മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും ജനപ്രിയമായ ഓപ്ഷനുകളിലൊന്നായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാനുകൾ (എസ്ഐപി) ഉയർന്നുവന്നിട്ടുണ്ട്. ഇത് നിക്ഷേപകർക്ക് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മികച്ച വഴി നൽകുന്നുണ്ട്. പ്രതിമാസം 100 രൂപയിൽ തുടങ്ങാനുള്ള ഓപ്ഷൻ ഉപയോഗിച്ച് വ്യക്തികൾക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിക്ഷേപ തുകയും കാലാവധിയും ക്രമീകരിക്കാൻ എസ്ഐപിയിലൂടെ സാധിക്കുന്നുണ്ട്. അതായത് വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാൻ കഴിയാത്തവർക്ക് ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എസ്ഐപി-കൾ ഒരു നല്ല തിരഞ്ഞെടുപ്പാണ് എന്ന് സാരം.
എന്നാൽ പ്രതിമാസം ചെറിയ തുക നിക്ഷേപിക്കുന്നതാണോ, അല്ലെങ്കിൽ എല്ലാ ദിവസവും ചെറിയ തുക നിക്ഷേപിക്കുന്നതാണോ മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കുക എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. അതുകൊണ്ടുതന്നെ പ്രതിദിനം 100 രൂപ നിക്ഷേപിക്കുന്നതാണോ അല്ലെങ്കിൽ മാസം 3000 രൂപ നിക്ഷേപിക്കുന്നതാണോ കൂടുതൽ നേട്ടമുണ്ടാക്കാൻ സഹായിക്കുക. നമുക്ക് പരിശോധിക്കാം.

പ്രവർത്തനം എങ്ങനെ..?
ദിവസേനയുള്ള ഒരു എസ്ഐപിയിൽ, പ്രതിമാസം ഒരു തുക നിക്ഷേപിക്കുന്നതിന് പകരം എല്ലാ പ്രവർത്തി ദിവസത്തിലും മ്യൂച്വൽ ഫണ്ടുകളിൽ ഒരു ചെറിയ തുക നിക്ഷേപിക്കാം. ഉദാഹരണത്തിന്, ഓഹരി വിപണി തുറക്കുമ്പോൾ നിങ്ങൾക്ക് എല്ലാ ദിവസവും 100 രൂപ നിക്ഷേപിക്കാം. സാധാരണയായി പ്രതിമാസം 20-22 പ്രവൃത്തി ദിവസങ്ങൾ, അതായത് പ്രതിമാസം ഏകദേശം 2,200 രൂപ. മറ്റൊരു ഓപ്ഷൻ എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ 3,000 രൂപ നിക്ഷേപിക്കുക എന്നതാണ്. പ്രാഥമിക വ്യത്യാസം വാങ്ങൽ തീയതിയിലെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ നിലവിലുള്ള നെറ്റ് ആസ്തി മൂല്യം (NAV) അടിസ്ഥാനമാക്കിയുള്ളതാകാം. എൻഎവി അടിസ്ഥാനമാക്കി ഒരു മാസത്തിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മൊത്തം മ്യൂച്വൽ ഫണ്ട് യൂണിറ്റുകളെ ആശ്രയിച്ച് ഇത് വരുമാനത്തെ ബാധിച്ചേക്കാം.
നിക്ഷേപം
20 വർഷത്തേക്ക് ഒരു എസ്‌ഐപിയിൽ 100 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അയായത് അതായത് പ്രതിമാസം 2,200 രൂപ. അങ്ങനെ എങ്കിൽ ആകെ നിക്ഷപിക്കുന്ന തുക 5.28 ലക്ഷം രൂപയായിരിക്കും. 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ ലഭിക്കുന്ന വരുമാനം 14.95 ലക്ഷം രൂപയായിരിക്കും. അതായത് ആകെ 20.23 ലക്ഷം രൂപ നേടം. ഇനി പ്രതിമാസം 3000 രൂപ നിക്ഷേപിച്ചാൽ ആകെ നിക്ഷേപിക്കുന്ന തുക 7.2 ലക്ഷം രൂപയാണ്. 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ 20 വർഷം പൂർത്തിയാകുമ്പോൾ 20.39 ലക്ഷം രൂപ പലിശയായി നേടാം. അതായത് ആകെ 27.59 ലക്ഷം രൂപ നേടാം.
രണ്ട് നിക്ഷേപ സാഹചര്യങ്ങളുടെ താരതമ്യം കാണിക്കുന്നത് പ്രതിമാസം 3,000 രൂപയുടെ എസ്ഐപി വഴി നിങ്ങൾക്ക് 1.92 ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ കഴിയുമെന്നാണ്. പ്രതിദിനം 100 രൂപ നിക്ഷേപിക്കുന്നതിനേക്കാൾ 5.44 ലക്ഷം രൂപയുടെ അധിക വരുമാനം ഇത് നൽകും.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications