സ്വയം തൊഴിൽ ചെയ്യുന്നവരേക്കാൾ എളുപ്പത്തിൽ പ്രതിമാസ വരുമാനം വാങ്ങുന്നവർക്ക് വ്യക്തിഗത വായ്പകൾ ലഭിക്കുന്നുണ്ട്. വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കു പോലും സ്ഥിര വരുമാനമുള്ള ജോലിക്കാരെ പരിഗണിക്കാൻ താത്പര്യം കൂടുതലാണ്. നിക്ഷേപകൻ്റെ സാലറി സ്ലിപ്പും, ബാങ്ക് സ്റ്റേറ്റ്മെൻ്റും മാത്രം നൽകിയാൽ വായ്പ ഉറപ്പാക്കാനും സാധിക്കും. ബാങ്കുകളും എൻബിഎഫ്‌സികളും ശമ്പളക്കാരായ ജോലിക്കാരുടെ ക്രെഡിറ്റ് യോഗ്യത എളുപ്പത്തിൽ മനസിലാക്കുന്നു.
വായ്പാ അപേക്ഷ വേഗത്തിൽ അംഗീകരിക്കും
സാലറി സ്ലിപ്പ്, ഫോം 16, അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവയിലൂടെ വരുമാന തെളിവ് സമർപ്പിക്കാൻ കഴിയും. ഈ രേഖകൾ സമർപ്പിച്ചാൽ വായ്പ നൽകുന്നവർക്ക് പെട്ടെന്ന് തന്നെ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കാനും, അത് അംഗീകരിക്കാനും സാധിക്കും. എന്നാൽ നിങ്ങളൊരു സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ, ജിഎസ്ടി റിട്ടേണുകൾ, നികുതി റിട്ടേണുകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ഈ രേഖകളെല്ലാം പരിശോധിക്കാൻ സമയമെടുക്കും. അതിനാലാണ് ശമ്പളക്കാരായ ആളുകൾക്ക് വായ്പാ അംഗീകാരം പെട്ടെന്ന് പൂർത്തിയാവുന്നത്.

ക്രെഡിറ്റ് സ്കോർ മനസിലാക്കാൻ സാധിക്കും
ശമ്പളം വാങ്ങുന്ന വ്യക്തികൾ പല തരത്തിലുള്ള ബാങ്ക് ഇടപാടുകൾ നടത്തുന്നുണ്ട്. അവർ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയും, അവ ഇഎംഐ മാർഗത്തിലൂടെ തിരിച്ചടക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അതിനു കാരണം എല്ലാമാസവും സ്ഥിരമായ വരുമാനം ലഭിക്കുന്നതു കൊണ്ടാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി നടത്തിയാൽ അത് മികച്ച ക്രെഡിറ്റ് സ്കോർ ലഭിക്കാൻ കാരണമാവും. വായ്പക്ക് അപേക്ഷിക്കുമ്പോൾ ഈ ഉയർന്ന ക്രെഡിറ്റ് സ്കോർ വായ്പാദാതാവിന് കാണാൻ സാധിക്കും. ഇതും നിങ്ങളുടെ വായ്പാ അംഗീകാരം എളുപ്പത്തിൽ നടക്കാൻ കാരണമാവും.
സ്ഥിരമായ വരുമാനം വ്യക്തിഗത വായ്പ ഉറപ്പാക്കുന്നു
നിങ്ങളൊരു സർക്കാർ ജീവനക്കാരനോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നയാളോ, അല്ലെങ്കിൽ എല്ലാ മാസവും സ്ഥിരമായി വരുമാനം ലഭിക്കുന്ന ജോലിക്കാരനോ ആണെങ്കിൽ വ്യക്തിഗത വായ്പകൾ നിരസിക്കാനുള്ള സാധ്യത വളരെ കുറവാണ്. സ്ഥിരമായി വരുമാനം ലഭിക്കുന്നവരായതിനാൽ ഇഎംഐകൾ കൃത്യസമയത്ത് തന്നെ തിരിച്ചടക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്ന് വായ്പാദാതാക്കൾക്ക് മനസിലാവുന്നു. അതും വായ്പ പെട്ടെന്ന് അംഗീകരിക്കാൻ കാരണമാവുന്നു.
ഇക്കാരണത്താൽ മിക്ക ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളും ഫിൻടെക്കുകളും ശമ്പളക്കാരായ ഉപഭോക്താക്കൾക്കാണ് ഇൻസ്റ്റൻ്റ് വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. ഫ്രീലാൻസർമാരോ, മറ്റ് സ്ഥിരമായി ഒരേ വരുമാനം ലഭിക്കാത്ത വ്യക്തികൾക്കോ ഇത്തരം വായ്പാ അപേക്ഷകൾ നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.
പൊതുവേ വ്യക്തിഗത വായ്പകൾ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും തിരിച്ചടവ് ശേഷിയും മനസിലാക്കിയ ശേഷമാണ് അനുവദിക്കുന്നത്. എന്നാൽ കണക്കുകൾ പ്രകാരം സ്ഥിരമായ വരുമാനം ലഭിക്കുന്നവർക്ക് ഈ വായ്പകളുടെ തിരിച്ചടവുകൾ മുടക്കമില്ലാതെ തിരിച്ചടക്കാൻ സാധിക്കുമെന്നാണ് വായ്പാദാതാക്കൾ മനസിലാക്കുന്നത്. അതിനാലാണ് ശമ്പളക്കാരായ വ്യക്തികൾക്ക് ഇത്തരം വായ്പകൾ ഇൻസ്റ്റൻ്റായി ലഭിക്കുന്നത്.
എന്നാൽ അതിനർത്ഥം സ്വയം തൊഴിൽ ചെയ്യുന്നവർക്കും, സ്ഥിരമായ വരുമാനമില്ലാത്തവർക്കും വായ്പ ലഭിക്കില്ല എന്നല്ല. ഇത്തരം ആളുകൾക്ക് ചിലപ്പോൾ ഉയർന്ന പലിശ നിരക്കിലായിരിക്കും വായ്പ ലഭിക്കാനുള്ള സാധ്യത. അതിനാൽ നിങ്ങൾ സ്ഥിരമായി ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണെങ്കിൽ സധൈര്യം വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications