കോവിഡ് 19 രോഗത്തിനായുള്ള ചികിത്സാ സഹായം നല്കുന്ന കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ വിപണിയില്‍ ലഭ്യമാകും. നിലവില്‍ രണ്ട് പോളിസികളും വിപണിയില്‍ ലഭ്യമാണ്.
കോവിഡ് 19 രോഗത്തിനായുള്ള ചികിത്സാ സഹായം നല്കുന്ന കൊറോണ കവച്, കൊറോണ രക്ഷക് പോളിസികള്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെ വിപണിയില്‍ ലഭ്യമാകും. നിലവില്‍ രണ്ട് പോളിസികളും വിപണിയില്‍ ലഭ്യമാണ്. ഇവയുടെ വില്‍പ്പന സെപ്തംബര്‍ 30 വരെ നീട്ടാനാണ് ഇപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലയളവ് വരെ പോളിസികള്‍ പുതുക്കി നല്‍കാനും കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ കൊറോണ കവച്, രക്ഷക് പോളിസികള്‍ വില്ക്കുവാന് നിശ്ചയിച്ചിരുന്ന കാലാവധി. ഇതാണ് ഇപ്പോള്‍ വീണ്ടും ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ഒറ്റത്തവണ പ്രീമിയം
ചില കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ കൊറോണ രക്ഷക് പോളിസികളുടെ വില്‍പ്പന നടത്തുന്നത്. എന്നാല്‍ അതേ സമയം രാജ്യത്തെ മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളും കൊറോണ കവച് വില്‍പ്പന നടത്തണമെന്നാണ് ഇന്‍ഷുറന്‍സ് മേഖലാ നിയന്ത്രാതാവായ ഐആര്‍ഡിഎഐ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. 18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പോളിസികള്‍ വാങ്ങിക്കുവാന്‍ സാധിക്കും. 3.5 മാസം, 6.5 മാസം, 9.5 മാസം എന്നീ കാലയളവുകളിലേക്കാണ് കൊറോണ പോളിസി അനുവദിക്കുന്നത്. പോളിസി വാങ്ങി 15-ാം ദിവസം മുതലാണ് പോളിസി പ്രാബല്യത്തില്‍ വരിക. ഒറ്റത്തവണയായിരിക്കും പ്രീമിയം അടവ്.
കൊറോണ കവച്
കോവിഡ് രോഗ ബാധയാല്‍ ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രി വാസം വേണ്ടി വന്നവര്‍ക്ക് കൊറോണ കവച് പോളിസി കവറേജ് ലഭിക്കും. മുറി വാടക, ഐസിയു, ആംബുലന്‍സ് സേവനം, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന് തിയറ്റര്‍, പിപിഇ കിറ്റ്, ഗ്ലൗസ് അടക്കമുള്ള ചെലവ് കവചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാഷ്ലെസ് സൗകര്യവും ലഭ്യമാണ്. ഇത് കൂടാതെ 14 ദിവസം വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞാലും ചെലവ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കവറേജ് തുക ഉപയോക്താവിന് തിരഞ്ഞെടുക്കാം. പോളിസി ഉടമയുടെ കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ ബാക്കിയുള്ള അംഗങ്ങളുടെ പേര് കൂടി ചേര്‍ത്ത് ഫ്ളോട്ടര്‍ പോളിസികളായും എടുക്കാം.
കൊറോണ രക്ഷക്
കോവിഡ് രോഗം സ്ഥിരീകരിച്ചാല്‍ ഇന്‍ഷുര്‍ ചെയ്ത തുക മുഴുവന്‍ തുകയും ഒറ്റ തവണയായി നല്കുന്ന ബെനഫിറ്റ് പോളിസിയാണിത്. പിന്നെ പോളിസി പരിരക്ഷ ഇല്ല. 50000 രൂപ മുതല്‍ 2.5 ലക്ഷം വരെ പരിരക്ഷ തുക തിരഞ്ഞെടുക്കാം. 72 മണിക്കൂര്‍ നേരമെങ്കിലും ആശുപത്രിവാസം ഉണ്ടായിരിക്കേണ്ടതുണ്ട്. കൊറോണ രക്ഷകില്‍ വ്യക്തിഗത പോളിസികള്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഇന്‍ഷുറന്‍സിന് ആവശ്യക്കാരേറെ
കോവിഡ് കാലത്ത് ഇന്‍ഷൂറന്‍സ് എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ അതേ സമയം ബിസിനസ് വര്‍ധിച്ചെങ്കിലും ടേം ലൈഫ് ഇന്‍ഷൂറന്‍സിന്റെ റിസ്ക് കൂടിയതിനാല്‍ പ്രീമിയം നിരക്കില്‍ വര്‍ധനയ്ക്കൊരുങ്ങുകയാണ് കമ്പനികളെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കോവിഡ് 19 മരണ മരണ നിരക്ക് കൂടിയതോടെ കമ്പനികള്‍ക്ക് ഇന്‍ഷൂറന്‍സ് തുകയും കൈമാറേണ്ടി വരുന്നു ഇത് കമ്പനികളുടെ റിസ്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 40 ശതമാനത്തോളം പ്രീമിയം നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
