മാസാവസാനമാകുമ്പോള്‍ കൈയ്യില്‍ പണമില്ലാതെ പ്രയാസപ്പെടുന്ന യുവാക്കളെയാണ് വായ്പാ സ്ഥാപനങ്ങളെല്ലാം പ്രധാനമായും ലക്ഷ്യം വയക്കുന്നത്.
മാസാവസാനമാകുമ്പോള്‍ കൈയ്യില്‍ പണമില്ലാതെ പ്രയാസപ്പെടുന്ന യുവാക്കളെയാണ് വായ്പാ സ്ഥാപനങ്ങളെല്ലാം പ്രധാനമായും ലക്ഷ്യം വയക്കുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ സാലറി ഓവര്‍ ഡ്രാഫ്റ്റ് എന്ന പേരില്‍ സമാനമായ മറ്റൊരു ഉത്പ്പന്നം കൂടി വാഗ്ദാനം ചെയ്യുന്നു. എന്താണ് സാലറി ഓവര്‍ ഡ്രാഫ്റ്റെന്ന് നമുക്ക് നോക്കാം.

പല ആവശ്യങ്ങള്‍ക്കുമായി പല തരത്തിലുള്ള വായ്പകള്‍ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. അവയില്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ഒന്നാണ് സാലറി ഓവര്‍ ഡ്രാഫ്റ്റ്. ഹ്രസ്വകാലത്തേക്ക് പണം കണ്ടെത്തുവാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ഇതെങ്ങനെയാണ് ഉപയോഗപ്പെടുത്തുക എന്നറിയണ്ടേ?
നിങ്ങളുടെ സാലറി അക്കൗണ്ടിന്മേല് വായ്പ അനുവദിക്കുന്ന പദ്ധതിയാണ് സാലറി ഓവര്‍ ഡ്രാഫ്റ്റ്. ലളിതമായി പറഞ്ഞാല്‍ സാലറി ഓവര്‍ ഡ്രാഫ്റ്റ് ക്രെഡിറ്റ് കാര്‍ഡിന് സമാനമാണ്. ഇത് പ്രകാരം നിങ്ങള്‍ക്ക് ആവശ്യമുളള സമയത്ത് ബാങ്കിന്റെ നിബന്ധനകള്‍ അനുസരിച്ച് ഒരു നിശ്ചിത തുക പിന്‍വലിക്കുവാന്‍ സാധിക്കും.
എത്ര തുക പിന്‍വലിക്കാം എന്നതിന് ഓരോ ബാങ്കുകള്‍ക്കും ഓരോ തരത്തിലുള്ള നിബന്ധന നയങ്ങളാണുള്ളത്. പരമാവധി നിങ്ങളുടെ ശമ്പളത്തിന്റെ മൂന്ന് മടങ്ങായിരിക്കും സാലറി ഓവര്‍ ഡ്രാഫ്റ്റ് വഴി പിന്‍വലിക്കുവാന്‍ സാധിക്കുക. എന്നാല്‍ ചില ബാങ്കുകള്‍ ശമ്പളത്തിന്റെ 80 മുതല്‍ 90 ശതമാനം വരെയായി പിന്‍വലിക്കല്‍ തുക നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഏതാണോ ചെറിയ തുക അതായിരിക്കും സാമാന്യേന ബാങ്കുകള്‍ സാലറി ഓവര്‍ ഡ്രാഫ്റ്റ് വഴി പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കുക.
ചില ബാങ്കുകള്‍ 3 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ സാലറി ഓവര്‍ ഡ്രാഫ്റ്റില്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ചില ബാങ്കുകള്‍ വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ ശമ്പളം പരിഗണിക്കാതെ 1 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം വരെയാണ് സാലറി ഓവര്‍ ഡ്രാഫ്റ്റില്‍ ലഭിക്കുക. 10,000 രൂപ മുതല്‍ 25,000 രൂപ വരെ മാത്രം സാലറി ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുന്ന ബാങ്കുകളുമുണ്ട്.
സാലറി ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടവും ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. സാധാരണഗതിയില്‍ അക്കൗണ്ടില്‍ മതിയായ തുകയാകുമ്പോള്‍ ബാങ്ക് പണം തിരിച്ചെടുക്കുകയാണ് ചെയ്യുക.
സാലറി അക്കൗണ്ട് ഉടമകളുടെ വായ്പാ ചരിത്രം കൂടി പരിഗണിച്ചാണ് സാലറി ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക. നെറ്റ് ബാങ്കിംഗിലൂടെ ഒരു വ്യക്തിയ്ക്ക് സാലറി ഓവര്‍ ഡ്രാഫ്റ്റിനായി അപേക്ഷിക്കാവുന്നതാണ്. ചെറിയൊരു തുക പ്രൊസസിംഗ് ചാര്‍ജായും ബാങ്കുകള്‍ ഈടാക്കാറുണ്ട്.
സാലറി ഓവര്‍ ഡ്രാഫ്റ്റ് എന്നത് ചിലവേറിയ കാര്യമാണെന്ന് ഓര്്ക്കേണ്ടതുണ്ട്. പ്രതിവര്‍ഷം 13 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് പലിശ നിരക്ക് ഈടാക്കുന്നത്. തിരിച്ചടവ് കൃത്യമായില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുക.
ക്രെഡിറ്റ് കാര്ഡുകളേപ്പോലെ പ്രത്യേക നേട്ടങ്ങളോ റിവാര്‍ഡ് പോയിന്റുകളോ സാലറി ഓവര്‍ ഡ്രാഫ്റ്റില്‍ ലഭിക്കുകയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
