ആൺകുട്ടികൾക്കും വേണം സുരക്ഷിത നിക്ഷേപം; പോസ്റ്റ് ഓഫീസിന്റെ 5 കിടിലൻ പദ്ധതികൾ

ആണ്‍ക്കുട്ടികള്‍ക്ക് സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിനായി നിക്ഷേപ പദ്ധതികള്‍ നോക്കുന്നവരാണ് നിങ്ങളെങ്കില്‍ വൈവിധ്യമാര്‍ന്ന പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഈ സ്‌കീമുകള്‍ ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിനുള്ള സുരക്ഷിതമായ നിക്ഷേപ പദ്ധതികളുമാണ്.

എന്താണ് ആണ്‍ക്കുട്ടികള്‍ക്കുള്ള പോസ്റ്റ് ഓഫീസ് സ്‌കീം?

ഒരു ആണ്‍ക്കുട്ടിക്ക് സുസ്ഥിരവും സുരക്ഷിതവുമായ സാമ്പത്തിക അടിത്തറ നല്‍കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമ്പാദ്യ പദ്ധതിയാണിത്. രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ ഈ പദ്ധതികള്‍ ലഭ്യമാണ്.

വിവാഹം, വിദ്യാഭ്യാസം, ബിസിനസ് കെട്ടിപ്പടുക്കല്‍ തുടങ്ങി നിങ്ങളുടെ മകന്റെ ഭാവി ആവശ്യങ്ങള്‍ക്കായി മികച്ച ഒരു നിക്ഷേപം സ്വരൂപിക്കാന്‍ ഈ പദ്ധതികള്‍ നിങ്ങളെ സഹായിക്കുന്നു. ആണ്‍ക്കുട്ടികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായുള്ള മികച്ച 6 സ്‌കീമുകള്‍ നോക്കാം:

ആൺകുട്ടികൾക്കും വേണം സുരക്ഷിത നിക്ഷേപം; പോസ്റ്റ് ഓഫീസിന്റെ 5 കിടിലൻ പദ്ധതികൾ

1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതികളില്‍ ഏറ്റവും ജനപ്രിയമായ പദ്ധതിയാണിത്. ഈ സ്‌കീം നികുതി ആനുകൂല്യങ്ങളും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളും വഴി സാമ്പത്തിക സുരക്ഷയും സമ്പത്തും പ്രോല്‍സാഹിപ്പിക്കുന്നു. 1968ല്‍ ആരംഭിച്ച ഈ പദ്ധതി ആണ്‍ക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായ ഒരു സേവിങ്‌സ് പദ്ധതിയാണ്.

2. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി)

പ്രശസ്തമായ സേവിങ്‌സ് സ്‌കീമായ എന്‍.എസ്.സി നിശ്ചിത പലിശ നിരക്കില്‍ ഫണ്ടുകള്‍ നിര്‍മ്മിക്കാനുള്ള സുരക്ഷിതമായ പ്ലാറ്റ്‌ഫോമാണ്. 5 വര്‍ഷ മെച്യൂരിറ്റി കാലയളവുള്ള ഈ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാങ്ങാന്‍ എളുപ്പമാണ്.

3. പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ് (ആര്‍.ഡി)

പ്രതിമാസം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷിതമായ വരുമാനം നല്‍കുന്ന പദ്ധതിയാണിത്. നിക്ഷേപ തുകയ്ക്ക് പരിധി ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ക്ക് അവരവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള പണം നിക്ഷേപിക്കാവുന്നതാണ്.

4. കിസാന്‍ വികാസ് പത്ര (കെ.വി.പി)

ഗ്രാമപ്രദേശത്തുള്ള ആണ്‍ക്കുട്ടികളെ ലക്ഷ്യമിട്ടുള്ള ജനപ്രിയ സമ്പാദ്യ പദ്ധതിയാണ് കെ.വി.പി. ഗ്യാരണ്ടീഡ് റിട്ടേണുകളോടെ പണം നിക്ഷേപിക്കാനുള്ള സുരക്ഷിതമായ പദ്ധതിയാണിത്. നിശ്ചിത മെച്യൂരിറ്റി കാലയളവുള്ള ഈ പദ്ധതി ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.

5. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം (പി.ഒ.എം.ഐ.എസ്)

വ്യക്തികള്‍ക്ക് സ്ഥിരമായ പ്രതിമാസ വരുമാനം നല്‍കുന്നതിനായി ആരംഭിച്ച സര്‍ക്കാര്‍ പിന്തുണയുള്ള അറിയപ്പെടുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ സ്‌കീമിന് 5 വര്‍ഷത്തെ നിശ്ചിത കാലാവധിയുണ്ട്. സ്ഥിരമായ പലിശ വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ഇത് ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ ഓപ്ഷനാണ്.

നികുതി ആനുകൂല്യങ്ങള്‍, ഉറപ്പുള്ള വരുമാനം, മികച്ച പലിശ എന്നിവ പരിഗണിച്ച് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന നിരവധി പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് യോജിക്കുന്നവ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് നിങ്ങളുടെ കുട്ടിക്ക് മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനായി സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X