കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷനേടാം?

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയില്‍ രാജ്യം ഉഴറുമ്പോഴും നിലവിലെ സാഹചര്യത്തില്‍ നിന്നും പരമാവധി മുതലെടുപ്പുകള്‍ നടത്തുന്നതിനായി അധിക സമയം പണിയെടുക്കുകയാണ് സൈബര്‍ ക്രിമിനലുകള്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയില്‍ രാജ്യം ഉഴറുമ്പോഴും നിലവിലെ സാഹചര്യത്തില്‍ നിന്നും പരമാവധി മുതലെടുപ്പുകള്‍ നടത്തുന്നതിനായി അധിക സമയം പണിയെടുക്കുകയാണ് സൈബര്‍ ക്രിമിനലുകള്‍. വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിന്റെ പേരിലും മറ്റ് ധനസഹായങ്ങള്‍ നല്‍കുന്നതിന്റെ പേരിലും ഇതിനോടകം തന്നെ പല തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെ വേഷമായിരുന്നു അക്കാലത്ത് കൂടുതലായും സൈബര്‍ ക്രിമിനലുകള്‍ എടുത്തണിഞ്ഞിരുന്ന വേഷം. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ട് ആയ പിഎം കെയേര്‍സ് ഫണ്ടിന് വ്യാജ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) തയ്യാറാക്കി വരെ തട്ടിപ്പുകള്‍ നടത്തിയിരുന്നു.

സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു

സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു

2021 ഫെബ്രുവരി മുതല്‍ 2021 വരെ 120 മില്യണ്‍ ആള്‍ക്കാര്‍ സൈബര്‍ തട്ടിപ്പുകള്‍ ഇരയായിട്ടുണ്ട് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായി തുടരുകയും ആള്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോമും, ഓണ്‍ലൈന# പണ ഇടപാടുകളുമൊക്കെ കൂടുതലായി തെരഞ്ഞെടുക്കുകയും ചെയ്യുന്നതിനാല്‍ ഈ വര്‍ഷം സെബര്‍ തട്ടിപ്പുകളുടെ എണ്ണം ഭീകരമാം വിധം വര്‍ധിക്കുവാനാണ് സാധ്യത. ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ വ്യാപകമായി.

ഓണ്‍ലൈന്‍ ഇടപാടുകളിലെ വര്‍ധനവ് മുതലെടുക്കുന്നു

ഓണ്‍ലൈന്‍ ഇടപാടുകളിലെ വര്‍ധനവ് മുതലെടുക്കുന്നു

ഗ്രാമ പ്രദേശങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ വഴിയുള്ള ഓണ്‍ലൈന്‍ പണ ഇടപാടുകള്‍ സ്വഭാവികമെന്നോണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതേ സമയം ഉപയോക്താക്കള്‍ക്ക് സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് മതിയായ അറിവോ ബോധവത്ക്കരണമോ ഇത് വരെ ലഭിച്ചിട്ടില്ല. ഇതാണ് എളുപ്പത്തില്‍ സാധാരണക്കാരെ തട്ടിപ്പിന് ഇരയാക്കുവാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് സാധിക്കുന്നത്. ഓരോ സമയത്തും പുതിയ പുതിയ തട്ടിപ്പുകളുമായാണ് സൈബര്‍ തട്ടിപ്പുകാര്‍ രംഗപ്രവേശനം ചെയ്യുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിസൈബര്‍ തട്ടിപ്പുകാര്‍ നടത്തുന്ന ചില പ്രധാന തട്ടിപ്പുകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

 കോവിഡ് പരിശോധന

കോവിഡ് പരിശോധന

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വലിയ അളവില്‍ വര്‍ധിക്കുന്നതിനാല്‍ പരിശോധനാ ലാബുകള്‍ക്ക് പലപ്പോഴും ആവശ്യത്തിനനുസരിച്ച് മതിയായ എണ്ണം പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ അടിയന്തിര സാഹചര്യത്തെയാണ് സൈബര്‍ തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ആള്‍ക്കാര്‍ അവര്‍ക്ക് വലിയ പരിചയമില്ലാത്ത ലാബുകളില്‍ പരിശോധന നടത്താനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും തട്ടിപ്പുകാര്‍ വീടുകളിലെത്തി പരിശോധനയ്ക്കായുള്ള സാമ്പിള്‍ ശേഖരിക്കുക വരെ ചെയ്യും. ശേഷം അവരെക്കുറിച്ച് യാതൊരു വിവരം ഇല്ലാതിരിക്കുകയോ, അല്ലെങ്കില്‍ ഉപയോക്താവിന് ഒരു വ്യാജ റിപ്പോര്‍ട്ട് അയച്ചു നല്‍കുകയുമാണ് ചെയ്യുന്നത്.

