 ശതമാനവും ആദായം ലഭിക്കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications