സരള്‍ സുരക്ഷാ ഭീമാ ഏപ്രില്‍ 1 മുതല്‍ ; അപകടം സംഭവിച്ചാല്‍ ജോലി ചെയ്യാനാകും വരെ സഹായം

അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പിലാക്കുവാനൊരുങ്ങി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകട ഇന്‍ഷൂറന്‍സ് പോളിസികളിലും സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ നടപ്പിലാക്കുവാനൊരുങ്ങി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി. സരള്‍ സുരക്ഷാ ഭീമാ എന്ന പേരില്‍ 2021 ഏപ്രില്‍ ഒന്നിന് ഇത്തരം പോളിസികള്‍ ആരംഭിക്കണമെന്ന് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ് എന്നിവയ്ക്ക് നേരത്തേ സ്റ്റാന്റേഡ് പോളിസികള്‍ നടപ്പിലാക്കിയിരുന്നു.

അപകട ഇന്‍ഷൂറന്‍സിന്റെ ഈ സ്റ്റാന്‍ഡേര്‍ഡ് ഉത്പന്നത്തില്‍ ചുരുങ്ങിയ സം ഇന്‍ഷ്വേര്‍ഡ് തുക 2.5 ലക്ഷം രൂപയും പരമാവധി ഒരു കോടി രൂപയുമാണ്്. കവറേജ്, ചട്ടങ്ങള്‍, നേട്ടം, തുടങ്ങിയ കാര്യങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസികള്‍ സമാനമായിരിക്കും. എന്നാല്‍ പ്രീമിയം തുക, ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങിയവ വ്യത്യസ്തമായിരിക്കാനാണ് സാധ്യത.

ഡെത്ത് ബെനിഫിറ്റ്, സ്ഥിരമായ പൂര്‍ണ അംഗവൈകല്യം, ഭാഗീകമായ വൈകല്യം എന്നിവയെല്ലാം അടിസ്ഥാന കവറേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരണം സംഭവിച്ചാല്‍ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 100 ശതമാനവും ലഭിക്കുകയും ചെയ്യും. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ബലഹീനയ്ക്ക് 50 ശതമാനം വരെ ലഭിക്കും.

സരള്‍ സുരക്ഷാ ഭീമാ ഏപ്രില്‍ 1 മുതല്‍ ; അപകടം സംഭവിച്ചാല്‍ ജോലി ചെയ്യാനാകും വരെ സഹായം

അപകടത്തിന് ശേഷം അതുവരെ ചെയ്തിരുന്ന തൊഴില്‍ തുടര്‍ന്ന് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ തിരിച്ച് ജോലിയില്‍/ തൊഴിലില്‍ പ്രവേശിക്കാറാവുന്നത് വരെ ആഴ്ചയിലൊരിക്കല്‍ സം ഇന്‍ഷ്വേര്‍ഡ് തുകയുടെ 0.2 ശതമാനം തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. അപകടത്തെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചെലവുകള്‍, വിദ്യാഭ്യാസ സഹായധനം എന്നിവ പോളിസിയുടെ ഭാഗമായിരിക്കും.

പോളിസി കൃത്യമായി പുതുക്കി വരികയും ക്ലെയിം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോളിസി സം അഷ്വേര്‍ഡ് തുകയില്‍ അഞ്ച് ശതമാനം വരെ സ്വാഭാവിക വര്‍ധനയും ഉണ്ടാകും.

Read more about: insurance
English summary

saral suraksha bhima policy will starts from april 1st with more benefits

saral suraksha bhima policy will starts from april 1st with more benefits
Story first published: Tuesday, March 30, 2021, 9:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X