പരിശോധന അംഗീകൃത ലാബുകളില്‍ മാത്രം

പരിശോധന അംഗീകൃത ലാബുകളില്‍ മാത്രം

എപ്പോഴും കോവിഡ് പരിശോധനയ്ക്കായി ബുക്ക് ചെയ്യുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അംഗീകാരമുള്ള ലാബുകളില്‍ മാത്രമായിരിക്കും. ഇനി ഏതെങ്കിലും പുതിയ ലാബ് ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ആ കമ്പനിയുടെ പേരും ഒപ്പം തട്ടിപ്പ് എന്ന് വാക്ക് കൂടെ ചേര്‍ത്ത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കുന്നത് നല്ലതാണ്. പ്രസ്തുത കമ്പനി ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആരെങ്കിലും അത് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയും നിങ്ങള്‍ക്കത് കണ്ടെത്തുവാനും അതുവഴി സാധിക്കും.

വ്യാജ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍

വ്യാജ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍

വാക്‌സിനേഷനുകള്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ അതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. കോ വിന്‍ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷനും ബുക്കിംഗുകളും നടത്തുന്നത്. എന്നാല്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് അതുവഴി ബുക്കിംഗിനായി ആളുകളില്‍ നിന്നും പണം തട്ടുന്ന പരിപാടിയും സൈബര്‍ തട്ടിപ്പുകാര്‍ നടത്തിവരുന്നുണ്ട്. ഇതിനായി സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളും തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യാറുണ്ട്. അവര്‍ വ്യക്തികളോട് വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യുവാനും ആവശ്യപ്പെടുകയും ചെയ്യും. അതിനാല്‍ തന്നെ വെബ്‌സൈറ്റുകളും അപ്ലിക്കേഷനുകളും ഡൗണ്‍ോഡ് ചെയ്ത് ഉപയോഗിക്കുമ്പോള്‍ അത് സര്‍ക്കാര്‍ അംഗീകൃത പ്ലാറ്റ്‌ഫോമുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വ്യക്തിഗത വിവരങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

വ്യക്തിഗത വിവരങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

ഒപ്പം നിങ്ങളുടെ രേഖകളെല്ലാം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ ആധാര്‍, പാന്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പല രീതിയില്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി അവര്‍ നിങ്ങളുടെ പേരില്‍ വായ്പകള്‍ എടുക്കുകയോ, ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് നിയമാനുസൃതമല്ലാത്ത പണ ഇടപാടുകള്‍ നടത്തുകയോ സ്വംസ്വാപ്പ് തട്ടിപ്പുകള്‍ നടത്തുകയോ ഒക്കെ ചെയ്‌തേക്കാം.

ഡൊണേഷനുകളും ചാരിറ്റികളും

ഡൊണേഷനുകളും ചാരിറ്റികളും

നവമാധ്യമങ്ങളില്‍ മുഴുവര്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചുള്ള പലതരം അപേക്ഷകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. സഹായം ആവശ്യമുള്ള ഇത്തരക്കാര്‍ക്ക് നാം പലരും സഹായം നല്‍കുകയും നമ്മുടെ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രസ്തുത സന്ദേശം പങ്് വച്ച് സഹായം നടത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ വ്യാജ അഭ്യര്‍ത്ഥനകളുമായി സൈബര്‍ ക്രിമിനലുകളും രംഗത്തുണ്ടെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. നിങ്ങള്‍ക്ക് ചാരിറ്റിയ്ക്കായി പണം നല്‍കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഏതെങ്കിലും എന്‍ജിഒ വഴി നടത്തുന്നതായിരിക്കും അഭികാമ്യം. ഇനി വ്യക്തികള്‍ക്കാണ് നല്‍കുന്നതെങ്കില്‍ നിങ്ങള്‍ക്ക് വിശ്വസനീയതയുള്ള വ്യക്തികള്‍ക്ക് മാത്രം പണം കൈമാറുക.

മറ്റ് തട്ടിപ്പുകള്‍

മറ്റ് തട്ടിപ്പുകള്‍

ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അതുവഴി സുഹൃത്തുക്കളോടും ഫോളേവേഴ്‌സിനും പണം ആവശ്യപ്പെടുന്ന തട്ടിപ്പും സൈബര്‍ ക്രിമിനലുകള്‍ നടത്താറുണ്ട്. അതിനാല്‍ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരെങ്കിലും നിങ്ങളോട് പണം ആവശ്യപ്പെടുകയാണെങ്കില്‍ അത് അതേ വ്യക്തി തന്നെയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പണം നല്‍കുക. അസ്വഭാവികമായി തോന്നുന്ന ലിങ്ക്കളോ, വെബ്‌സൈറ്റ് അഡ്രസ്സോ വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രം ക്ലിക്ക് ചെയ്യുക.

Read more about: money
English summary

safety measures for protecting your self from the cyber crimes in this covid time |കോവിഡ് കാലത്ത് സൈബര്‍ തട്ടിപ്പുകളില്‍ നിന്നും എങ്ങനെ രക്ഷനേടാം?

safety measures for protecting your self from the cyber crimes in this covid time
Story first published: Friday, April 30, 2021, 14:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X