വരുമാനം വരുന്ന കാലം മുതൽ നിക്ഷേപിച്ചും തുടങ്ങുന്നതാണ് മികച്ച സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം. ഇതുവഴി സാമ്പത്തിക ആസൂത്രണവും അച്ചടക്കവും കൈവരിക്കാനും സാധിക്കും. എന്നാൽ മികച്ച റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ മാർഗമെന്താണ് എന്ന ആശയക്കുഴപ്പം നിങ്ങളിലുണ്ടായേക്കാം. നിക്ഷേപിച്ചു തുടങ്ങി കഴിഞ്ഞാൽ എങ്ങനെ നിക്ഷേപം മെച്ചപ്പെടുത്താമെന്നും എത്രക്കാലംകൊണ്ട് നിക്ഷേപം വർധിപ്പിക്കാമെന്നുമുള്ള ആലോചന നിങ്ങളെ അലട്ടാനുമുള്ള സാധ്യത കൂടുതലാണ്. നിക്ഷേപിച്ചു തുടങ്ങുമ്പോൾ തന്നെ എത്രയായിരിക്കും ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ റിട്ടേൺ എന്ന് മനസിലാക്കാൻ സാധിച്ചാലോ? അതിനൊരു വഴിയുണ്ട്. ചില കണക്ക്കൂട്ടലുകളിലൂടെ നിക്ഷേപം ഇരട്ടിയാക്കാനും മൂന്നിരട്ടിയും നാലിരട്ടിയുമൊക്കെയാക്കാൻ എത്ര സമയമെടുക്കുമെന്ന് കണ്ടെത്താം.
റൂൾ ഓഫ് 72
നിക്ഷേപ കാഴ്ചപ്പാടിൽ വളരെ പ്രധാനപ്പെട്ട ഒരു ഫോർമുലയാണ് റൂൾ ഓഫ് 72. ബഹുഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും ഈ സൂത്രവാക്യം നിർദ്ദേശിക്കുകയും ഇതുപയോഗിച്ച് കൃത്യമായ കണക്കുകൂട്ടൽ നടത്തുകയും ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാൻ എത്ര സമയമെടുക്കുമെന്ന് മനസിലാക്കാൻ റൂൾ ഓഫ് 72 സഹായിക്കും. ഈ ഫോർമുല പ്രയോഗിക്കുന്നതിന്, ഒരു സ്കീമിൽ ലഭിക്കുന്ന വാർഷിക പലിശയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിനുശേഷം നിങ്ങൾ ആ പലിശയെ 72 കൊണ്ട് ഹരിക്കേണ്ടി വരും. നിങ്ങളുടെ പണം എത്ര സമയത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് ഇതിലൂടെ കണക്കാക്കാം. അതായത് നിങ്ങൾ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ പദ്ധതിയിൽ അഞ്ച് വർഷത്തേക്ക് ഒരു തുക നിക്ഷേപിക്കുകയാണെന്ന് കരുതുക. നിലവിൽ 7.5 ശതമാനമാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന്റെ പലിശ. അങ്ങനെയെങ്കിൽ 72നെ 7.5 കൊണ്ട് ഹരിച്ചാൽ നിങ്ങൾക്ക് 9.6 എന്ന ഉത്തരം ലഭിക്കും. ഈ കണക്ക് പ്രകാരം 9 വർഷവും 6 മാസവും കൊണ്ട് നിങ്ങളുടെ പണം ഇരട്ടിയാകും.

റൂൾ ഓഫ് 114
നിങ്ങളുടെ പണം എപ്പോൾ മൂന്നിരട്ടിയാകുമെന്ന് അറിയണമെങ്കിൽ, റൂൾ ഓഫ് 144 ഉപയോഗിക്കാം. ഇത് റൂൾ ഓഫ് 72 വിന് സമാനവും കണക്കുകൂട്ടലുകൾക്ക് അതേ രീതിയിൽ ഉപയോഗിക്കുകയും ചെയ്യാം. ഇവിടെയും പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ ഉദാഹരണം എടുക്കാം. പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിങ്ങളുടെ പണം മൂന്നിരട്ടിയാകാൻ എത്ര സമയമെടുക്കുമെന്ന് അറിയാൻ, നിങ്ങൾ 114നെ 7.5 ഹരിക്കുക എന്ന ഫോർമുല ഉപയോഗിക്കേണ്ടതുണ്ട്. കണക്കുകൂട്ടലിനുശേഷം, ഉത്തരം 15.2 ആയിരിക്കും, അതായത്, 7.5 ശതമാനം പലിശ നിരക്ക് അനുസരിച്ച്, നിങ്ങൾ നിക്ഷേപിച്ച പണം 15 വർഷവും 2 മാസവും കൊണ്ട് മൂന്നിരട്ടിയാകും.
റൂൾ ഓഫ് 144
ഒരു സ്‌കീമിൽ നിക്ഷേപിച്ച തുക നാലിരട്ടിയാകാൻ എത്ര സമയമെടുക്കുമെന്ന് റൂൾ ഓഫ് 144 നിയമം പറയുന്നു. നിങ്ങൾ 6 ശതമാനം പലിശ നൽകുന്ന ഒരു സ്കീമിൽ നിക്ഷേപിക്കുകയാണെന്ന് കരുതുക, തുടർന്ന് 144നെ പലിശ നിരക്കായ 6കൊണ്ട് ഹരിക്കുക. ഉത്തരം 24 ആയിരിക്കും, നിങ്ങളുടെ തുക 24 വർഷത്തിനുള്ളിൽ നാലിരട്ടിയാകും. അതേസമയം, പലിശ നിരക്ക് 7.5 ശതമാനമാണെങ്കിൽ, തുക നാലിരട്ടിയാകാൻ 19 വർഷവും 2 മാസവും എടുക്കും. പലിശ നിരക്ക് 8 ശതമാനമാണെങ്കിൽ, 18 വർഷത്തിനുള്ളിൽ തന്നെ തുക നാലിരട്ടിയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
