2026 അവസാനത്തില്‍ വെള്ളിവില പുതിയ ഉയരം തൊടുമോ? 2025 ല്‍ ദൃശ്യമായ വന്‍ റാലിയ്ക്ക് ശേഷം നിക്ഷേപകര്‍ സര്‍വാത്മനാ ചോദിക്കുന്ന ചോദ്യമാണിത്. 2025 ജനുവരിയില്‍ കിലോഗ്രാമിന് 87,578 രൂപയുണ്ടായിരുന്ന വെള്ളിവില, നിലവില്‍ 325000 രൂപയിലാണുള്ളത്. ഏതാണ്ട് 175 ശതമാനത്തിന്റെ വര്‍ദ്ധന. അതുകൊണ്ടുതന്നെ ലാഭമെടുപ്പ് നടത്തണമോ, അതോ നിക്ഷേപം തുടരണോ എന്ന ആശയക്കുഴപ്പത്തിലാണ് നിക്ഷേപകര്‍. ഈ സാഹചര്യത്തിലാണ് കിയോസാക്കി തന്റെ പതിവ് പ്രവചനവുമായി രംഗത്തെത്തിയത്.

വെള്ളിയുടെ പ്രധാന്യം കിയോസാക്കിയുടെ കണ്ണില്‍
വിലയേറിയ ലോഹങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളാണ് പണത്തിന്റെ ദൗത്യം നിര്‍വഹിച്ചിട്ടുള്ളതെന്നും നിലവില്‍ വെള്ളിയാണ് ആ ദൗത്യം നിര്‍വഹിക്കുന്നതെന്നും കിയോസാക്കി പറഞ്ഞു. കൂടാതെ വ്യവാസായിക യുഗത്തിലെ ഇരുമ്പിന് സമാനമാണ് നിലവില്‍ വെള്ളി. 1990 ല്‍ ഔണ്‍സിന് 5 ഡോളറായിരുന്ന വെളളി നിലവില്‍ 92 ഡോളറിലെത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യവാസായിക അസംസ്കൃതവസ്തു എന്ന നിലയിലും സമ്പാദ്യമെന്ന നിലയിലും വെള്ളിയുടെ പ്രധാന്യം വര്‍ദ്ധിച്ചിട്ടുണ്ട്.
റോബര്‍ട്ട് കിയോസാക്കിയുടെ 2026 വില പ്രവചനം
ഈ ചലനാത്മകത അടിസ്ഥാനമാക്കി, വെള്ളി 2026-ല്‍ ഔണ്‍സിന് 200 ഡോളറില്‍ എത്തുമെന്നാണ് കിയോസാക്കി വിശ്വസിക്കുന്നത്. പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഉറപ്പില്ല. എങ്കിലും നിഗമനം ഒരു നിക്ഷേപ മാര്‍ഗ്ഗമെന്ന നിലയിലും വ്യവസായിക അസംസ്കൃതവസ്തുവെന്ന നിലയിലും വെള്ളിയുടെ പ്രധാന്യം വിളിച്ചോതുന്നു.
പ്രവചനത്തിന്റെ പ്രസക്തി
ശരിയായാലും അല്ലെങ്കിലും പ്രവചനത്തിന് വലിയ പ്രധാന്യമാണ് വിദഗ്ധര്‍ നല്‍കുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നാഴ്ചയില്‍ വെള്ളി ഏതാണ്ട് 30 ശതമാനം ഉയര്‍ന്ന സാഹചര്യത്തില്‍. കേന്ദ്രബാങ്കുകള്‍ പലിശ കുറയ്ക്കുന്നതും ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് പ്രധാനമായും റാലിയെ നയിക്കുന്നത്. മൂന്നാമത്തെ ഘടകം വെള്ളിയുടെ വ്യവസായിക പ്രധാന്യമാണ്. ചാലക ശേഷി വെള്ളിയെ പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടറുകള്‍ എന്നിവയില്‍ നിര്‍ണായക ഇന്പുട്ടാക്കി മാറ്റുന്നു. ഇതോടെ ഡിമാന്റ് വര്‍ദ്ധിച്ചു. എന്നാല്‍ ലഭ്യത പരിമിതമായി തുടരുന്നു.
മറ്റ് പ്രവചനങ്ങള്‍
കിയോസാക്കി പറഞ്ഞയത്രയും വരില്ലെങ്കിലും മറ്റ് വിശകലന വിദഗ്ധരും വെള്ളിയില്‍ ബുള്ളിഷാണ്. അവര്‍ പറയുന്നതനുസരിച്ച് വെള്ളിയുടെ ന്യായവില ഔണ്‍സിന് ഈ വര്‍ഷം 74 ഡോളറായിരിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വര്‍ദ്ധനവ്. വിസ്ഡംട്രീ യൂറോപ്പിന്റെ കമ്മോഡിറ്റി ഗവേഷണ മേധാവി നിതേഷ് ഷാ പറയുന്നതനുസരിച്ച് വെള്ളി വാങ്ങാന്‍ നിക്ഷേപകര്‍ വിലകുറയുന്നവരെ കാത്തിരിക്കണം. വര്‍ഷാവസാനത്തില്‍ വെള്ളി ഏകദേശം ഔണ്‍സിന് 88 ഡോളറിലെത്തുമെന്നാണ് ഷാ പറയുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications