ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് വലിയ ആദായം നേടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഇനി ആ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാം.
ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് വലിയ ആദായം നേടണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ഇനി ആ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാം. ഉപഭോക്താവിന് ചെറിയ തുക നിക്ഷേപം നടത്തുന്നതിലൂടെ വലിയ ആദായമാണ് ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതായത് വെറും 95 രൂപ ഓരോ ദിവസവും നിക്ഷേപിച്ചാല്‍ 14 ലക്ഷം രൂപയോളം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും.
ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി
രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ പോസ്റ്റ് ഓഫീസില്‍ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന പദ്ധതിയാണ് ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി. മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉപയോക്താവിന് ഒരു നിശ്ചിത തുക ലഭിക്കുകയും ചെയ്യും. ഓരോ സമയത്തും പണം ആവശ്യമായി വരുന്ന വ്യക്തികള്‍ക്കാണ് ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ഗുണകരമാകുന്നത്. മെച്യൂരിറ്റി കാലാവധിയ്ക്ക് മുമ്പ് മൂന്ന് തവണ പദ്ധതയ്ക്ക് കീഴില്‍ മണി ബാക്ക് സൗകര്യം ലഭിക്കും. ഉപയോക്താക്കള്‍ക്ക് അഷ്വര്‍ ചെയ്യുന്ന പരമാവധി തുക 10 ലക്ഷം രൂപയാണ്.
പ്രായ പരിധിയും പോളിസികളും
1995ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച അഞ്ച് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീമുകളില്‍ ഒന്നാണ് ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ രണ്ട് കാലാവധിയിലേക്കാണ് ഗ്രാമ സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. പദ്ധതിയില്‍ ചേരാനാവശ്യമായ ഏറ്റവും ചുരുങ്ങിയ പ്രായം 19 വയസ്സാണ്. 15 വര്‍ഷ പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 45 വയസ്സാണ്. അതേ സമയം 20 വര്‍ഷ പോളിസി വാങ്ങിക്കുവാനുള്ള ഉയര്‍ന്ന പ്രായ പരിധി 40 വയസ്സായാണ് നിശ്ചയിച്ചിരിക്കുന്നത്.
പോളിസി പ്രത്യേകതകള്‍
15 വര്‍ഷത്തെ പോളിസിയില്‍ ഉപയോക്താവിന് നിക്ഷേപം ആരംഭിച്ച് 6, 9, 12 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ആകെ അഷ്വര്‍ ചെയ്യുന്ന തുകയുടെ 20 ശതമാനം വീതം മണി ബാക്ക് ആയി സ്വീകരിക്കാവുന്നതാണ്. ബോണസ് ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന 40 ശതമാനം തുക മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയായതിന് ശേഷമാണ് ഉപയോക്താവിന് ലഭിക്കുക. 20 വര്‍ഷ പോളിസിയില്‍ 8,12,16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 20 ശതമാനം വീതം മണി ബാക്ക് സൗകര്യം ലഭിക്കും. ശേഷിക്കുന്ന 40 ശതമാനം ബോണസും ചേര്‍ത്ത് മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഉപയോക്താവിന് ലഭിക്കും.
95 രൂപ ദിവസം മാറ്റി വച്ചാല്‍ 14 ലക്ഷം രൂപയോളം നേടാം
25 വയസ്സ് പ്രായമുള്ള ഒരു വ്യക്തി 7 ലക്ഷം രൂപ അഷ്വര്‍ഡ് തുകയായി 20 വര്‍ഷത്തേക്കുള്ള പോളിസി വാങ്ങിച്ചുവെന്ന് കരുതുക. അയാള്‍ ഓരോ മാസവും നല്‍കേണ്ടി വരുന്ന പ്രീമിയം തുക 2,853 രൂപയായിരിക്കും. അതായത് പ്രതിദിനം 95 രൂപാ വീതം. 8, 12,16 വര്‍ഷങ്ങളില്‍ ഉപയോക്താവിന് 1.4 ലക്ഷം വീതം ലഭിക്കും. 20 വര്‍ഷം പൂര്‍ത്തിയായാല്‍ അഷ്വര്‍ ചെയ്ത തുകയായി 2.8 ലക്ഷം രൂപയും ലഭിക്കും.
ബോണസ് തുക
ഈ പദ്ധതിയില്‍ ആയിരം രൂപയ്ക്ക് 48 രൂപാ വീതം വാര്‍ഷിക ബോണസ് ലഭിക്കും. അതായത് 7 ലക്ഷം രൂപയ്ക്ക് ആകെ ലഭിക്കുന്ന ബോണസ് 33600 രൂപ. 20 വര്‍ഷത്തേക്ക് ബോണസ് തുക 6.72 ലക്ഷം രൂപയായിരിക്കും. അപ്പോള്‍ നിക്ഷേപകന് ആകെ ലഭിക്കുന്ന തുക 13.72 ലക്ഷം രൂപ. ഇതില്‍ 4.2 ലക്ഷം രൂപ മണി ബാക്ക് ആയി ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞതിനാല്‍ മെച്യൂരിറ്റി സമയത്ത് നിക്ഷേപകന്റെ കൈയ്യിലെത്തുന്ന തുക 9.52 ലക്ഷം രൂപയായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
