രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് 1995ല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം
രാജ്യത്തെ ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് 1995ല്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം ചുരുങ്ങിയ പ്രീമിയത്തില്‍ ഉയര്‍ന്ന നികുതി മുക്ത ആദായവും ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ചെറിയ തുകയിലൂടെ തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായവയാണ് ഈ പദ്ധതികള്‍.
ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം
ആര്പിഎല്ഐയിലെ ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീമിലൂടെ മണി ബാക്ക് പ്ലാനാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. സ്ഥിരമായ ആദായവും ഒപ്പം മെച്വൂരിറ്റി സമയത്ത് തുക കൈയ്യില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി അപ്രതീക്ഷിതമായി മരണപ്പെട്ടാല്‍ ആദായം ബോണസും ചേര്‍ത്ത് മുഴുവന്‍ തുകയും ഒറ്റത്തവണയായി നോമിനിയ്ക്കോ പ്രസ്തുത വ്യക്തിയുടെ നിയപരമായ പിന്‍ഗാമിക്കോ നല്‍കുകയാണ് ചെയ്യുക.
പ്രത്യേകതകള്‍
ഓരോ കാലയളവിലും പണം ആവശ്യമുള്ളവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് 3 തവണ മണി ബാക്ക് സൗകര്യം ലഭിക്കും. 10 ലക്ഷം രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുന്ന പരമാവധി തുക. 15 വര്‍ഷം, 20 വര്‍ഷം എന്നിങ്ങനെ രണ്ട് കാലാവധിയിലേക്കാണ് പദ്ധതിയുള്ളത്. 19 വയസ്സാണ് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. 15 വര്‍ഷ കാലാവധിയുള്ള പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും ഉയര്‍ന്ന പ്രായം 45 വയസ്സാണ്. അതേ സമയം 20 വര്‍ഷ പദ്ധതിയില്‍ ചേരാനുള്ള പരമാവധി പ്രായം 40 വയസ്സുമാണ്.
പോളിസികള്‍
15 വര്‍ഷ പോളിസിയില്‍ 6,9,12 വര്‍ഷങ്ങളില്‍ ആകെ അഷ്വര്‍ ചെയ്ത തുകയുടെ 20 ശതമാനം വീതം മണി ബാക്ക് ആയി ഉപയോക്താവിന് ലഭിക്കും. ബാക്കി 40 ശതമാനം പോളിസി കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം ബോണസ് ഉള്‍പ്പെടെ നിക്ഷേപകന് നല്‍കും. 50 വര്‍ഷ പോളിസിയില്‍ 8,12,16 വര്‍ഷങ്ങളില്‍ ആകെ അഷ്വര്‍ ചെയ്ത തുകയുടെ 20 ശതമാനം വീതം മണി ബാക്ക് ലഭിക്കും. ബാക്കി 40 ശതമാനം 20 വര്‍ഷത്തെ പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബോണസ് തുകയും ചേര്‍ത്ത് ഉപയോക്താവിന് ലഭിക്കും.
നിക്ഷേപിച്ചാല്‍ എത്ര തുക നേടാം?
25 വയസ്സുള്ള ഒരു വ്യക്തി 20 വര്‍ഷത്തെ പോളിസി വാങ്ങിച്ചുവെന്ന് കരുതുക. 10 ലക്ഷമാണ് അഷ്വര്‍ ചെയ്ത തുക. 10 വര്‍ഷത്തേക്ക് അയാള്‍ നല്‍കേണ്ടി വരുന്ന പ്രതിവര്‍ഷ പ്രീമിയം തുക 57,350 രൂപയായിരിക്കും. മാസത്തിലോ, പാദ വാര്‍ഷികമായോ, അര്ധവാഷികമായോ അങ്ങനെ ഉപയോക്താവിന്റെ സൗകര്യപ്രദമായ രീതിയില്‍ പ്രീമിയം അടവ് രീതി തെരഞ്ഞെടുക്കാം.
മെച്യൂരിറ്റി തുകയ്ക്കൊപ്പം ബോണസും
8,12,16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉപയോക്താവിന് 2 ലക്ഷം രൂപാ വീതം ലഭിക്കും. 20ാം വര്‍ഷം അവസാനിക്കുമ്പോള്‍ ബാക്കി 4 ലക്ഷവും ബോണസും ചേര്‍ന്നുള്ള തുകയും ലഭിക്കും. 1000 രൂപയ്ക്ക് 47 രൂപയാണ് നിലവില്‍ വാഗ്ദാനം ചെയ്യുന്ന ബോണസ്. അങ്ങനെയാണെങ്കില്‍ ഇവിടെ മെച്യുരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 9.40 ലക്ഷം രൂപയാണ് ലഭിക്കുക. 20 വര്‍ഷം കൊണ്ട് ഉപയോക്താവിന് ലഭിക്കുന്ന ആകെ തുക 19.40 ലക്ഷം രൂപയാണ്. പോളിസി കാലയളവില്‍ ആകെ അടയ്ക്കുന്ന പ്രീമിയം തുക 11.47 ലക്ഷം രൂപ വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
