രാജ്യത്ത് സാധാരണക്കാർക്ക് ഏറ്റവും പ്രയോജനകരവും ലാഭകരവുമായ നിക്ഷേപ സാധ്യതകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിരവധി ആളുകളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നത്. പ്രത്യേകിച്ച് ഗ്രാമ പ്രേദശങ്ങളിലുള്ളവർ. അത്തരത്തിൽ ഒരു കൺവേർട്ടിബിൾ ഇൻഷുറൻസ് പോളിസി തിരയുന്നവരാണ് നിങ്ങളെങ്കിൽ, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (ആർപിഎൽഐ) ഗ്രാം സുവിധ സ്കീം വാഗ്ദാനം ചെയ്യുന്നു. ഗ്രാമങ്ങളിലുള്ളവരാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കൾ. നിക്ഷേപിച്ച് തുടങ്ങി അഞ്ച് വർഷത്തിന് ശേഷം ഇത് എൻഡോവ്‌മെന്റ് പ്ലാനാക്കി മാറ്റാൻ സാധിക്കുന്നതാണ് ഗ്രാം സുവിധ സ്കീം. ആറാം വർഷത്തിന് ശേഷം ഇത് ഒരു സമ്പൂർണ ലൈഫ് അഷ്വറൻസ് സ്കീം പോലെ പ്രവർത്തിക്കും.
ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം പരമ്പരാഗത നിക്ഷേപ മാർഗമാണ് എൻഡോവ്‌മെന്റ് പ്ലാനുകൾ. ഇതിൽ, പോളിസി മെച്യുരിറ്റി ആകുമ്പോൾ, പോളിസി ഉടമയ്ക്ക് മെച്യൂരിറ്റിയുടെ ആനുകൂല്യം ലഭിക്കും. ഈ കാലയളവിൽ നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പോളിസി കാലയളവിൽ അയാൾ മരിക്കുകയാണെങ്കിൽ, ആനുകൂല്യം നോമിനിയിലേക്ക് എത്തിച്ചേരും. പോളിസി ഉടമ മരിക്കുമ്പോൾ, സം അഷ്വേർഡിന്റെയും ബോണസിന്റെയും മുഴുവൻ ആനുകൂല്യവും നോമിനിക്ക് ലഭിക്കുന്നു.

19 വയസാണ് ഗ്രാം സുവിധ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഉയർന്ന പ്രായപരിധി 45 വയസുമാണ്. ഇന്ത്യാ പോസ്റ്റൽ മൊബൈൽ ആപ്പിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 20 വയസിൽ ഒരാൾ ആർപിഎൽഐ പ്രകാരം ഹോൾ ലൈഫ് അഷ്വറൻസിൽ എൻറോൾ ചെയ്തിട്ടുണ്ടെന്നും കരുതുക. സം അഷ്വറൻസ് തുക 5 ലക്ഷം രൂപയുമാണെങ്കിൽ ഏറ്റവും കുറഞ്ഞ പോളിസി ടേം 30 വർഷം എടുക്കാം. ഓരോ 1000 രൂപ നിക്ഷേപത്തിനും 60 രൂപ വാർഷിക ബോണസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അങ്ങനെ വാർഷിക ബോണസ് 30,000 രൂപ വരെ ബോണസായി ലഭിക്കും. നിലവിലെ കണക്കനുസരിച്ച് ഒരു ലക്ഷം രൂപയ്ക്ക് 12000 രൂപ ബോണസായി ലഭിക്കുന്നു. ഇതിനായി, പ്രതിമാസ പ്രീമിയം 725 രൂപയാകും, നികുതിയടക്കം ഇത് 732 രൂപയാണ് വരുക. പ്രതിദിനം 25 രൂപ മാറ്റിവെക്കുന്നതിലൂടെ 17 ലക്ഷം വരെ ഇത്തരത്തിൽ നേടാനാകും.
ബോണസിന്റെ ആകെ തുക 12 ലക്ഷം രൂപയും സം അഷ്വേർഡ് തുക 5 ലക്ഷം രൂപയുമാണ്. ഇങ്ങനെ മൊത്തം തുക 17 ലക്ഷം രൂപയാകും. 20 വയസ്സുള്ള ഒരു വ്യക്തി 60 വർഷത്തിനുള്ളിൽ മെച്യൂരിറ്റി വരുന്ന തപാൽ ഓഫീസിന്റെ ആർപിഎൽഐ സ്കീമിന് കീഴിൽ കൺവേർട്ടിബിൾ ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയിൽ 5 ലക്ഷം രൂപ അഷ്വേർഡ് തുക വാങ്ങുകയാണെങ്കിൽ, അതിന്റെ പ്രതിദിന പ്രീമിയം ആയിരിക്കും എന്നാണ് നിഗമനം. ഏകദേശം 25 രൂപ. മെച്യൂരിറ്റി ആനുകൂല്യം 17 ലക്ഷം രൂപയായിരിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications