ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥ

യുപിഎസ്‌സി (യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) പരീക്ഷ വിജയിച്ച് ഒരു ഐഎഎസ് ഓഫീസറാകണമെന്ന ആഗ്രഹം രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്‌നമാണ്. എന്നാല്‍ ഐഎഎസ് ഓഫീസായി ഔദ്യോഗിക ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോകുമ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുപിഎസ്‌സി (യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) പരീക്ഷ വിജയിച്ച് ഒരു ഐഎഎസ് ഓഫീസറാകണമെന്ന ആഗ്രഹം രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്‌നമാണ്. എന്നാല്‍ ഐഎഎസ് ഓഫീസായി ഔദ്യോഗിക ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴും സ്വമേധായാ അതില്‍ നിന്നും വിരമിച്ച് സ്വന്തം അഭിവാഞ്ജകള്‍ക്ക് പുറകേ പോകുന്ന അപൂര്‍വം ചില വ്യക്തിത്വങ്ങളും നമുക്ക് മുന്നിലുണ്ട്.

 

 

ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥ

ഫോട്ടോ: കടപ്പാട്

അങ്ങനെ നീണ്ട കാലത്തെ സിവില്‍ സര്‍വീസ് ഉദ്യോഗത്തില്‍ നിന്നും സ്വന്തം താത്പര്യ പ്രകാരം വിടുതല്‍ വാങ്ങി തന്റെ ഇഷ്ടങ്ങളിലേക്ക് സധൈര്യം ചുവടുവച്ച ഒരാളെപ്പറ്റിയാണ് ഇവിടെ പറയുവാന്‍ പോകുന്നത്. 34 വര്‍ഷത്തെ സേവന കാലയളവിന് ശേഷമാണ് മധ്യപ്രദേശ് കേഡറിലെ 1982 ബാച്ച് ഐഎഎസ് ഓഫീസറായ പ്രവേശ് ശര്‍മ സര്‍വീസില്‍ നിന്നും സ്വമേധയാ റിട്ടയര്‍ ചെയ്യുന്നത്.

 

Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!

എന്നാല്‍ റിട്ടയര്‍ ചെയ്ത് ശിഷ്ടകാലം വെറുതേ കഴിയുവാനായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശം. ഐഎഎസുകാനായിരുന്ന അദ്ദേഹം ഒരു സ്റ്റാര്‍ട്ട് അപ്പ് സംരഭം ആരംഭിച്ചു. 2016ലാണ് സബ്‌സി വാല എന്ന പേരിലുള്ള പഴം പച്ചക്കറി വിപണന ശൃംഖലയ്ക്ക് പ്രവേശ് ശര്‍മ തുടക്കമിടുന്നത്. പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം കര്‍ഷകരില്‍ നിന്നും നേരിട്ട് ആവശ്യക്കാരില്‍ എത്തിക്കുന്നുവെന്നതാണ് സബ്‌സിവാല സ്റ്റാര്‍ട്ട് അപ്പ് സംരഭത്തിന്റെ സവിശേഷത.

Also Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂ

പച്ചക്കറിക്കച്ചവടക്കാരിലൂടെയും പലവ്യഞ്ജന കടകളിലൂടെയുമാണ് സബ്‌സിവാല അവരുടെ പച്ചക്കറികളും പഴങ്ങളും വില്‍പ്പന നടത്തുന്നത്. പാനിപ്പത്ത്, ഭക്വാര്‍പൂര്‍, ആഗ്ര, ഇന്‍ഡോര്‍, നാകിക്, റംദ എന്നിവടങ്ങളിലെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നും നേരിട്ട് സംഭരിക്കുന്നവയാണ് സബ്‌സിവാലയുടെ മൂന്നില്‍ രണ്ട് ഭാഗം ഉത്പ്പന്നങ്ങളും.

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഉപരി പഠനം നേടിയ ശര്‍മ മധ്യപ്രദേശിലെ കാര്‍ഷിക സെക്രട്ടറിയായും ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഇന്ത്യ പ്രതിനിധിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം അഥവാ എസ്എഫ്എസിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തും 5 വര്‍ഷത്തോളം അദ്ദേഹമുണ്ടായിരുന്നു. അങ്ങനെ ആകെ 18 വര്‍ഷത്തെ അനുഭവ സമ്പത്ത് അദ്ദേഹത്തിന് കാര്‍ഷിക മേഖലയുമായി അനുബന്ധിച്ചുണ്ട്.

Also Read : എസ്ബിഐ ഉള്‍പ്പെടെ 7 ബാങ്കുകളില്‍ 6 മാസത്തേക്ക് വലിയ നേട്ടങ്ങള്‍; ഓഫറുകള്‍ അറിയേണ്ടേ?

വെണ്ടയുടെ അറ്റം പൊട്ടിച്ചു നോക്കി അതിന്റെ മൂപ്പ് കണക്കാക്കുകയും, തക്കാളി ഞെക്കി നോക്കി അതിന്റെ ഗുണമേന്മ പരിശോധിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ പച്ചക്കറി ഉപയോക്താക്കള്‍ക്ക് സബ്‌സി വാല സംരംഭം ആദ്യം സംശയമുണ്ടാക്കുക സ്വാഭാവികം. എന്നാല്‍ പരമ്പരാഗത പച്ചക്കറി വില്‍പ്പന ശൈലികളെയെല്ലാം പൊളിച്ചെഴുതുവാന്‍ തനിക്ക് സാധിക്കുമെന്ന വിശ്വാസം പ്രവേശ് ശര്‍മയ്ക്കുണ്ടായിരുന്നു. അത് കൂടാതെ ഡല്‍ഹിയിലെ മുന്‍നിര വിതരണക്കാരായ മദര്‍ ഡയറിയുടെ മാര്‍ക്കറ്റ് ലീഡിംഗ് ബ്രാന്‍ഡായ സഫലിനേക്കാളും കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ നല്‍കുവാനും സബ്‌സിവാലയ്ക്ക് കഴിഞ്ഞു.

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

നിലവില്‍ സബ്‌സിവാലയ്ക്ക് രണ്ട് സ്വന്തം സ്റ്റോറുകള്‍ ഉള്‍പ്പെടെ 32 ഔട്ട്‌ലെറ്റുകള്‍ ഡല്‍ഹിയിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അത് 100 ആയി വര്‍ധിക്കുമെന്നും, അടുത്ത മാര്‍ച്ച് അവസാനിക്കുമ്പോഴേക്കും ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആയി ഉയരുമെന്നും ശര്‍മ പ്രതീക്ഷിക്കുന്നു.

Read more about: success story
English summary

Sabziwala start-up: the success story of Pravesh Sharma who retired from civil service goes viral | ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥ

Sabziwala start-up: the success story of Pravesh Sharma who retired from civil service goes viral
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X