കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ ഭാവി ജീവിതത്തിൽ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു. നിങ്ങൾ ഒരു സർക്കാർ ജോലിയിലാണെങ്കിലും മറ്റെതെങ്കിലും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണെങ്കിലും വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ സേവിംഗ്സ് അത്യാവശ്യമാണ്. വാർദ്ധക്യ കാലത്ത് കൃത്യമായി പെൻഷൻ ലഭിക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അത്തരത്തിലുള്ള 4 പദ്ധതികളെക്കുറിച്ച് നമുക്ക് വിശദമായി അറിയാം.
1. അടൽ പെൻഷൻ യോജന
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലാണ് പദ്ധതി ആരംഭിച്ചത്. 18-നും 40-നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ സ്കീം ലഭ്യമാണ്. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. അതിനുശേഷം, അവരുടെ സംഭാവനയെ ആശ്രയിച്ച് 1,000 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും.
30 വയസ് മുതൽ പ്രതിമാസം 577 രൂപ അടൽ പെൻഷൻ യോജനയിൽ നിക്ഷേപിച്ചാൽ 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കും.

2. നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ്
18-നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്‍.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്. 60 വയസ്സ് വരെ നിക്ഷേപം ആവശ്യമുള്ള ഒരു മാർക്കറ്റ്-ലിങ്ക്ഡ് ഗവൺമെൻ്റ് സ്കീമാണ് എൻപിഎസ്. ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ ഇക്വിറ്റികള്‍ എന്നിവയിലാണ് ഇതുവഴി ഒരു ഉപഭോക്താവിന് നിക്ഷേപം നടത്താൻസാധിക്കുന്നത്.
അടിയന്തിര സാഹചര്യങ്ങളിൽ, നിങ്ങളുടെ സംഭാവനകളുടെ 60% വരെ പിൻവലിക്കാം. വാർഷിക തുക വലുതായാൽ നിങ്ങളുടെ പെൻഷൻ കൂടുതലാണ്.
3. എംപ്ലോയി പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ)
സർക്കാരിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്. ഇന്ത്യയിലെ മിക്കവാറും ശമ്പളം വാങ്ങുന്ന എല്ലാ വ്യക്തികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ അക്കൗണ്ട് ഉണ്ടായിരിക്കും. ഈ തുക വിരമിക്കലിന് ശേഷം ലഭിക്കുന്ന വരുമാനമാണ്. ഇപിഎഫ്ഒ എല്ലാ മാസവും ഒരു നിശ്ചിത തുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുകയും റിട്ടയര്‍മെന്റിന് ശേഷം അവര്‍ക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു. എല്ലാ മാസവും ഇതേ തുക ജീവനക്കാരുടെ കമ്പനിയും നല്‍കുന്നുണ്ട്. ജീവനക്കാർ മരിക്കുന്ന സാഹചര്യത്തിൽ അവരുടെ നോമിനിക്കോ ആശ്രിതർക്കോ ഈ ഫണ്ട് പിൻവലിക്കാൻ കഴിയും.
ഇപിഎഫ്ഒയിൽ നിന്ന് പെൻഷന് അർഹത നേടുന്നതിന്, നിങ്ങൾ തുടർച്ചയായി 10 വർഷമെങ്കിലും ഇപിഎസിലേക്ക് സംഭാവന നൽകിയിരിക്കണം. പെൻഷൻ തുക നിങ്ങളുടെ സംഭാവനകളെ ആശ്രയിച്ചിരിക്കുന്നു.

4. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. സിംഗിൾ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷം രൂപയും നിക്ഷേപിക്കാം.
വ്യക്തിഗത അക്കൗണ്ടിൽ പരമാവധി തുകയായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ നേടാം. 5 വർഷം കൊണ്ട് 3,33,000 രൂപ. ഇനി ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാം. 5 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം ലഭിക്കുന്ന തുക 5,55,000 രൂപ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
