എല്ലാ ബാങ്കുകളും ശമ്പള അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലിയിൽ പ്രവേശിക്കുമ്പോൾ എല്ലാവരും പ്രത്യേകം ശമ്പള അക്കൗണ്ടുകൾ എടുക്കാറുണ്ട്. എല്ലാ മാസവും കൃത്യമായി സാലറി ലഭിക്കുന്നത് ഈ അക്കൗണ്ടിലൂടെയാണ്. പലപ്പോഴും ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന ബാങ്കുകളിലായിരിക്കും ആളുകൾ ശമ്പള അക്കൗണ്ടുകൾ തുറക്കുന്നത്. ഇങ്ങനെ ആവശ്യപ്പെടുന്നത് എല്ലാ ജോലിക്കാർക്കും ഒരുപോലെ ശമ്പളം അയക്കാനുള്ള എളുപ്പത്തിന് വേണ്ടിയാണ്.
എന്നാൽ ഇത്തരം ശമ്പള അക്കൗണ്ടുകൾക്ക് നിരവധി സവിശേഷതകളും ഉണ്ട്. അത് പലർക്കും അറിയാത്ത കാര്യമാണ്. എന്തെല്ലാമാണ് ഇത്തരം ശമ്പളം അക്കൗണ്ടുകളുടെ പ്രത്യേകതകൾ. വിശദമായി അറിയാം;
സാലറി അക്കൗണ്ടിന്റെ സവിശേഷതകൾ
1. അപകട മരണം, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നീ ആനുകൂല്യങ്ങൾ ചില ശമ്പള അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു.
2. സാലറി അക്കൗണ്ട് ഉള്ളവർക്ക് വായ്പ കിട്ടാൻ കൂടുതൽ എളുപ്പമായിരിക്കും. വ്യക്തിഗത വായ്പകളും ഭവന വായ്പകളും എടുക്കുമ്പോൾ നിങ്ങൾക്ക് പരിഗണന ലഭിക്കും. മാത്രമല്ല ബാങ്കുകൾ പലപ്പോഴും സാലറി അക്കൗണ്ട് ഉടമകൾക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.

3. പല സാലറി അക്കൗണ്ടുകളിലും ഓവർഡ്രാഫ്റ്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പൂജ്യമാണെങ്കിൽ പോലും ഫണ്ട് പിൻവലിക്കാൻ ഇതിലൂടെ സാധിക്കും.
4. ചില ബാങ്കുകൾ സാലറി അക്കൗണ്ട് ഉടമകൾക്ക് പല പ്രത്യേക സേവനങ്ങളും, ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
5. നിങ്ങളുടെ സാലറി അക്കൗണ്ടുകൾക്ക് അനുസരിച്ച് സൗജന്യ ക്രെഡിറ്റ് കാർഡുകൾ ഉറപ്പാക്കാൻ സാധിക്കും. ഇതിൽ വാർഷിക ഫീസ് ഇളവുകൾ, റിവാർഡ് പോയിന്റുകൾ ആകർഷകമായ ഓഫറുകളും നൽകുന്നു.
6. സാലറി അക്കൗണ്ട് ഉടമകൾക്ക് പലപ്പോഴും ഡിസ്കൗണ്ടുകളും ക്യാഷ്ബാക്കും ഉൾപ്പെടെയുള്ള എക്സ്ക്ലൂസീവ് ഓൺലൈൻ ഷോപ്പിംഗ്, ഡൈനിംഗ് ഓഫറുകൾ എന്നിവയും ഉറപ്പാക്കാം.
7. സാലറി അക്കൗണ്ട് ഉടമകൾക്ക് മറ്റൊരു നേട്ടം എന്തെന്നാൽ NEFT, RTGS പോലുള്ള ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ സൗജന്യമായിരിക്കും. ഇത് ഇടപാടുകൾ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാക്കുന്നു.
8. സാധാരണയായി ബാങ്കുകൾ സാലറി അക്കൗണ്ടുകൾക്കൊപ്പം സൗജന്യ ചെക്ക്ബുക്കുകളും ഡെബിറ്റ് കാർഡുകളും നൽകുന്നു.
9. സാലറി അക്കൗണ്ട് ഉടമകൾക്ക് എല്ലാ മാസവും ഒരു നിശ്ചിത കണക്കിൽ സൗജന്യ എടിഎം ഇടപാടുകൾ സ്വന്തമാക്കാം.
10. മിക്ക സാലറി അക്കൗണ്ടുകളിലും സീറോ-ബാലൻസ് സൗകര്യം ഉറപ്പാക്കുന്നുണ്ട്. അതായത് നിങ്ങൾക്ക് മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല എന്നർത്ഥം.
ഈ പറഞ്ഞ പത്ത് കാര്യങ്ങളും സാലറി അക്കൗണ്ടുകളുടെ പ്രത്യേകതകളാണ്. ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് ഉയർന്ന സാലറിയുണ്ടെങ്കിൽ അതിനനുസരിച്ചായിരിക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നത്. മാത്രമല്ല ലഭിക്കുന്ന ഡെബിറ്റ് കാർഡുകളിലും വ്യത്യാസമുണ്ടായിരിക്കും. പ്ലാറ്റിനം, ഗോൾഡ് തുടങ്ങിയ വിവിധ വേരിയൻ്റുകളിലെ ഡെബിറ്റ് കാർഡുകൾ ലഭിക്കുന്ന ശമ്പള പരിധിക്ക് അനുസരിച്ചാണ്. ഇവയിൽ വ്യത്യസ്ത നേട്ടങ്ങളും ഉൾപ്പെടുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications