ഇന്ത്യയിലെ ഏറ്റവും തിരിച്ചറിയൽ രേഖയാണ് ആധാർ. നിലവിൽ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ ഒരു പ്രധാന ഘടകമാണ്. പക്ഷേ ഈ ആധാർ ഒരേ സമയം വഞ്ചനാപരമായ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിലോ, അല്ലെങ്കിൽ ഇൻ്റർനെറ്റ് കഫേകളിലോ നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ പങ്കിടാതിരിക്കുക. എന്നാൽ അത്തരത്തിൽ ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അവ ഡി-ലിങ്ക് ചെയ്യാനും സാധിക്കും. ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
ആധാർ സ്ഥിരീകരണത്തിൻ്റെ ചരിത്രം പരിശോധിക്കുക
യുഐഡിഎഐ ഔദ്യോഗിക വെബ്‌സൈറ്റിൽ ആദ്യം ലോഗിൻ ചെയ്‌യുക. ഇതിൽ "ആധാർ ഒതൻ്റിക്കേഷൻ ഹിസ്റ്ററി" എന്ന ഓപ്ഷൻ തുറക്കുക. നിങ്ങളുടെ ആധാർ ഇ-കെവൈസിക്കായി എത്ര തവണ ആധാർ സ്ഥിരീകരണം നടത്തിയെന്ന് ഇതിൽ നിന്നും മനസിലാക്കാം. ഇതിലൂടെ നിങ്ങളറിയാതെ ആരെങ്കിലും ആധാർ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ സാധിക്കും.
ടെലികോം ദാതാവുമായി ബന്ധപ്പെടുക
ടെലികോം ഇപ്പോൾ മൊബൈൽ കെവൈസിക്ക് ആധാർ ആവശ്യപ്പെടുന്നില്ല. അതിനാൽ നിങ്ങൾക്ക് പാൻ കാർഡോ വോട്ടർ ഐഡിയോ എടുത്തോ സമീപത്തുള്ള ടെലികോം ഓപ്പറേറ്ററുമായി ബന്ധപ്പെടുക. അവരുടെ രേഖകളിൽ നിന്ന് നിങ്ങളുടെ ആധാർ നീക്കം ചെയ്യാൻ അവരോട് ആവശ്യപ്പെടാം.

വാലറ്റുകളിൽ നിന്നും ഫിൻടെക് ആപ്പുകളിൽ നിന്നും ആധാർ നീക്കം ചെയ്യാം
2018 ലെ സുപ്രീം കോടതി വിധിക്ക് ശേഷം, ഭൂരിഭാഗം ഉപഭോക്തൃ വാലറ്റുകൾക്കും ആധാർ നിർബന്ധമില്ല. പേടിഎം, ഫോൺപേ തുടങ്ങിയ എല്ലാ ആപ്പുകളിലും നിങ്ങൾ നൽകിയ കെവൈസി അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ വീണ്ടും പരിശോധിക്കുക. ഇതിൽ നിന്നും നിങ്ങളുടെ ആധാർ മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്യുക. ഇല്ലെങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഡീലിങ്ക് ചെയ്യാൻ ഔദ്യോഗികമായി ആവശ്യപ്പെടാം.
ആധാറിന് പകരം മറ്റൊരു ഐഡി നൽകാം
ആധാർ നീക്കം ചെയ്തതിനുശേഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസോ പാസ്‌പോർട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും രേഖയോ നൽകാൻ സാധിക്കും. ഈ രേഖകൾ നൽകി പുനഃപരിശോധന നടത്തുന്നതിനിടെ ചില ആപ്പുകൾ ഒരു വീഡിയോയോ സെൽഫിയോ ആവശ്യപ്പെട്ടേക്കാം. ഇത് ആപ്പിൻ്റെ സേവനം വീണ്ടെടുക്കാൻ അത്യാവശ്യമാണ്.
മാസ്ക്ഡ് ആധാർ അല്ലെങ്കിൽ വെർച്വൽ ഐഡി
നിങ്ങളുടെ ആധാർ രേഖക്ക് പകരം, ഒരു മാസ്ക്ഡ് ആധാർ അല്ലെങ്കിൽ ഒരു താൽക്കാലിക വെർച്വൽ ഐഡി ഉപയോഗിക്കുക. രണ്ടും സ്ഥിരീകരണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ നൽകുമ്പോൾ തട്ടിപ്പു നടത്തുന്നവർക്ക് നിങ്ങളുടെ ആധാറിൻ്റെ മൊത്തം നമ്പറും ലഭിക്കില്ല. ഇത് സുരക്ഷിത ഇടപാടുകൾക്ക് സഹായിക്കുന്നു.
ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ഐഡൻ്റിറ്റി ഉപയോഗിച്ച് പല തരത്തിലുള്ള തട്ടിപ്പുകളാണ് ആളുകൾ നടത്തുന്നത്. ഇതിന് നിങ്ങളുടെ ആധാറിൻ്റെ 12 അക്ക നമ്പർ തന്നെ ധാരാളം. അതിനാൽ ആധാർ കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications